രതിനിർവ്വേദം സിനിമയിലെ പപ്പു എന്ന കഥാപാത്രത്തിലൂടെ ശ്രദ്ധേയനായി മാറിയ നടനാണ് ശ്രീജിത്ത് വിജയ്. ആദ്യ സിനിമ തന്നെ ശ്രദ്ധിക്കപ്പെട്ടതോടെ സിനിമയിൽ കൂടുതൽ അവസരങ്ങളാണ് നടനെ തേടിയെത്തിയത്. ഇടയ്ക്ക് സിനിമയിലും സീരിയലിലുമൊക്കെ ശ്രീജിത്ത് അഭിനയിച്ചിരുന്നു. ഇപ്പോൾ ടെലിവിഷൻ പരമ്പരകളിലാണ് താരം സജീവമായി നിൽക്കുന്നത്.
സീ കേരളത്തിൽ സംപ്രേക്ഷണം ചെയ്യുന്ന അമ്മ മകൾ എന്ന സീരിയലാണ് ശ്രീജിത്തിപ്പോൾ അഭിനയിക്കുന്നത്. അതേ സമയം തന്റെ കുടുംബവിശേഷങ്ങൾ ആരാധകരുമായി പങ്കുവെക്കുകയാണ് താരമിപ്പോൾ. ഇന്ത്യഗ്ലിറ്റ്സിന് നൽകിയ അഭിമുഖത്തിൽ ഭാര്യ അർച്ചനയുടെ കൂടെയാണ് ശ്രീജിത്ത് വിശേഷങ്ങൾ പറഞ്ഞത്.
ശ്രീജീത്ത് നായകനായി അഭിനയിക്കുന്ന അമ്മ മകൾ സീരിയലിന്റെ ലൊക്കേഷൻ തിരുവനന്തപുരത്ത് നിന്ന് കൊച്ചിയിലേക്ക് മാറ്റി. ഇതോടെ തനിക്ക് സമാധാനമായെന്നാണ് നടൻ പറയുന്നു. അത്രയും യാത്ര ചെയ്യേണ്ട സാഹചര്യം ഒഴിഞ്ഞു. എന്നാൽ ഞാൻ വീട്ടിൽ വന്നതോടെ ഭാര്യ അർച്ചനയ്ക്കാണ് സമാധാനമില്ലാതെയായതെന്ന് ശ്രീജിത്ത് പറയുന്നു. കുക്കിംഗൊക്കെ ഇപ്പോൾ കൂടുതലാണ്.
അല്ലെങ്കിൽ 15 ദിവസം ഞാനില്ലാതെയിരിക്കുമ്പോൾ ഒരു സമാധാനമായിരുന്നുവെന്നും നടൻ കൂട്ടിച്ചേർത്തു. എനിക്ക് അമ്മ എങ്ങനെയാണോ അതുപോലെയാണ് ശ്രീജിത്തെന്ന് അർച്ചന പറയുന്നു. ശ്രീജിത്ത് നിസാരമായ കാര്യങ്ങൾ പോലും ചോദിക്കുമ്പോൾ എനിക്ക് അമ്മയെപ്പോലെയാണ് തോന്നാറുള്ളത്. എന്റെ അമ്മ എന്താണോ പറയുന്നത് അതേ മറുപടിയാണ് ശ്രീജിത്തും പറയുന്നതെന്ന് അർച്ചന സൂചിപ്പിച്ചു.
എന്നാൽ പിന്നിൽ നിന്നൊരു പുഷ് കൊടുത്താൽ മാത്രമേ അർച്ചന കൃത്യമായി പോവുകയുള്ളു എന്നായിരുന്നു ശ്രീജിത്ത് കമന്റ് കുറിച്ചത്. ശ്രീജിത്തിന് ദേഷ്യം വന്നാൽ കൈയ്യിൽ കിട്ടുന്ന സാധനങ്ങൾ എടുത്ത് എറിയുമെന്നും അഭിമുഖത്തിനിടയിൽ അർച്ചന വെളിപ്പെടുത്തി. അങ്ങോട്ടും ഇങ്ങോട്ടും അടിയായി കഴിഞ്ഞാൽ ഇവളെന്നെ ഇടിക്കുമെന്ന് ശ്രീജിത്ത് പറയുന്നു.
പിന്നാലെ അർച്ചനെ എന്നെ ഇടിച്ചെന്ന് പറഞ്ഞ് തന്റെ അമ്മയ്ക്ക് ഫോട്ടോ എടുത്തു കൊടുക്കുമെന്ന് അർച്ചനയും പറയുന്നു. ഇടി കിട്ടി കഴിയുമ്പോൾ കൈയ്യിൽ ചതഞ്ഞ പാടൊക്കെ വരുമല്ലോ, പിന്നെ നഖം കൊണ്ട് മാന്തും, അതൊക്കെ ഫോട്ടോ എടുത്തിട്ട് മോള് ഇതൊക്കെയാണ് ചെയ്യുന്നതെന്ന് പറഞ്ഞ് അമ്മയ്ക്ക് കൊടുക്കുമെന്ന് നടൻ വെളിപ്പെടുത്തി.
ശ്രീജിത്ത് ഭയങ്കര ടെൻഷനുള്ള ആളാണെന്നാണ് അർച്ചന പറയുന്നത്. എന്ത് ചെറിയ കാര്യം ആണെങ്കിലും ടെൻഷനാവും. കല്യാണത്തിന്റെ അന്ന് രണ്ടാൾക്കും ഭയങ്കര ടെൻഷനായിരുന്നു. അർച്ചന ഭയങ്കര ഫ്രീയാണ്. അടുത്ത ജന്മത്തിൽ അവളെ പോലെ ആവണമെന്ന് ഞാൻ പറയാറുണ്ടെന്ന് ശ്രീജിത്ത് സൂചിപ്പിക്കുന്നു.
Also read; എന്തൊരു മാറ്റമാണ്; ചാക്കോച്ചന്റെ നായികയെ കണ്ട് അമ്പരന്ന് ആരാധകർ, വീണ്ടും നിറഞ്ഞ് പ്രിയത്തിലെ നായിക
കല്യാണത്തിന് മാസങ്ങൾക്ക് മുൻപേ ആൾക്ക് ടെൻഷൻ തുടങ്ങി. എല്ലാം പെർഫെക്ട് ആയിട്ട് ചെയ്യണമെന്നുള്ളത് കൊണ്ടാണ് തനിക്ക് ഇത്രയും ടെൻഷൻ വന്നതെന്നാണ് ശ്രീജിത്ത് പറയുന്നത്. അതേ സമയം എല്ലാം നിസാരമായിട്ടാണ് അർച്ചന എടുക്കാറുള്ളത്. അതുകൊണ്ട് കല്യാണത്തിന്റെ ഉത്തരവാദിത്തമൊക്കെ തനിക്ക് ലഭിച്ചെന്നും താരം പറയുന്നു.