മമ്മൂട്ടിയുടെ പേരില്‍ സിനിമ, നടന്‍ ഷൈന്‍ ടോം ചാക്കോ

2818

നടന്‍ ഷൈന്‍ ടോം ചാക്കോയുടെ ഏറ്റവും പുതിയ ചിത്രം പ്രഖ്യാപിച്ചു. നവാഗതനായ ഷിഫാസ് അഷറഫ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇത്. സിനിമയുടെ പേര് വടി കുട്ടി മമ്മൂട്ടി എന്നാണ്. ചിത്രത്തിന്റെ പേരും ഇതിനോടകം ചര്‍ച്ചയായി കഴിഞ്ഞു. കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കി കൊണ്ടാണ് സിനിമ ഒരുക്കുന്നത്. ഷൈന്‍ സിനിമയില്‍ പ്രധാനപ്പെട്ട കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ ജാഫര്‍ ഇടുക്കി , ഹരിശ്രീ അശോകന്‍ തുടങ്ങിയ താരങ്ങളും സിനിമയുടെ ഭാഗമാവും.

Advertisements

also read
കുട്ടിക്കാലം മുതലുള്ള ആ ആഗ്രഹം നടത്തി തന്നത് അഹാന; അക്കാര്യത്തില്‍ അവള്‍ പെര്‍ഫെക്റ്റ് ആണ്; മകളെ കുറിച്ച് സിന്ധു

എലമെന്റസ് ഓഫ് സിനിമയുടെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ രചന, ഇഷ്‌ക് എന്ന ചിത്രത്തിന് തിരക്കഥയൊരുക്കിയ രതീഷ് രവിയാണ്. സംവിധായകരായ മാര്‍ത്താണ്ടനും അജയ് വാസുദേവും നിര്‍മ്മാതാക്കളായി എത്തുന്ന എന്ന പ്രത്യേകത ചിത്രത്തിനുണ്ട്.

എം ശ്രീരാജ് എ കെ ഡി യാണ് ചിത്രത്തിന്റെ നിര്‍മ്മാതാക്കളില്‍ ഒരാള്‍. സിനിമയിലേക്ക് ഒരുപാട് കഴിവുള്ള പ്രതിഭകളെ കൈ പിടിച്ചു കൊണ്ട് വന്ന ഒരു ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടാണ് എലമെന്റ്‌സ് ഓഫ് സിനിമ.

അഭിലാഷ് ശങ്കറാണ് ചായാഗ്രഹണം കൈകാര്യം ചെയ്യുന്നത്. സംഗീതം ബിജിപാല്‍, വരികള്‍ രാജീവ് ആലുങ്കല്‍. കോസ്റ്റും ഡിസൈന്‍ – മഞ്ജുഷ രാധാകൃഷ്ണന്‍, മേക്ക് അപ് – രഞ്ജിത് മണലിപറമ്പില്‍,ആര്‍ട്ട് – സുജിത് രാഘവ്, സൗണ്ട് ഡിസൈന്‍ – ഷെഫിന്‍ മായന്‍, കളറിസ്റ്റ് – ജോബിഷ് ലാല്‍ ജോടന്‍, എഡിറ്റ് – ഓഡ്ഡ് ക്രോവ് സ്റ്റുഡിയോസ്, ക്രീയേറ്റീവ് സപ്പോര്‍ട്ട് – റഫീഖ് ഇബ്രാഹിം, ചീഫ് അസോസിയേറ്റ് – ഫൈസല്‍ കുട്ടി, അസോസിയേറ്റ് ഡയറക്ടര്‍ – നാഫി നസീര്‍, പ്രൊഡക്ഷന്‍ കണ്ട്രോളര്‍ – ജിനു പി കെ, ഡിസൈന്‍ – എസ് കെ ഡി, മാര്‍ക്കറ്റിങ് – വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Advertisement