ചെറുതും വലുതുമായ വേഷങ്ങളിലൂടെ സിനിമയിലും ശക്തമായ കഥാപാത്രങ്ങളെ അവതരിപ്പിച്ച് സീരിയലുകളിലും വർഷങ്ങളായ തിളങ്ങി നിൽക്കുന്ന താരമാണ് ഷിജു അബ്ദുൾ റഷീദ് എന്ന ഷിജു ഏആർ. ഒരു കാലത്ത് സിനിമാ രംഗത്ത് നായകനായും നിറഞ്ഞ് നിന്ന താരമായിരുന്നു ഷിജു.
തമിഴിൽ നിന്നും മലയാളത്തിലേക്ക് എത്തിയ നടന് പക്ഷേ മലയാള സിനിമയിൽ വേണ്ടത്ര അവസരങ്ങൾ ലഭിച്ചിരുന്നില്ല. പിന്നീട് സിനിമയിൽ നിന്നും മാറി സീരിയലുകളിൽ സജീവം ആവുകയായിരുന്നു താരം. എയർഹോസ്റ്റസും നർത്തകിയും ആയ പ്രീത പ്രേമാണ് ഷിജുവിന്റെ ഭാര്യ. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.
ഈ ദമ്പതികൾക്ക് ഒരു മകൾ ഉണ്ട്. സോഷ്യൽ മീഡിയകളിൽ ഏറെ സജീവമായ താരം തന്റെ കുടുംബ സമേതമുള്ള ചിത്രങ്ങൾ പങ്കുവെച്ച് എത്താറുണ്ട്. ബിഗ് ബോസ് സീസൺ അഞ്ചിലെ അവസാനം വരെ പോരാടിയ മത്സാർത്ഥിയായ ഷിജുവിന് ഇന്ന് ആരാധകരും ഏറെയാണ്.
തെലുങ്കിലും താരം ഒരു കാലത്ത് സ്റ്റാർ തന്നെ ആയിരുന്നു. തെലുങ്കിലെ തന്റെ സിനിമയുടെ വിജയം താൻ അറിഞ്ഞിരുന്നില്ലെന്നാണ് താരം പറയുന്നത്. തെലുങ്ക് നാട്ടിൽ വലിയ താരമായി അറിയപ്പെട്ടെങ്കിലും അത് താൻ അറിഞ്ഞത് പോലുമില്ലെന്നംു ആ സമയത്ത് അവസരത്തിന് വേണ്ടി താൻ തമിഴ്‌നാട്ടിലൂടെ തെണ്ടിത്തിരിഞ്ഞ് നടക്കുകയായിരുന്നു എന്നും പറയുകയാണ് ഷിജു. സിനിമ ദി ക്യൂവിന് നൽകിയ അഭിമുഖത്തിലാണ് ഷിജുവിന്റെ പ്രിതകരണം.
തൊണ്ണൂറ്റി രണ്ടിലാണ് ഞാൻ ഇൻഡസ്ട്രിയിലേക്ക് വരുന്നത്. പക്ഷേ ആദ്യ സിനിമ റിലീസ് ചെയ്യുന്നത് തൊണ്ണൂറ്റിയാറിലാണ്. അതേ സമയത്ത് തന്നെ തെലുങ്കിലും അഭിനയിച്ചിരുന്നു. പല സിനിമകളും അന്ന് ചെയ്തു. തെലുങ്കിൽ ദേവി ഷിജു എന്നാണ് അറിയപ്പെടുന്നത്. തന്റെ ആദ്യ പടം വലിയ ഹിറ്റായിരുന്നെന്നും നാനൂറ്റി പതിനേഴ് ദിവസത്തോളം ആ പടം തിയേറ്റ റിൽ ഓടിയിരുന്നുവെന്നും ഷിജു പറയുന്നു. ആ സിനിമയുടെ പേരാണ് ദേവി എന്നത്. ആ പേിരലാണ് താനിന്നും തെലുങ്കിൽ അറിയപ്പെടുന്നത്.
ALSO READ- ശാന്തിയെ പോലൊരുത്തിയെ പൊക്കി കാണിക്കുന്ന മോഹൻലാലിന്റെയും ജിത്തു ജോസഫിന്റെയും സൂക്കേട് നല്ല പോലെ മനസ്സിലായി: അഡ്വ. സംഗീത ലക്ഷ്മണ
ഈ ചിത്രം ഹിറ്റായ കാര്യം പോലും അറിയാതെയാണ് താനന്ന് തമിഴ്‌നാട്ടിലൂടെ നടന്നിരുന്നത്. അന്ന് ഇക്കാര്യങ്ങളൊന്നും ഒരു സംസ്ഥാനത്ത് നിന്ന് മറ്റൊരു സംസ്ഥാനത്തേക്ക് അറിയാൻ മാർഗങ്ങളില്ലായിരുന്നു. സോഷ്യൽമീഡിയ ഇല്ലാത്ത കാലമല്ലെയെന്നും ഷിജു പറയുന്നു.
മൂന്ന് വർഷം കൊണ്ടാണ് ആ പടം അഭിനയിച്ചത്. ശേഷം അത് കണ്ടപ്പോൾ എനിക്ക് തന്നെ ഇഷ്ടപ്പെട്ടില്ല. ദൈവീകവും കുറേ ഗ്രാഫിക്‌സുമൊക്കെ ചേർത്തൊരു പടമായിരുന്നു അത്. ആ സിനിമ ആളുകൾ സ്വീകരിക്കില്ലെന്ന് കരുതി താൻ മദ്രാസിലൂടെ അലഞ്ഞ് തിരിഞ്ഞ് നടന്നു. ആ സിനിമ ഹിറ്റായി നൂറ് ദിവസം കഴിഞ്ഞിട്ട് പോലും ഇക്കാര്യങ്ങളൊന്നും താനറിഞ്ഞിരുന്നില്ലെന്നും ഷിജു പറയുന്നു.
SHI
പിന്നീട് ഒരു സംവിധായകൻ ഞാൻ തന്നെ അദ്ദേഹത്തിന്റെ നായകനായി വേണമെന്ന് പറഞ്ഞ് തപ്പി കണ്ട് പിടിച്ച് കൊണ്ട് ഹൈദരാബാദിലേക്ക് പോയപ്പോഴാണ് സിനിമ യുടെ വിജയത്തെ പറ്റി അറിയുന്നത്. അതിന് ശേഷം അവിടെ കുറച്ച് ഹിറ്റ് പടങ്ങൾ തനിക്ക് ചെയ്യാൻ പറ്റിയെന്നും താരം പറയുകയാണ്.