മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് നടന്‍ ശ്രീനിവാസന്‍. അഭിനയം, സംവിധാനം, തിരക്കഥാ രചന, നിര്‍മ്മാണം തുടങ്ങി സിനിമാ മേഖലയില്‍ താരം കൈയ്യൊപ്പ് പതിപ്പിക്കാത്ത ഒരിടം പോലും ബാക്കിയില്ല. എല്ലാ മേഖലയിലും ഒരുപോലെ തിളങ്ങിയാണ് താരം പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായത്. പ്രേക്ഷകരെ ചിരിപ്പിക്കാനും, അതിനുപരി ചിന്തിപ്പിക്കാനും കഴിവുള്ള നടന്‍ കൂടിയായിരുന്നു ശ്രീനിവാസന്‍.
രണ്ട് രാഷ്ട്രീയം ഒരു വീട്ടില്‍ എത്തിയാല്‍ എങ്ങനെയിരിക്കുമെന്ന് സന്ദേശം എന്ന ചിത്രത്തിലൂടെ കാണിച്ച് ഞെട്ടിച്ച നടനും തിരക്കഥാകൃത്തുമാണ് ശ്രീനിവാസന്‍. പകരം വെയ്ക്കാനില്ലാത്ത പ്രതിഭ കൂടിയാണ് ശ്രീനിവാസന്‍.അധികം പുറത്തിറങ്ങാത്ത താരം അടുത്തിടെ വീണ്ടും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ശ്രീനിവാസന്‍ വേദിയിലേക്ക് കയറി വന്നപ്പോള്‍ മോഹന്‍ലാല്‍ അദ്ദേഹത്തെ ചുംബിക്കുന്ന ദൃശ്യങ്ങളാണ് വൈറലായത്.
ഇപ്പോള്‍ അസുഖ ബാധിതനായി മൂലം വീട്ടില്‍ വിശ്രമത്തിലാണ് ശ്രീനിവാസന്‍. എന്നിരുന്നാലും പുതിയ സിനിമയ്ക്കുവേണ്ടിയുള്ള തിരക്കഥയും അദ്ദേഹം എഴുതുന്നുണ്ട്. ഇപ്പോഴിതാ താന്‍ മരിച്ചുവെന്ന രീതിയിലുള്ള വാര്‍ത്തകളെക്കുറിച്ചും ആദരാഞ്ജലികള്‍ അര്‍പ്പിച്ചുകൊണ്ടുള്ള പോസ്റ്റിനെക്കുറിച്ചും ഒക്കെ ശ്രീനിവാസന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.
സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചത് താന്‍ ആശുപത്രിയില്‍ ചികിത്സയിലുള്ളപ്പോഴുള്ള ചിത്രങ്ങളായിരുന്നുവെന്നും വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ് താന്‍ മരിച്ചു എന്നൊക്കെയുള്ള വാര്‍ത്തകള്‍ പ്രചരിപ്പിച്ചതെന്നും ശ്രീനിവാസന്‍ തുറന്നുപറഞ്ഞു.
പലപ്രാവശ്യം ശ്രീനിയേട്ടന്‍ ആശുപത്രിയിലായിട്ടുണ്ടെന്നും എന്നാല്‍ ഇത്തവണ അദ്ദേഹത്തെ ഐസിയുവില്‍ കണ്ടപ്പോള്‍ പതറിപ്പോയെന്നും തനിക്ക് എല്ലാം നഷ്ടപ്പെട്ടത് പോലെ തോന്നിയെന്നും ശ്രീനിവാസന്റെ ഭാര്യ വിമല പറയുന്നു. അലോപ്പതിക്കാരെ ഒന്നടങ്കം തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയില്‍ പോയി കിടക്കുകയാണെന്നുവരെ പറഞ്ഞവരുണ്ടെന്നും ആരെയും താന്‍ തെറി വിളിച്ചിട്ടില്ലെന്നും വിമല കൂട്ടിച്ചേര്‍ത്തു.