പാര്‍വതിയുടെ വീട്ടിലേക്ക് ഞാനായിരുന്നു കോള്‍ ചെയ്തിരുന്നത്, അവരുടെ അമ്മയോട് ഞാന്‍ ചെയ്തത് വലിയ ചതി, തുറന്നുപറഞ്ഞ് സിദ്ദിഖ്

771

മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.

Advertisements

യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.

Also Read: മാനസികവും ശാരീരികവുമായി ഒത്തിരി പ്രശ്‌നങ്ങളുണ്ടായി, അഭിനയത്തിലേക്ക് തിരിച്ച് വരാനുള്ള കാരണം വെളിപ്പെടുത്തി നവ്യ നായര്‍

ഇപ്പോഴിതാ നടന്‍ ജയറാമിനും പാര്‍വതിക്കൊപ്പമുള്ള നിമിഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് താരം. ഇരുവരും പ്രണയത്തിലായപ്പോള്‍ അവര്‍ക്കുവേണ്ടി ചെയ്ത കാര്യങ്ങളെ കുറിച്ചായിരുന്നു താരം സംസാരിച്ചത്. ജയറാമിന് വേണ്ടി പാര്‍വതിയുടെ വീട്ടില്‍ വിളിച്ചിരുന്നത് താനായിരുന്നുവെന്ന് സിദ്ധിഖ് പറയുന്നു.

ഒരിക്കല്‍ തന്നെ ജയറാം തിരുവനന്തപുരത്തേക്ക് വിളിച്ചുവരുത്തി. തങ്ങള്‍ ഒരു മുറിയിലായിരുന്നു താമസിച്ചിരുന്നത്. ജയറാം തന്നെ കൊണ്ട് പാര്‍വതിയുടെ വീട്ടിലേക്ക് വിളിപ്പിക്കും. താന്‍ ആദ്യം പാര്‍വതിയുടെ അമ്മയോടൊക്കെ സംസാരിക്കുമെന്നും പിന്നീട് പാര്‍വതിയ്ക്ക് ഫോണ്‍ കൊടുക്കുമെന്നും അപ്പോള്‍ ജയറാം സംസാരിക്കുമെന്നും സിദ്ധിഖ് പറയുന്നു.

Also Read: എന്നെ ഒളിച്ചോടാന്‍ സഹായിച്ചത് സുരേഷേട്ടനാണെന്നായിരുന്നു വാര്‍ത്തകള്‍, അതിലെ സത്യാവസ്ഥ ഇതാണ്, തുറന്നുപറഞ്ഞ് ജോമോള്‍

ശരിക്കും പറഞ്ഞാല്‍ താന്‍ പാര്‍വതിയുടെ അമ്മയോട് ചെയ്ത ചതിയായിരുന്നു അത്. പാര്‍വതിക്ക് ഫോണ്‍ കിട്ടിയാല്‍ പിന്നെ തന്നോട് മുറിയില്‍ നിന്നും ഇറങ്ങിപ്പോകാന്‍ ജയറാം പറയുമെന്നും താന്‍ ഇടക്ക് പാര്‍വതിയുടെ വീട്ടില്‍ ഊണ് കഴിക്കാനൊക്കെ പോകാറുണ്ടായിരുന്നുവെന്നും താരം പറയുന്നു.

Advertisement