മലയാളത്തിലെ മുന്‍നിര നായകന്മാരില്‍ ഒരാളണ് സിദ്ധിഖ്. വേറിട്ട ഭാവം കൊണ്ടും രൂപം കൊണ്ടും അഭിനയത്തികവ് കാട്ടിയ നടനാണ് അദ്ദേഹം. കഴിഞ്ഞ മുപ്പത് വര്‍ഷത്തിന് മുകളിലായി മലയാള സിനിമയില്‍ സജീവമായി നില്‍ക്കുകയാണ് സിദ്ധിഖ്.
യുവനടന്മാര്‍ക്കൊപ്പം ഇന്നും തിളങ്ങി നില്‍ക്കാന്‍ നടന് സാധിച്ചതാണ് ഈ വിജയത്തിന് പിന്നിലെ രഹസ്യവും. മലയാള സിനിമയില്‍ സ്വന്തമായൊരു മേല്‍വിലാസമുണ്ടാക്കിയ നടന്‍ കൂടിയാണ്. സ്വഭാവ നടനായും വില്ലനായും ഹാസ്യ നടനായും അദ്ദേഹം മലയാളി പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്.
എതൊരു കഥാപാത്രവും അനായാസം അവതരിപ്പിക്കാന്‍ കഴിവുള്ള താരം കൂടിയാണിത്. തുടക്ക കാലങ്ങളില്‍ ചെറിയ വേഷങ്ങളും പിന്നീട് ഹാസ്യ കഥാപാത്രങ്ങളും ചെയ്തുകൊണ്ടിരുന്ന സിദ്ദിഖ് ഒരിടവേളയ്ക്ക് ശേഷം വില്ലന്‍ വേഷങ്ങളില്‍ മാത്രം ഒതുങ്ങി നിന്നു.
2000ത്തിന്റെ തുടക്ക കാലത്ത് അദ്ദേഹം സ്വഭാവ നടനായും ഹാസ്യ നടനായും തിരിച്ചു വരവ് നടത്തി. ഇന്‍ ഹരിഹര്‍ നഗര്‍ എന്ന ചിത്രമാണ് താരത്തിന് നടനെന്ന നിലയില്‍ ബ്രേക്ക് നല്‍കിയത്. 250ല്‍പരം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുള്ള ഇദ്ദേഹത്തിന് കേരള സ്റ്റേറ്റ് അവാര്‍ഡ്, ഫിലിം ക്രിട്ടിക്സ് അവാര്‍ഡ്, നന്തി അവാര്‍ഡ്, ഏഷ്യാനെറ്റ് അവാര്‍ഡ് എന്നിങ്ങനെ നിരവധി പുരസ്‌കാരങ്ങളും ലഭിച്ചിട്ടുണ്ട്.
ഇ്‌പ്പോഴിതാ താരങ്ങളുടെ പ്രതിഫലവുമായി ബന്ധപ്പെട്ട് സിദ്ദിഖ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. താരങ്ങള്‍ പ്രതിഫലം കുറയ്ക്കണമെന്ന് നിര്‍മാതാക്കള്‍ ആവശ്യപ്പെട്ട സംഭവത്തിലാണ് സിദ്ദിഖിന്റെ പ്രതികരണം. ‘എനിക്ക് അങ്ങനൊരു ഫിക്‌സഡ് ശബളമില്ല. എനിക്ക് ഇത്ര രൂപ തന്നാലെ അഭിനയിക്കൂവെന്ന് ഞാന്‍ പറഞ്ഞിട്ടില്ല.” സിദ്ദിഖ് പറയുന്നു.
” ഒരിക്കലും പണമുണ്ടാക്കാനുള്ള ഉപാധിയായി സിനിമയെ കണ്ടിട്ടില്ല. എന്റെ പ്രതിഫലം എന്നത് എനിക്ക് നിര്‍മാതാക്കള്‍ തരുന്ന പ്രതിഫലമാണ് . അല്ലാതെ ഇത്ര കിട്ടിയാലെ അഭിനയിക്കൂവെന്ന ക്രൈറ്റീരിയ ഒന്നും ഇല്ല എനിക്ക്.” സിദ്ദിഖ് കൂട്ടിച്ചേര്‍ത്തു.
‘ജീവിക്കാന്‍ എനിക്ക് ഒരുപാട് പൈസ ആവശ്യമില്ലാത്തൊരാളാണ്. ശരിക്കും ജീവിതം വളരെ സിംപിളായിട്ടാണ് കൊണ്ടുപോകുന്നത്. ഇതുവരെ സിനിമ എനിക്ക് തന്നൊരു സമ്പത്തുണ്ട്. എനിക്ക് അത് മതി. അതില്‍ കൂടുതല്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.” എന്നും സിദ്ദിഖ് തുറന്നുപറഞ്ഞു.