തെന്നിന്ത്യന്‍ സിനിമയിലെ തിളങ്ങുന്ന നടനായിരുന്നു സിദ്ധാര്‍ത്ഥ്. ഒത്തിരി ആരാധകരാണ് താരത്തിനുള്ളത്. ഇപ്പോഴിതാ ഒരു പൊതുവേദിയില്‍ വെച്ച് പൊട്ടിക്കരയുന്ന നടന്റെ വീഡിയോയാണ് സോഷ്യല്‍മീഡിയയില്‍ പ്രചരിക്കുന്നത്.
സിദ്ധാര്‍ത്ഥിന്റെ സിനിമാജീവിതം 20 വര്‍ഷം പിന്നിട്ടതിന്റെ ആഘോഷവേദിയില്‍ വെച്ചാണ് താരം പൊട്ടിക്കരഞ്ഞത്. താരം പരിപാടിയില്‍ വെച്ച് സംസാരിക്കുന്നതിനിടെ ഒരു സ്ത്രീ വേദിയിലെക്ക് കയറി വന്നതോടെയായിരുന്നു സിദ്ധാര്‍ത്ഥ് പൊട്ടിക്കരഞ്ഞത്.
ആ സ്ത്രീയെ കണ്ടപ്പോള്‍ എല്ലാവരും ആദ്യം കരുതിയത് അത് താരത്തിന്റെ അമ്മയാണെന്നായിരുന്നു. ആ സ്ത്രീയെ കണ്ടയുടനെ കെട്ടിപ്പിടിക്കുകയും കാലില്‍ വീണ് അനുഗ്രഹം വാങ്ങുകയും ചെയ്യുന്നുണ്ട് സിദ്ധാര്‍ത്ഥ്.
എന്നാല്‍ പിന്നീടാണ് എഴുത്തുകാരന്‍ രംഗനാഥന്റെ ഭാര്യ സുജാത രംഗനാഥനായിരുന്നു അതെന്ന് മനസ്സിലായത്. സിദ്ധാര്‍ത്ഥിന്റെ ആദ്യ ചിത്രമായ ബോയിസിലേക്ക് സിദ്ധാര്‍ത്ഥിനെ റെക്കമന്റ് ചെയ്തത് സുജാതയായിരുന്നു.
Also Read: സണ്ണി ലിയോണിയുടെ ആദ്യ നായകനായി നിശാന്ത് സാഗർ; സിനിമയിലെ രംഗങ്ങൾ വീണ്ടും വൈറലാകുമ്പോൾ!
പിന്നീട് സിദ്ധാര്‍ത്ഥിന്റെ ജീവിതത്തിലെ ഉയര്‍ച്ചകളിലെല്ലാം കൂട്ടായി സുജായതുണ്ടായിരുന്നു. അതുകൊണ്ടായിരുന്നു താരം അവരെ കെട്ടിപ്പിടിച്ച് കരഞ്ഞത്.സിദ്ധാര്‍ത്ഥ് കരയുന്നത് കണ്ടിട്ട് പലരും വിമര്‍ശിച്ച് കമന്റുകള്‍ ചെയ്തിരുന്നു.
ഇതിന് താരം നല്‍കിയ മറുപടിയാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. ഇവിടെ എത്രത്തോളം വെറുപ്പാണെന്നും എല്ലാവര്‍ക്കും നന്മയും സമാധാനവും നേരുന്നുവെന്നും ജീവിതം കാഠിന്യമേറിയതാണെന്നും സ്‌നേഹം നമ്മെ മുന്നോട്ട് നയിക്കുമെന്ന് പ്രതീക്ഷിക്കാമെന്നും താരം മറുപടിയായി കുറിച്ചു.