ജീവിതത്തിൽ പ്രയാസം നേരിട്ട കാലഘട്ടം അതായിരുന്നു; അമ്മയെ പണിക്ക് വിട്ട് ജീവിക്കുന്നവൻ എന്ന് കേൾക്കേണ്ടി വന്നിട്ടുണ്ട്; മനസ്സ് തുറന്ന് സിജു വിൽസൺ

104

മലർവാടി ആർട്‌സ് ക്ലബ് എന്ന ചിത്രത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ച നടനാണ് സിജു വിൽസൺ. നായകനായും സഹനടനായും പിന്നീട് വിവിധ ചിത്രങ്ങളിൽ താരം പ്രത്യക്ഷപ്പെട്ടു. താരത്തിന്റേതായി ഈയ്യടുത്ത് പുറത്തിറങ്ങിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. ചിത്രത്തിലെ സിജുവിന്റെ പ്രകടനം കയ്യടി നേടിയിരുന്നു. ഇപ്പോഴിതാ ധന്യ വർമ്മയുമായുള്ള അഭിമുഖത്തിൽ തന്റെ കുട്ടിക്കാലത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് താരം. താരത്തിന്റെ ജീവിതകാലയളവിൽ ഏറ്റവും പ്രയാസം നിറഞ്ഞ ഘട്ടം ഏതായിരുന്നുവെന്നാണ് അവതാരിക ചോദിച്ചത്. അച്ഛന്റെ മരണമെന്നാണ് സിജു അതിന് മറുപടി നല്കിയത്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ;

” ഏറ്റവും പ്രയാസം നിറഞ്ഞ ജീവിത കാലഘട്ടം അച്ഛന്റെ മരണ ശേഷമുള്ള സമയമായിരുന്നു. അന്ന് ഞാൻ പ്ലസ് വണ്ണിന് പഠിക്കുന്ന സമയമാണ്. ഉത്തരവാദിത്വങ്ങൾ ഏറ്റെടുക്കാൻ പറ്റുന്ന സമയമായിരുന്നില്ല അത്. ഞങ്ങളുടെ വീടിന് മുമ്പിൽ തന്നെ ഒരു പച്ചക്കറി കടയുണ്ടായിരുന്നു ഞങ്ങൾക്ക്. എന്നെ എല്ലാ ദിവസവും രാവിലെ പച്ചക്കറി മാർക്കറ്റിൽ കൊണ്ടു പോകുമായിരുന്നു. സ്‌കൂൾ ഉള്ള ടൈമാണ്. അഞ്ച് മണിയ്ക്ക് പോയിട്ട് ഏഴ് മണി വരെ സാധനങ്ങളൊക്കെ എടുക്കും. അവിടെയൊരു ചായക്കടയുണ്ട്. നല്ല പത്തിരിയും ബീഫും കിട്ടും അവിടെ. സാധനമൊക്കെ എടുത്ത ശേഷം അവിടെ നിന്ന് ഇത് കഴിക്കാൻ വേണ്ടിയാണ് ഞാൻ പ്രധാനമായും പോകുന്നത് എന്നാണ് സിജു തന്റെ കുട്ടിക്കാലത്തെ ഓർത്തു കൊണ്ട് പറയുന്നത്. എല്ലാ ദിവസവും ബീഫൊന്നും വാങ്ങാനുള്ള കാശുണ്ടാകില്ല. ചാറൊഴിച്ചായിരിക്കും തരിക. ഇത് കഴിക്കാനാണ് ഞാൻ പോകുന്നത്. ചെറുപ്പം മുതലേയുള്ള ശീലമാണ്. അച്ഛൻ മരിച്ച ശേഷം ഞാൻ ഒറ്റയ്ക്ക് പോകാൻ തുടങ്ങി. കുറച്ച് നാൾ അത് ചെയ്തു. പിന്നെ എനിക്ക് പഠിത്തത്തിന്റെ തിരക്കായി.

Advertisements

Also Read
അത് കണ്ടിട്ടല്ല ഷാജുവേട്ടനുമായി പ്രണയത്തിൽ ആയത്, ഞങ്ങൾ ഉടനെ തന്നെ അടിച്ച് പിരിയുമെന്ന് ഞങ്ങളുടെ മാതാപിതാക്കൾ അടക്കം പറഞ്ഞിരുന്നു പക്ഷേ: വെളിപ്പെടുത്തലുമായി ചാന്ദ്‌നി

