ഒരേ സമയം നടനും സര്‍ക്കാര്‍ ഉദ്യോഗസ്ഥനും, ഭര്‍ത്താവിന് വേണ്ടി സ്വന്തം കരിയര്‍ ഉപേക്ഷിച്ച ഭാര്യ, സാജന്‍ സൂര്യയുടെ ജീവിതം ഇങ്ങനെ

399

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് സാജന്‍ സൂര്യ. ഒത്തിരി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാജന്‍ സൂര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജയസൂര്യയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് സാജന്‍.

Advertisements

ഒരു നടന്‍ മാത്രമല്ല, രജിസ്ട്രേഷന്‍ ഡിപ്പാര്‍ട്ട്മെന്റില്‍ എല്‍ ഡി ക്ലാര്‍ക്കു കൂടിയാണ് സാജന്‍ സൂര്യ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സാജന് അഭിനയത്തോട് വലിയ ഇഷ്ടമാണ്. സീരിയലുകള്‍ മാത്രമല്ല, സിനിമയിലും ടെലിവിഷന്‍ ഷോകളിലും സാജന്‍ മുഖം കാണിച്ചിട്ടുണ്ട്.

Also Read: സണ്ണി വെയ്‌നിന്റെ സിനിമകൾ ഫസ്റ്റ് ഡേ കാണില്ല; ആകെ ഫസ്റ്റ് ഡേയ്ക്ക് പോകാറുള്ളത് ഈ നടന്റെ സിനിമയ്ക്ക് മാത്രം; വെളിപ്പെടുത്തി ഭാര്യ രഞ്ജിനി കുഞ്ചു

തിരുവനന്തപുരത്താണ് താരം താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമായി ചെറിയ കുടുംബമാണ് സാജന്റേത്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സാജന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. താന്‍ 23 വര്‍ഷമായി മിനിസ്‌ക്രീനില്‍ സജീവമാണെന്നും 80ഓളം പരമ്പരകളില്‍ അഭിനയിച്ചുവെന്നും സാജന്‍ കൂട്ടിച്ചേര്‍ത്തു.

ജോലി സ്ഥലത്തുള്ളവരെല്ലാം വളരെ സ്‌നേഹത്തിലാണ്. അഭിനയവും ജോലിയും മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയുന്നത് അതുകൊണ്ടാണെന്നും മിക്ക ഓഫീസിലും പാരകളുണ്ട് പക്ഷേ തന്റെ ഓഫീസിലില്ലെന്നും തനിക്ക് ദോഷം വരുന്നതൊന്നും ആരും ചെയ്യില്ലെന്നും സാജന്‍ പറഞ്ഞു.

Also Read: എപ്പോഴാണ് വാതിൽ പൂട്ടി എനിക്കൊന്ന് വാഷ് റൂമിൽ പോവാൻ പറ്റുക, ക ഷ്ടപ്പാട് പറഞ്ഞ് സൗഭാഗ്യ; പിന്തുണച്ച് പ്രേക്ഷകരും

ഭാര്യ തന്നെ ഒത്തിരി സപ്പോര്‍ട്ട് ആണ്. തനിക്ക് വേണ്ടി അവള്‍ കരിയര്‍ വരെ ഉപേക്ഷിച്ചുവെന്നും തങ്ങള്‍ക്ക് രണ്ട് പെണ്മക്കളാണുള്ളതെന്നും രണ്ടാളും തമ്മില്‍ ഏഴുവയസ്സിന്റെ വ്യത്യാസമുണ്ടെന്നും മാളവിക മീനാക്ഷി എന്നാണ് പേരെന്നും താരം പറയുന്നു.

Advertisement