ആ ആഗ്രഹം സാധിച്ചത് പൃഥ്വിരാജ് കാരണം, അതിനൊന്നും പോവേണ്ടെന്നായിരുന്നു മമ്മൂക്ക പറഞ്ഞത്, വെളിപ്പെടുത്തലുമായി നടന്‍ ഷാജോണ്‍

129

മിമിക്രി രംഗത്ത് നിന്നും എത്തി പിന്നീട് തമാശക്കാരനായും സഹനടനായും വില്ലന്‍ വേഷങ്ങളിലുമൊക്കെ മലയാള സിനിമയില്‍ തിളങ്ങിയ നടനാണ് കലാഭവന്‍ ഷാജോണ്‍. മിമിക്രി രംഗത്തും നിന്നും സിനിമയിലെത്തിയ നടന്‍ ചെറിയ വേഷങ്ങളില്‍ നിന്നാണ് തന്റെ കരിയര്‍ തുടങ്ങിത്. എന്നാല്‍ ഇപ്പോള്‍ മലയാള സിനിമയിലെ തിരക്കേറിയ നടന്മാരില്‍ ഒരാളാണ് അദ്ദേഹം.

Advertisements

മോഹന്‍ലാല്‍ നായകനായ ദൃശ്യത്തിലെ പൊലീസുകാരന്റെ വേഷമാണ് ഷാജോണിന്റെ അഭിനയ ജീവിതത്തില്‍ വഴിത്തിരിവായത്. അതിനിടെ സംവിധായകന്റെ റോളിലും ഷാജോണ്‍ എത്തിയിരുന്നു. മലയാളത്തിലെ മുന്‍നിര താരങ്ങളായ മമ്മൂട്ടി, മോഹന്‍ലാല്‍, ദിലീപ് എന്നിവര്‍ക്കൊപ്പമെല്ലാം നിരവധി ചിത്രങ്ങളില്‍ എത്തിയിട്ടുള്ള താരമാണ് ഷാജോണ്‍.

Also Read: ‘ദളപതി 67’ ല്‍ വില്ലനായി സഞ്ജയ് ദത്ത്, ആവശ്യപ്പെട്ടത് വന്‍പ്രതിഫലം, ഞെട്ടി ആരാധകര്‍

ഇപ്പോഴിതാ ഷാജോണ്‍ ക്ലബ് എഫ് എമ്മിന് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ സംവിധായകനായതിനെ കുറിച്ചും നടന്‍ മമ്മൂട്ടിയും പൃഥ്വിരാജും തനിക്ക് നല്‍കിയ ഉപദേശത്തെക്കുറിച്ചുമൊക്കെയാണ് ഷാജോണ്‍ അഭിമുഖത്തില്‍ സംസാരിച്ചത്.

ഒരിക്കല്‍ ഒരു കഥ പറയാന്‍ പോയപ്പോഴാണ് എന്നോട് സിനിമ സംവിധാനം ചെയ്യാന്‍ പറഞ്ഞത്. അത് ഒരിക്കലും മറക്കാന്‍ പറ്റില്ല. സംവിധായകന്‍ ആവണമെന്ന് വലിയ ആഗ്രഹം ഉണ്ടായിരുന്നു. എന്നാല്‍ അത് ഇത്ര പെട്ടെന്ന് സാധിക്കുമെന്ന് വിചാരിച്ചില്ലെന്നും പൃഥ്വിരാജ് ഉള്ളതുകൊണ്ടാണ് ആ ആഗ്രഹം നടന്നതെന്നും ഷാജോണ്‍ പറയുന്നു.

Also Read: വിലക്കിന്റെ പീഡനം അനുഭവിച്ചാണ് മരിച്ചത്, സീരിയലില്‍ പോലും അഭിനയിക്കാന്‍ സമ്മതിച്ചില്ല, അദ്ദേഹം എന്റെ മുന്നില്‍ വെച്ച് പൊട്ടിക്കരഞ്ഞിട്ടുണ്ട്, തിലകനെക്കുറിച്ച് വിനയന്‍ പറയുന്നു

താന്‍ സംവിധാനം ചെയ്യുകയാണെങ്കില്‍ പൃഥ്വിരാജ് ഒരു ഡേറ്റ് തരാമെന്ന് പറഞ്ഞു, അത് തന്നെ ശരിക്കും ഞെട്ടിച്ചുവെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു. ക്രിസ്റ്റഫര്‍ എന്ന പുതിയ ചിത്രത്തിന്റെ സെറ്റില്‍ വച്ച് മമ്മൂട്ടി നല്‍കിയ ഉപദേശത്തെ കുറിച്ചും നടന്‍ പറഞ്ഞു.

സിനിമ സെറ്റില്‍ വെച്ച് മമ്മൂക്കയെ കണ്ടപ്പോള്‍ താന്‍ ഒരു ചിത്രം സംവിധാനം ചെയ്യാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു. അപ്പോള്‍ മമ്മൂക്ക പറഞ്ഞത് അതിനൊന്നും പോവേണ്ടെന്നും, ഇപ്പോള്‍ പണം ഉണ്ടാക്കേണ്ട സമയമാണെന്നും പിന്നെയും സിനിമകള്‍ സംവിധാനം ചെയ്യാലോ എന്നുമായിരുന്നുവെന്നും ഷാജോണ്‍ പറയുന്നു.

Advertisement