ആ പോസ്റ്റിട്ടവനെ വീട്ടിൽക്കയറി അടിക്കാൻ തോന്നി, അന്ന് ഞാൻ കൊടുത്ത മറുപടിയെ ദുൽഖർ വരെ പിന്തുണച്ചു, മക്കളായാൽ ഇങ്ങനെ വേണമെന്ന് പറഞ്ഞു: ഗോകുൽ സുരേഷ്

74

ഏതാനും വര്‍ഷങ്ങള്‍ക്ക് മുമ്പ് മലയാള സിനിമയിലെത്തിയ താരപുത്രനാണ് നടന്‍ ഗോകുല്‍ സുരേഷ്. ഏതാനും ചിത്രങ്ങളില്‍ താരം അഭിനയിച്ചുവെങ്കിലും വലിയ രീതിയില്‍ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. എന്നാല്‍ അടുത്തിടെ തിയ്യേറ്ററിലെത്തിയ താരം പ്രധാനവേഷത്തിലെത്തിയ പാപ്പന്‍ എന്ന സിനിമ പ്രേക്ഷകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്.

ജോഷിയുടെ സംവിധാനത്തില്‍ ഒരുങ്ങിയ ചിത്രത്തില്‍ സുരേഷ് ഗോപിയാണ് നായക വേഷത്തില്‍ എത്തിയത്. സുരേഷ് ഗോപിയും മകന്‍ ഗോകുല്‍ സുരേഷും ഒന്നിച്ചെത്തിയ ആദ്യ ചിത്രം കൂടിയായിരുന്നു പാപ്പന്‍. ചിത്രത്തെക്കുറിച്ച് മികച്ച അഭിപ്രായം ഉയരുമ്പോഴും പാപ്പന്റെ പ്രൊമോഷന്‍ പരിപാടികളൊക്കെയായി തിരക്കിലായിരുന്നു അച്ഛനും മകനും.

Advertisements

ഇപ്പോഴിതാ ഗോകുല്‍ സുരേഷും സുരേഷ് ഗോപിയും ഒന്നിച്ചെത്തിയ ഒരു ഇന്റര്‍വ്യൂ ആണ് സോഷ്യല്‍മീഡിയയില്‍ വൈറലായിക്കൊണ്ടിരിക്കുന്നത്. അച്ഛനെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളെക്കുറിച്ചും പരിഹാസങ്ങളെക്കുറിച്ചും അതിന് താന്‍ നല്‍കിയ മറുപടിയെക്കുറിച്ചുമെല്ലാം ഗോകുല്‍ മനസ്സുതുറക്കുന്നു.

Also Read: കല്യാണക്കാര്യം പറഞ്ഞപ്പോള്‍ അമ്മ ഇറങ്ങിപ്പോയ്‌ക്കോളാന്‍ പറഞ്ഞു, ഗര്‍ഭിണിയായപ്പോള്‍ മനസ്സ് മാറി അമ്മ അടുത്ത് വന്നു, കഴിഞ്ഞ കാലത്തെക്കുറിച്ച് നടി അനുശ്രീ

സുരേഷ് ഗോപിയുടെ പുതിയ ലുക്കിനെ കളിയാക്കി, എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ മുഖവും ചേര്‍ത്ത് വെച്ച് ഒരു ഫോട്ടോ അടുത്തിടെ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചിരുന്നു. ഈ ഫോട്ടോയില്‍ ക്യാപ്ഷനായി ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് എന്നും കണ്ടുപിടിക്കാമോ? എന്ന് ചോദിച്ചുകൊണ്ടുള്ള ഒരു കുറിപ്പാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ആ പോസ്റ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ നല്ല കുറിക്ക് കൊള്ളുന്ന മറുപടിയാണ് ഗോകുല്‍ സുരേഷ് നല്‍കിയത്. ‘ലെഫ്റ്റ് സൈഡില്‍ നിന്റെ തന്തയും റൈറ്റ് സൈഡില്‍ എന്റെ തന്തയും’ എന്നാണ് ഗോകുല്‍ അന്ന് മറുപടി നല്‍കിയത്. അത്രത്തോളം തന്നെ ആ ചിത്രം വേദനിപ്പിച്ചുവെന്നും അതുകൊണ്ടാണ് മറുപടി നല്‍കിയതെന്നും ഗോകുല്‍ ഇപ്പോള്‍ പറയുന്നു.

‘എന്റെ അച്ഛന്‍ ഒരു അഴിമതിക്കാരന്‍ ആയിരുന്നുവെങ്കില്‍ ഇത്തരത്തില്‍ ഉള്ള ട്രോളിന് ഒന്നും ഞാന്‍ പ്രതികരിക്കുകയില്ലായിരുന്നു. അച്ഛന്‍ ഉണ്ടാക്കുന്ന പണത്തില്‍ നിന്നും നിന്നും പലര്‍ക്കും പണം നല്‍കിയിട്ടുണ്ട് എന്നാല്‍ ന്യായം വിട്ടിട്ടാണ് പലരും അച്ഛനോട് സംസാരിച്ചത്. ആ പോസ്റ്റ് കണ്ട് ദുല്‍ഖര്‍ അഭിനന്ദിച്ചു, മക്കളായാല്‍ ഇങ്ങനെ വേണമെന്ന് പറഞ്ഞു” എന്നും ഗോകുല്‍ കൂട്ടിച്ചേര്‍ത്തു.

Also Read
കാക്ക, കറുമ്പി, നിറത്തിന്റെ പേരില്‍ കേട്ട കളിയാക്കലുകള്‍ മനസ്സിനെ തളര്‍ത്തി, ശരീരം വെളുപ്പിക്കാനുള്ള അമ്മയുടെ ശ്രമവും പരാജയപ്പെട്ടു, ജീവതത്തില്‍ നേരിട്ട പരിഹാസങ്ങളെക്കുറിച്ച് തുറന്ന് പറഞ്ഞ് അസിയ ഷാഫി

ശരിക്കും ആ ട്രോള്‍ ചെയ്ത ആളെ വീട്ടില്‍ കേറി ഇടിക്കാന്‍ തോന്നിയിരുന്നുവെന്നും ഗോകുല്‍ സുരേഷ് പറഞ്ഞു. എന്നാല്‍ ഗോകുലിനെ അഭിനന്ദിക്കാന്‍ പോയിട്ടില്ലെന്നും ആ ട്രോളിട്ട വ്യക്തിയുടെ അച്ഛനെ കുറിച്ചായിരുന്നു ചിന്ത മുഴുവനുമെന്നും സുരേഷ് ഗോപി പറയുന്നു.

Advertisement