മമ്മിയ്ക്ക് ഒറ്റയ്ക്ക് ഹാൻഡിൽ ചെയ്യാൻ പറ്റാതെ വന്നപ്പോൾ കട വാടകയ്ക്ക് കൊടുക്കുകയായിരുന്നു. ചേച്ചിയും പഠിക്കുകയാണ്. ജീവിതം മുന്നോട്ട് കൊണ്ടു പോകാൻ മറ്റ് മാർഗ്ഗമില്ലാതെയായി. ഞങ്ങളുടെ തറവാട് നേരത്തെ തന്നെ പാർട്ടീഷ്യൻ ചെയ്തിരുന്നു. അതിൽ വീണ്ടും പാർട്ടീഷൻ ചെയ്ത് വാടകയ്ക്ക് കൊടുത്തു. പിന്നെയുള്ളത് മൂന്ന് മുറികളാണ്. അതും ട്രെയിൻ കമ്പാർട്ട്മെന്റ് പോലുള്ള മൂന്ന് ചെറിയ മുറികൾ. അവിടെയാണ് ഞങ്ങൾ താമസിച്ചിരുന്നത്. ജീവിതം നന്നാക്കണം, നല്ല വീട് വേണമെന്നും ആ സമയത്ത് ഞാൻ ആഗ്രഹിച്ചിരുന്നു. ആ സമയത്താണ് ഞാൻ ഡിഗ്രി കഴിഞ്ഞ് സിനിമയ്ക്ക് പോകണമെന്ന് പറയുന്നത്. അത് വീണ്ടും പ്രശ്നമായി.

ഞാൻ പഠിച്ചത് ബാംഗ്ലൂരാണ്. ലോൺ എടുത്തിട്ടാണ് അമ്മ പഠിപ്പിച്ചത്. ഒരുപാട് ബാങ്കുകളിൽ കയറിയിറങ്ങിയും വീട് വച്ചുമൊക്കെയാണ് ലോണെടുത്തത്. എന്താണ് പഠിക്കേണ്ടതെന്ന് പ്ലസ് ടു കഴിഞ്ഞപ്പോൾ അറിയില്ലായിരുന്നു. ഒരുപാട് ഓപ്ഷനുകളിൽ നിന്നുമാണ് ഒടുവിൽ നഴ്സിംഗിലേക്ക് എത്തുന്നത്. പെട്ടെന്ന് കാശ് സമ്പാദിക്കാം എന്ന് കരുതിയിട്ടാണ്. മെയിൽ നേഴ്സിന് ഭയങ്ക സ്‌കോപ്പാണെന്നായിരുന്നു പറഞ്ഞിരുന്നത്. അത് വിട്ടാണ് സിനിമയിൽ പോകണമെന്ന് പറഞ്ഞ് വന്നത്.അത് വീട്ടിൽ പ്രശ്നമായി.

Also Read
താരമൂല്യം കുത്തനെ താഴേക്ക്, പുറത്തിറങ്ങിയ സിനിമകളെല്ലാം വന്‍പരാജയം, നയന്‍താരയെ രണ്ട് സിനിമകളില്‍ നിന്നും ഒഴിവാക്കി

സിനിമക്ക് പോകാതെ വല്ല ജോലിക്കും പോടാ എന്നായിരുന്നു വീട്ടിൽ നിന്ന് കേട്ടത്. നിന്റെ പ്രായത്തിലുള്ളവരൊക്കെ ജോലിക്ക് പോകുമ്പോൾ നീ ഇവിടെ കുത്തിയിരുന്നോ എന്നൊക്കെ പറയുമായിരുന്നു. വീട്ടിലെ ഉത്തരവാദിത്വം മുഴുവൻ ഏറ്റെടുക്കേണ്ട ആൾ ഞാനായിരിക്കെ സിനിമക്ക് പോകണമെന്ന് പറയുമ്പോൾ പ്രശ്‌നങ്ങൾ ഉണ്ടാകുന്നത് സ്വാഭാവികം. ആൺകുട്ടിയായിട്ട് മമ്മിയെ ജോലിക്ക് വിടുന്നുവെന്ന് കുറേ തവണ കേട്ടു. അങ്ങനെയാണ് ഫെഡറൽ ബാങ്കിലെ ജോലിക്ക് വരുന്നത്. അപ്പോഴേക്കും മലർവാടിയൊക്കെ ചെയ്തു കഴിഞ്ഞിരുന്നു. ഫെഡറൽ ബാങ്കിൽ ജോലി ചെയ്തു കൊണ്ടിരിക്കുമ്പോഴാണ് അൽഫോൺസ് വിളിച്ചിട്ട് നേരത്തിലെ റോൾ തരുന്നത്. അന്ന് തന്നെ അവിടെ നിന്നും രാജിവച്ചു. പിന്നെ മ്റ്റൊരു ജോലിക്കും ഇതുവരെ പോകേണ്ടി വന്നിട്ടില്ല എന്നാണ് സിജു പറഞ്ഞത്.

Advertisement