ഒരുകാലത്ത് തിളങ്ങി നിന്ന നടന്‍, വിവാഹം 14ാമത്തെ വയസ്സില്‍, നടന്‍ സോമന്റെ കുടുംബത്തിന്റെ ഇന്നത്തെ വിശേഷങ്ങള്‍ അറിയാം

3021

ഒരുകാലത്ത് മലയാളികളുടെ പ്രിയങ്കരനായ നടനായിരുന്നു എംജി സോമന്‍. ഒത്തിരി നല്ല സിനിമകള്‍ അദ്ദേഹം സമ്മാനിച്ചിട്ടുണ്ട്. ഇപ്പോഴിതാ സോമനെക്കുറിച്ച് സംസാരിക്കുകയാണ് ബിഹൈന്‍ഡ്വുഡ്‌സിന് നല്‍കിയ അഭിമുഖത്തില്‍ നടന്റെ ഭാര്യയും മക്കളും.

Advertisements

എന്തൊക്കെ തിരക്കുകള്‍ ഉണ്ടായാലും അദ്ദേഹത്തെ ഒരിക്കലും തങ്ങള്‍ക്ക് മിസ് ചെയ്തിരുന്നില്ലെന്ന് ഭാര്യയും മക്കളും പറയുന്നു. ആദ്യമൊക്കെ ഷൂട്ടിങ് സ്ഥലത്ത് കൊണ്ടുപോകാറുണ്ടായിരുന്നുവെന്നും മക്കള്‍ വല്യതായപ്പോള്‍ അവരെ ബോര്ഡിങിലേക്ക് മാറ്റിയെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു.

Also Read; കിഡ്‌നി തകരാറിലായിരുന്നു, അവന്റെ വിയോഗം ഞങ്ങളെ തളര്‍ത്തി, ഇപ്പോഴും ആ ദുഃഖത്തില്‍ നിന്നും മോചിതരായില്ല, വേദനയോടെ ബീന ആന്റണി പറയുന്നു

തങ്ങളും വിവാഹം പതിനാലാമത്തെ വയസ്സിലായിരുന്നുവെന്ന് പറഞ്ഞ ഭാര്യ ഒരു നടനേക്കാള്‍ എയര്‍ഫോഴ്‌സില്‍ ജോലി ചെയ്തിരുന്ന സോമേട്ടനെയാണ് തനിക്ക് കൂടുതലും ഇഷ്ടമെന്നും പറഞ്ഞു. ബോര്‍ഡിങിലായിരുന്ന താന്‍ വെക്കേഷന് നാ്ട്ടിലെത്തിയാല്‍ ലൊക്കേഷനില്‍ പോവാറുണ്ടായിരുന്നുവെന്ന് സജി സോമന്‍ പറയുന്നു.

ഡാഡി തന്റെ 26മത്തെ വയസ്സിലാണ് മരിച്ചത് . അദ്ദേഹം തങ്ങള്‍ക്ക് ചോറൊക്കെ വാരി തരാറുണ്ടായിരുന്നുവെന്നും പെട്ടെന്ന് ദേഷ്യം വരുന്ന ഒരാളായിരുന്നു ഡാഡി എന്നും മകള്‍ പറയുന്നു. സിനിമയിലുള്ള പലരും തങ്ങളെ ഇടക്കൊക്കെ കാണാന്‍ വരാറുണ്ടെന്നും ഭാര്യ പറയുന്നു.

Also Read; വെണ്ണക്കൽ ശിൽപം പോലെ, സാരി ഉടുത്ത ഹണിറോസിനെ കാണാൻ എന്തു ഭംഗിയാണെന്ന് ആരാധകർ …

തനിക്ക് സ്വന്തമായ എന്തെങ്കിലും ചെയ്യണമെന്നും സമ്പാദിക്കണമെന്നും പറഞ്ഞപ്പോള്‍ അദ്ദേഹം വളരെ സന്തോഷത്തോടെ തന്റൊപ്പം നിന്നുവെന്നും അങ്ങനെയാണ് സര്‍പ്രൈസ് എന്ന കമ്പനി തുടങ്ങിയതെന്നും ഭാര്യ കൂട്ടിച്ചേര്‍ത്തു. കമ്പനിയില്‍ കറി പൗഡറുകളും പുട്ടുപൊടിയും രസപ്പൊടിയും പായസവുമൊക്കെയായി ഒത്തിരി ഐറ്റങ്ങളുണ്ടെന്നും സോമന്റെ ഭാര്യ പറയുന്നു.

Advertisement