എന്റെ മകന്‍ എന്നേക്കാള്‍ വലുതായി, ഞാന്‍ എന്തുപറഞ്ഞാലും കേള്‍ക്കും, പക്ഷേ ഒന്നും അനുസരിക്കില്ല, ഒരിക്കല്‍ ഷെയിനെക്കുറിച്ച് അബി പറഞ്ഞതിങ്ങനെ

279

ഒരുകാലത്ത് മിമിക്രി രംഗത്ത് നിറഞ്ഞുനിന്ന നടനും മിമിക്രി കലാകാരനുമായിരുന്നു അബി. അബിയുടെ വിയോഗം മലയാള സിനിമയെയും ആരാധകരെയും ഒരുപോലെ കണ്ണീരിലാഴ്ത്തിയിരുന്നു. 2017 നവംബര്‍ 30 ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അദ്ദേഹത്തിന്റെ വിയോഗം.

രക്താര്‍ബുദത്തെതുടര്‍ന്ന് ഏറെ നാള്‍ ചികിത്സയിലായിരുന്നു അബി. മലയാളത്തില്‍ മിമിക്രി കാസെറ്റുകള്‍ക്ക് സ്വീകാര്യത നല്‍കിയ അബി അന്‍പതോളം മലയാള സിനിമകളില്‍ അഭിനയിച്ചിരുന്നു. നയം വ്യക്തമാക്കുന്നു എന്ന സിനിമയിലൂടെ മലയാളസിനിമാ രംഗത്ത് തുടക്കം കുറിച്ച അബി ആമിനത്താത്ത എന്ന കഥാപാത്രത്തിലൂടെയായിരുന്നു മലയാളികളുടെ മനസില്‍ ഇടംനേടിയത്.

Advertisements

കലാഭവനിലും ഹരിശ്രീയിലും കൊച്ചിന്‍ സാഗറിലും ആര്‍ട്ടിസ്റ്റായി പ്രവര്‍ത്തിച്ച അബി മഴവില്‍ക്കൂടാരം, സൈന്യം, കിരീടമില്ലാത്ത രാജാക്കന്മാര്‍, മിമിക്‌സ് ആക്ഷന്‍ 500, അനിയത്തിപ്രാവ്, രസികന്‍ ഹാപ്പി വെഡ്ഡിങ് തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു.

എന്നാല്‍ അബി അര്‍ഹിക്കുന്ന ഒരിടം അദ്ദേഹത്തിന് മലയാളി സിനിമയില്‍ ലഭിച്ചിരുന്നില്ല. തനിക്ക് ലഭിക്കാത്ത അവസരങ്ങള്‍ മകന് ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അബി ഒരിക്കല്‍ പറഞ്ഞിരുന്നു. ഷെയിന്‍ നിഗമെന്ന അതുല്യ താരത്തെ മലയാള സിനിമയ്ക്ക് സമ്മാനിച്ച ശേഷമായിരുന്നു അബിയുടെ വിടവാങ്ങല്‍. മകനെ മികച്ച ഒരു നടന്‍ ആക്കണമെന്നത് അബിയുടെ എക്കാലത്തേയും ആഗ്രഹമായിരുന്നു.

Also Read: വീട്ടുകാര്‍ ശക്തമായി എതിര്‍ത്തു, ഈ വിവാഹം മതിയെന്ന കടുത്ത തീരുമാനത്തിലായിരുന്നു ഗിരിജ, പിന്നീട് വീട്ടുകാര്‍ക്കും ശരിയെന്ന് തോന്നി, ഗിരിജയുമായുള്ള പ്രണയ വിവാഹത്തെക്കുറിച്ച് മനസ്സുതുറന്ന് കൊച്ചുപ്രേമന്‍

എന്നാല്‍ ഷെയിന്‍ മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ച് മലയാള സിനിമയില്‍ വലിയ താരമായി വളരുന്നത് കാണാന്‍ അബിയുണ്ടായില്ല. സുനിലയാണ് അബിയുടെ ഭാര്യ, ഷെയിനെ കൂടാതെ അഹാന, അലീന എന്നിങ്ങനെ രണ്ട് മക്കള്‍ കൂടി അബിയ്ക്കുണ്ട്.

ഇപ്പോഴിതാ, മകന്‍ ഷെയിനെ കുറിച്ച് അബി ഒരിക്കല്‍ പറഞ്ഞ വാക്കുകളാണ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധനേടുന്നത്. ഷെയിന്‍ തന്നെയാണ് അബിയുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നടന്‍ ഗിന്നസ് പക്രു അവതാരകനായ ഒരു ടെലിവിഷന്‍ പരിപാടിയുടെ വീഡിയോയാണിത്.

ഈ പരിപാടിയില്‍ വെച്ചാണ് നഅബി ഷെയിനെ കുറിച്ച് സംസാരിക്കുന്നത്. ‘ എന്റെ മകന്‍ ഡിഗ്രിയില്‍ ആണെങ്കിലും അവനു തടിയൊക്കെ വന്നു, ഒരു പുരുഷനായി. എന്നേക്കാള്‍ പൊക്കമൊക്കെയുണ്ട്. എന്നാലും ഞാന്‍ എന്തു പറഞ്ഞാലും കേള്‍ക്കും.. പക്ഷെ അനുസരിക്കില്ല’ എന്നായിരുന്നു അബി തമാശയായി ഷെയിനിനെ കുറിച്ച് പറയുന്നത്.

Also Read: ആരും ക്ഷണിച്ചിട്ടില്ല, ഡബ്ല്യൂസിസിയിലേക്ക് പോകാനും തോന്നിയിട്ടില്ല, ‘അമ്മ’യില്‍ ആണ്‍ ആധിപത്യ മനോഭാവമില്ലെന്ന് അന്‍സിബ ഹസ്സന്‍

ഇക്കാര്യം അബി പറഞ്ഞതിന് പിന്നാലെ ഇത് പുതിയ തലമുറ പിള്ളേരുടെ രീതിയകാമല്ലേ എന്ന് ഗിന്നസ് പക്രു ചോദിക്കുന്നുണ്ട്. ‘വാപ്പച്ചി യൂ ആര് ദി ബെസ്റ്റ് ‘ എന്ന അടിക്കുറിപ്പോടെയാണ് ഷെയിന്‍ ഈ വീഡിയോ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചത്. നിരവധി പേരാണ് വീഡിയോയ്ക്ക് താഴെ പ്രതികരിച്ചത്.

Advertisement