മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.
യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എന്‍ജിനിയറിങ്ങില്‍ ബിരുദം നേടിയ ശേഷം സിദ്ധിഖ് കെഎസ്ഇബിയില്‍ കുറച്ചുകാലം ജോലി ചെയ്തിരുന്നു. പിന്നീട് സൗദിയിലേക്ക് ചേക്കേറി. സൗദിയില്‍ ജോലി ചെയ്യുമ്പോഴായിരുന്നു മലയാള സിനിമയില്‍ നിന്നും അദ്ദേഹത്തിന് അവസരം തേടിയെത്തിയിരുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ് സിദ്ധിഖിന്റെ പുത്തന്‍ മേക്കോവര്‍ ചിത്രങ്ങള്‍. ഇപ്പോഴിതാ അതേക്കുറിച്ച് സംസാരിക്കുകയാണ് താരം. താന്‍ ഒരു ചേഞ്ച് മനപ്പൂര്‍വ്വം കൊണ്ടുവന്നതാണെന്നും രൂപമാറ്റത്തിന് ശ്രമിക്കുകയായിരുന്നുവെന്നും സിദ്ധിഖ് പറയുന്നു.
തന്റെ ലുക്കിന് ഒത്തിരി പരിമിതികളുണ്ട്. തനിക്ക് പ്രത്യേക കണ്ണുകളോ നോട്ടമോ ഒന്നും തനിക്കില്ല. സിനിമയില്‍ സംവിധായകര്‍ ആവശ്യപ്പെട്ടിട്ടില്ലെങ്കിലും താന്‍ രൂപമാറ്റ പരീക്ഷണങ്ങള്‍ ചെയ്യാറുണ്ടെന്നും പ്രേക്ഷകര്‍ക്ക് തന്നെ മടുക്കുമോ എന്ന പേടി കൊണ്ടാണ് രൂപമാറ്റം നടത്തുന്നതെന്നും സിദ്ധിഖ് പറഞ്ഞു.
ക്യാമറക്ക് മുന്നില്‍ എന്ന് കൃത്രിമത്വവും കൊണ്ടുവരാന്‍ പറ്റും. എന്നാല്‍ പൊതുവേദികളില്‍ വരുമ്പോള്‍ അതിന്റെ ആവശ്യമില്ലെന്നും അതുകൊണ്ടാണ് താന്‍ പൊതുവേദിയിലൊക്കെ വരുമ്പോള്‍ വെള്ളമുണ്ടും ഷര്‍ട്ടുമൊക്കെ ധരിച്ച് വരുന്നതെന്നും വിഗ് ധരിക്കാറില്ലെന്നും വിഗ് വച്ചാല്‍ മറ്റുള്ളവര്‍ പരിഹസിക്കുമെന്ന തോന്നല്‍ തനിക്കുണ്ടെന്നും സിദ്ധിഖ് പറയുന്നു.