മിനി സ്‌ക്രീന്‍ കോമഡി പരിപാടികളിലൂടെയും മിമിക്രിയിലൂടെയും മലയാളികള്‍ക്ക് സുപരിചിതനായ ആളാണ് ശശാങ്കന്‍ മയ്യനാട്. ഫ്ളവേഴ്സ് ചാനലിലെ സ്റ്റാര്‍ മാജിക് എന്ന ഷോയിലൂടെ ഒരുപാട് തമാശകള്‍ പറഞ്ഞ് മലയാളികളെ ചിരിപ്പിച്ച ആളാണ് ശശാങ്കന്‍.
ക്ലാസിക്കല്‍ ഡാന്‍സറായ ശശിധരന്റെയും ഗായികയുമായ ശാരദയുടെയും മകനാണ് ശശാങ്കന്‍. കൊല്ലത്ത് മയ്യനാട് ആണ് ശശാങ്കന്റെ വീട്. അനിയന്‍ സാള്‍റ്റസും പാട്ടുകാരനാണ്. ചുരുക്കത്തില്‍ പറഞ്ഞാല്‍ ഒരു കലാ കുടുംബത്തിലായിരുന്നു ശശാങ്കന്റെ ജനനം.
Also Read:101 കോടി ഉറപ്പ് ; ‘ടര്‍ബോ’ ന്റെ സെക്കന്റ് ലുക്ക് പോസ്റ്റര്‍ പുറത്ത്
ശശാങ്കന്റ ജീവിതത്തെ മാറ്റിമറിച്ച പരിപാടിയായിരുന്നു ഫ്ലവേഴ്സ് സ്റ്റാര്‍ മാജിക് ഷോ, അതിനുശേഷം സിനിമയില്‍ നിന്നും ഒരുപാട് അവസരങ്ങള്‍ താരത്തെ തേടിയെത്തി. അങ്ങനെ ഇപ്പോള്‍ ശശാങ്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ടവനായി തീര്‍ന്നു.
ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ച് ശശാങ്കന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്. ആനി എന്നാണ് ശശാങ്കന്റെ ഭാര്യയുടെ പേര്. കൊല്ലത്തെ ഒരു ബേക്കറിയില്‍ വെച്ചായിരുന്നു ആനിയെ പരിചയപ്പെടുന്നതെന്നും പിന്നീട് അത് പ്രണയമായി മാറുകയായിരുന്നുവെന്നും വിവാഹത്തിനൊരുങ്ങിയപ്പോള്‍ വീട്ടുകാര്‍ സമ്മതിച്ചില്ലായിരുന്നുവെന്നും ശശാങ്കന്‍ പറയുന്നു.
തങ്ങള്‍ രണ്ട് മതത്തിലായതായിരുന്നു പ്രശ്‌നം. അങ്ങനെ വീട്ടുകാരുടെ സമ്മതമില്ലാതെയായിരുന്നു വിവാഹം. ഒരു സ്‌റ്റേജ് ഷോക്കിടെ ആനിയെയും കൊണ്ട് ഒളിച്ചോടുകയായിരുന്നുവെന്നും സ്റ്റേജ് ഷോ കഴിഞ്ഞായിരുന്നു വീട്ടിേേലക്ക് പോയതെന്നും വിവാഹശേഷമായിരുന്നു കുടുംബത്തിന്റെ പിന്തുണ ലഭിച്ചതെന്നും ശശാങ്കന്‍ പറയുന്നു.