മലയാള സിനിമയുടെ മുഖഛായ തന്നെ മാറ്റിമറിക്കുകയാണ് യുവതലമുറ. ഇതുവരെ മലയാള സിനിമാ ലോകം പിന്തുടർന്ന് വന്ന കഥാരീതികളെയും അവതരണ ശൈലിയെയും പൊളിച്ചെഴുതുകയാണ് യുവതലമുറ. ഈ തലമുറയ്ക്കൊപ്പം നിൽക്കാൻ കഴിവുള്ള പഴയകാല നടന്മാരിൽ ഒരാളാണ് നടൻ സിദ്ധിഖ്. തനിക്ക് ലഭിച്ച ഏതൊരു വേഷവും അനശ്വരമാക്കുവാൻ സിദ്ധിഖിന് സാധിക്കാറുണ്ട്.
യുവതലമുറയുടെ കൂടെ സഞ്ചരിക്കുന്ന നടനാണ് മലയാളികളുടെ പ്രിയപ്പെട്ട സിദ്ധിഖ്. വില്ലനായിക്കോട്ടെ, ഹാസ്യ കഥാപാത്രമായിക്കോട്ടെ, സഹ നടനായിക്കോട്ടെ ഏത് റേഞ്ചിലുമുള്ള കഥാപാത്രങ്ങളും പുഷ്പം പോലെ നടൻ അഭിനയിച്ച് തകർക്കുമെന്നാണ് പ്രേക്ഷകരുടെ അഭിപ്രായം. ഇപ്പോൾ, കൈനിറയെ ചിത്രങ്ങളുമായി മലയാളത്തിൽ സജീവമായി നിൽക്കുന്ന നടൻ കൂടിയാണ് സിദ്ദിഖ്.
പീസ് എന്ന സിനിമയാണ് നടന്റേതായി റിലീസിന് ഒരുങ്ങുന്നത്. ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. നവാഗതനായ കെ സൻഹീർ ആണ് സിനിമ സംവിധാനം ചെയ്യുന്നത്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലായൊരുങ്ങുന്ന ആക്ഷേപഹാസ്യ ചിത്രമാണ് പീസ്.
സിദ്ദിഖിന് പുറമെ ജോജു ജോർജി, അനിൽ നെടുമങ്ങാട്, മാമുക്കോയ, ശാലു റഹിം, വിജിലേഷ്, അർജുൻ സിങ്, ആശാ ശരത്, രമ്യാ നമ്പീശൻ, അതിഥി രവി, പൗളി വത്സൻ എന്നിവരും ചിത്രത്തിലുണ്ട്. സിനിമയുടെ റിലീസിന്റെ ഭാഗമായുള്ള പ്രൊമോഷൻ തിരക്കുകളിലാണ് താരം. അതിനിടെ, ഒരു അഭിമുഖത്തിൽ മകന് താൻ നൽകിയ ഉപദേശത്തെ കുറിച്ച് സംസാരിക്കുകയാണ് സിദ്ദിഖ്.
മകൻ ഷഹീൻ സിദ്ദിഖിനോട് ‘നീ ആ ആസിഫ് അലിയെ കണ്ടു പഠിക്കെന്ന്’ നേരത്തെ ഉപദേശിച്ചിരുന്നു. ഇങ്ങനെ ഉപദേശിക്കാനുള്ള കാരണമാണ് നടൻ ഇപ്പോൾ വെളിപ്പെടുത്തുന്നത്. ഷഹീൻ ആണ് ഒരു അഭിമുഖത്തിൽ അത് പറഞ്ഞത്. ഇപ്പോൾ അങ്ങനെ ഉപദേശിക്കാനുണ്ടായ കാരണം പറയുകയാണ് സിദ്ദിഖ്. ചാനൽ കേരളയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആസിഫിന്റെ ഡയലോഗ് പ്രസന്റേഷനും വളരെ നാച്ചുറലായി പെരുമാറുന്ന രീതിയൊക്കെ എന്നെ വളരെ ആകർഷിച്ചിട്ടുണ്ട്. മറ്റു നടന്മാർക്ക് ഉള്ള പോലെ ഘനഗാംഭീര്യമുള്ള ശബ്ദമോ വലിയ ശരീരമോ ഒന്നും ആസിഫിനില്ല. ഒരു കൂട്ടത്തിൽ നിന്നാൽ തിരിച്ചറിയാൻ പോലും പാടുള്ള ഒരാളെ പോലെയാണ്. എന്നാൽ അവന്റെ ഓമനത്തം, അവൻ സംഭാഷണം പറയുന്ന രീതി.
അത് അവതരിപ്പിക്കുന്ന രീതിയൊക്കെ അഭിനന്ദനം അർഹിക്കുന്നതാണ്. അതുകൊണ്ട് ഒരു മാതൃകയായി എടുക്കേണ്ടത് ആസിഫിനെ ആണെന്ന് ഷഹീനോട് പറഞ്ഞിട്ടുണ്ടെന്ന് സിദ്ധിഖ് വെളിപ്പെടുത്തുന്നു. അതേസമയം, മകനെ സിനിമയിലേക്ക് റെക്കമെന്റ് ചെയ്യാത്തതിനെ കുറിച്ചും സിദ്ദിഖ് സംസാരിച്ചു. ‘റെക്കമെന്റ് ചെയ്ത് വരേണ്ട ഒരു മേഖലയല്ല സിനിമ.
ആ കഴിവ് നമ്മുക്ക് ഉണ്ടാവണം. അത് ഉപയോഗിക്കാൻ അറിയണം. ഒപ്പം ഒരുപാട് കഷ്ടപ്പെടുകയും വേണം. റെക്കമെന്റ് ചെയ്യാൻ ആണെങ്കിൽ എത്ര സിനിമയിൽ റെക്കമെന്റ് ചെയ്യും. ഞാൻ പറഞ്ഞിട്ട് ഒരാൾ അവനെ കാസ്റ്റ് ചെയ്തിട്ട് അത് നന്നായില്ലെങ്കിലോ,’ സിദ്ദിഖ് കൂട്ടിച്ചേർത്തു. അതേസമയം, ഇതിനോടകം നിരവധി മലയാള സിനിമകളിൽ ഷഹീൻ സിദ്ദിഖ് അഭിനയിച്ചിട്ടുണ്ട്.
അച്ഛാദിൻ, കസബ, ടേക്ക് ഓഫ്, ഒരു കുട്ടനാടൻ വ്ലോഗ്, ദിവാൻജിമൂല ഗ്രാൻഡ് പ്രിക്‌സ്, വിജയ് സൂപ്പറും പൗർണ്ണമിയും, മിസ്റ്റർ ആൻഡ് മിസിസ്, അമ്പലമുക്കിലെ വിശേഷങ്ങൾ എന്നിവയാണ് ചിത്രങ്ങൾ. കഴിഞ്ഞ മാർച്ചിൽ ഒടിടി പ്ലാറ്റ്‌ഫോമിലൂടെ പുറത്തിറങ്ങിയ ദുൽഖർ ചിത്രം സല്യൂട്ടിലും ഷഹീൻ ഒരു പ്രധാന വേഷം അവതരിപ്പിച്ചിരുന്നു.