ആറുമാസത്തോളം കടുത്ത ഡിപ്രഷനില്‍, എന്നെ പ്രശ്‌നങ്ങളിലേക്ക് എത്തിച്ചത് എന്റെ ചിന്തകള്‍, തുറന്നുപറഞ്ഞ് ഷെയിന്‍ നിഗം

530

മലയാള സിനിമയില്‍ വളരെപ്പെട്ടെന്ന്, ചുരുങ്ങിയ സിനിമകള്‍ക്കൊണ്ട് തന്നെ യുവാക്കളുടെ ഹരമായി മാറിയ നടനാണ് ഷെയ്ന്‍ നിഗം. കിസ്മത്ത് മുതല്‍ അവസാനം ഇറങ്ങിയ വെയില്‍ വരെ ചെയ്യുന്ന കഥാപാത്രത്തോട് ഏറ്റവും അടുത്ത് നില്‍ക്കുന്ന നടനാണ് അദ്ദേഹം. ഏറ്റവും നന്നായി പ്രണയം കൈകാര്യം ചെയ്യുന്ന താരം.

Advertisements

ഷെയ്‌ന്റെ ഇതുവരെയുള്ള സിനിമകളില്‍ അത് വ്യക്തമാണ്. മലയാളികളുടെ പ്രിയ നടന്‍നും മിമിക്രി ആര്‍ട്ടിസ്റ്റുമായ അബിയുടെ മകനാണ് ഷെയ്ന്‍. കിസ്മത്ത്, ഈട, കുമ്പളങ്ങി നൈറ്റ്‌സ്, ഇഷ്‌ക്ക് എന്നീ ചിത്രങ്ങളിലെ പ്രകടനം കൊണ്ടു തന്നെ മലയാളികളുടെ മനസിലെ പ്രണയസങ്കല്‍പങ്ങള്‍ക്കൊത്ത് ഉയരാന്‍ ഈ ചെറുപ്പക്കാരന് കഴിഞ്ഞിട്ടുണ്ട്.

Also Read: എനിക്ക് നിങ്ങളേക്കാൾ ഇഷ്ടം നിങ്ങളുടെ സഹോദരൻ രാജു സുന്ദരത്തെയാണ്; ഇൻട്രോവർട്ടായിരുന്നു ഞങ്ങൾ; പരസ്പരം സൗഹൃദം തുറന്ന് പറഞ്ഞ് മീനയും പ്രഭുദേവയും

അടുത്തിടെ ആര്‍ഡിഎക്‌സ് എന്ന ചിത്രത്തിന്റെ ലൊക്കേഷനിലുണ്ടായ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഷെയിന് മലയാള സിനിമാ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരുന്നു.സംഭവത്തിന് പിന്നാലെ തന്‌റെ ഭാഗം വ്യക്തമാക്കി അമ്മയെ സമീപിച്ചിരിക്കുകയാണ് ഷെയിന്‍.

സിനിമാസെറ്റില്‍ വെച്ച് നിര്‍മ്മാതാവിന്റെ ഭര്‍ത്താവ് തന്റെ അമ്മയോട് മോശമായി പെരുമാറിയെന്നും ബഹുമാനമില്ലാതെ സംസാരിച്ചുവെന്നും ഒത്തിരി പ്രശ്‌നങ്ങള്‍താന്‍ നേരിട്ടുവെന്നും അമ്മയ്ക്ക് നല്‍കിയ കത്തില്‍ താരം പറയുന്നു. ഇപ്പോഴിതാ ഷെയിന്റെ പഴയ ഒരു അഭിമുഖമാണ് ശ്രദ്ധനേടുന്നത്.

Also Read: ജൂഡിനോട് ഞാൻ ആദ്യം പറഞ്ഞത് സ്‌ക്രിപ്റ്റ് മുഴുവനാക്കിയിട്ട് വരാനാണ്; തട്ടിക്കൂട്ട് ആവരുതെന്ന് എനിക്ക് നിർബന്ധമുണ്ട്; പുതിയ സിനിമയെ കുറിച്ച് മനസ്സ് തുറന്ന് ആസിഫ് അലി

ഒന്നിനെ കുറിച്ചും ഒരു പരിധിയില്‍ കൂടുതല്‍ ചിന്തിക്കരുത്. ചിന്തകളാണ് നമ്മളെ വലിയ പ്രശ്‌നങ്ങളിലേക്ക് എത്തിക്കുന്നതെന്നും തന്നെ പ്രശ്‌നങ്ങളിലേക്ക് ചാടിച്ചത് തന്റെ ചിന്തകളായിരുന്നുവെന്നും ഷെയിന്‍ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

ഒരിക്കലും ചിന്തിച്ച് കോപ്ലിക്കേറ്റഡ് ആവരുത്. തന്റെ ചിന്തകള്‍ കാരണം ആറുമാസത്തോളം താന്‍ ഡിപ്രഷനിലായിരുന്നുവെന്നും എന്നാല്‍ ഇന്ന് താന്‍ ജീവിക്കുകയാണെന്നും പ്രശ്‌നങ്ങള്‍ക്ക് അതീതമായ നമ്മളുണ്ടെന്ന് മനസ്സിലാക്കുകയാണെന്നും ഷെയിന്‍ പറയുന്നു.

Advertisement