മതേതരത്വമില്ല, വര്‍ഗീയതയാണ് അവരും പിന്തുടരുന്നത്’ ഇടതുപക്ഷത്തിന് എതിരെ നടന്‍ ശ്രീനിവാസന്‍

37

കൊച്ചി: ഇടതുപക്ഷത്തിന് ഇപ്പോള്‍ മതേതരത്വമൊന്നുമില്ലെന്ന് നടന്‍ ശ്രീനിവാസന്‍. വര്‍ഗീയതയാണ് അവരും പിന്തുടരുന്നതെന്ന് സമകാലിക മലയാളത്തിന്റെ ഓണപ്പതിപ്പിന് അനുവദിച്ച അഭിമുഖത്തില്‍ ആണ് ശ്രീനിവാസന്‍ ഇടതുമുന്നണിക്ക് എതിരെ രംഗത്തെത്തിയത്. എറണാകുളത്ത് ലോക്സഭാ തെരഞ്ഞെടുപ്പില്‍ ക്രിസ്റ്റി ഫെര്‍ണാണ്ടസ് എന്നൊരാളെ ഇടതുപക്ഷം മത്സരിപ്പിച്ചു. അതിന് മുന്‍പും അയാളെക്കുറിച്ച് കേട്ടിട്ടില്ല, പിന്നീടും.

എന്തിനാണ് അദ്ദേഹത്തെ മത്സരിപ്പിച്ചത്. തിരുവനന്തപുരത്ത് ഡോ. ബന്നറ്റ് എബ്രഹാമിനെ മത്സരിപ്പിച്ചത് എന്തിനായിരുന്നു. ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ വര്‍ഗീയത പറഞ്ഞില്ലേ. ഇടതുപക്ഷത്തിനൊന്നും വര്‍ഗീയ വിരുദ്ധ നിലപാടൊന്നുമില്ല. എല്ലാ മതങ്ങളെയും സമഭാവനയോടെ കാണാന്‍ കഴിയണം. അപ്പോഴേ മതേതരത്വമാവുകയുളളൂ.

Advertisements

തന്റെ നാടായ കണ്ണൂരില്‍ ആരും ജാതിമതങ്ങള്‍ ഒന്നും പറയുകയോ അതിന്റെ അടിസ്ഥാനത്തില്‍ ജീവിക്കുകയോ ചെയ്തിട്ടില്ല. നാട്ടിലെ മതം പാര്‍ട്ടിയായിരുന്നു. പാര്‍ട്ടി ആയിരുന്നു എപ്പോഴും ചര്‍ച്ച ചെയ്യപ്പെട്ടിരുന്നത്. കമ്മ്യൂണിസ്റ്റുകാര്‍ അധികം ഉണ്ടായിരുന്നു. കോണ്‍ഗ്രസും ഉണ്ടായിരുന്നു.

രാഷ്ട്രീയത്തിനായിരുന്നു പ്രാധാന്യം കൊടുത്തിരുന്നത്. എന്നാല്‍ പാര്‍ട്ടിക്കാര്‍ പറയുന്ന പല കാര്യങ്ങളും തനിക്ക് മനസിലായിരുന്നില്ല, അതിനോട് പൊരുത്തപ്പെടാനൊന്നും പറ്റിയിട്ടില്ല. അച്ഛന്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇത് തന്റെ വഴിയല്ലെന്ന് ചെറുപ്പത്തിലേ തിരിച്ചറിഞ്ഞതായും ശ്രീനിവാസന്‍ വ്യക്തമാക്കുന്നു.

Advertisement