പനിപിടിച്ച് കിടന്നപ്പോള്‍ രണ്ടാംക്ലാസ്സ് മുതലുള്ള പ്രണയത്തെക്കുറിച്ച് പറയേണ്ടി വന്നു, രഹസ്യങ്ങളെല്ലാം ഭാര്യ ചോര്‍ത്തിയെടുത്തു, തുറന്നുപറഞ്ഞ് സാജന്‍ സൂര്യ

323

മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് സാജന്‍ സൂര്യ. ഒത്തിരി സീരിയലുകളിലൂടെ പ്രേക്ഷകരുടെ മനം കവര്‍ന്ന സാജന്‍ സൂര്യ മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ ജയസൂര്യയാണ്. വര്‍ഷങ്ങളായി അഭിനയ മേഖലയില്‍ സജീവമാണ് സാജന്‍.

Advertisements

ഒരു നടന്‍ മാത്രമല്ല, രജിസ്‌ട്രേഷന്‍ ഡിപ്പാര്‍ട്ട്‌മെന്റില്‍ എല്‍ ഡി ക്ലാര്‍ക്കു കൂടിയാണ് സാജന്‍ സൂര്യ. ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥനായ സാജന് അഭിനയത്തോട് വലിയ ഇഷ്ടമാണ്. സീരിയലുകള്‍ മാത്രമല്ല, സിനിമയിലും ടെലിവിഷന്‍ ഷോകളിലും സാജന്‍ മുഖം കാണിച്ചിട്ടുണ്ട്.

Also Read: കൈയ്യില്‍ കാശില്ലാത്ത സമയം, നിവിനൊപ്പം താമസിച്ചത് മീന്‍ കറി ഉണ്ടാക്കിക്കൊടുത്ത്, ജോലി തേടി നടന്ന കാലത്തെക്കുറിച്ച് സിജു വില്‍സണ്‍ പറയുന്നു

തിരുവനന്തപുരത്താണ് താരം താമസിക്കുന്നത്. ഭാര്യയും രണ്ട് മക്കളുമായി ചെറിയ കുടുംബമാണ് സാജന്റേത്. ഇപ്പോഴിതാ കുടുംബത്തെക്കുറിച്ച് സാജന്‍ പറഞ്ഞ വാക്കുകളാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ രഹസ്യങ്ങളെല്ലാം ഭാര്യയ്ക്ക് നന്നായി അറിയാമെന്ന് സാജന്‍ പറയുന്നു.

കുറേക്കാലം മുമ്പ് സാജന്‍ നല്‍കിയ ഒരു അഭിമുഖമാണ് വീണ്ടും ശ്രദ്ധിക്കപ്പെടുന്നത്. ഒരിക്കല്‍ താന്‍ പനി പിടിച്ച് കിടന്നപ്പോള്‍ ഭാര്യ തന്റെ എല്ലാ രഹസ്യങ്ങളും ചോദിച്ച് മനസ്സിലാക്കിയെന്നും രണ്ടാം ക്ലാസ്സുമുതലുള്ള തന്റെ പ്രണയത്തെക്കുറിച്ച് അവളോട് അബോധാവസ്ഥയില്‍ പറയേണ്ടി വന്നിട്ടുണ്ടെന്നും താരം പറയുന്നു.

Also Read: ആ ഭാവപ്രകടനം കണ്ട് ഞാൻ ഡയലോഗ് പോലും പറയാൻ മറന്നു നിന്നുപോയി; മമ്മൂട്ടിയെകുറിച്ച് അന്ന് കെപിഎസി ലളിത പറഞ്ഞത്

ഇപ്പോള്‍ തന്റെ രഹസ്യങ്ങളെല്ലാം ചോര്‍ത്താന്‍ പനി വരാന്‍ വേണ്ടി കാത്തിരിക്കുകയാണ് ഭാര്യയെന്നും സാജന്‍ കൂട്ടിച്ചേര്‍ത്തു. തനിക്ക് വലിയ സ്‌നേഹമാണ് പ്രേക്ഷകരില്‍ നിന്ന് ലഭിക്കുന്നതെന്നും എല്ലാ ദിവസവും കാണുന്ന ഒരാളോടുള്ള സ്‌നേഹമാണ് പ്രേക്ഷകര്‍ക്ക് തന്നോടെന്നും സാജന്‍ പറയുന്നു.

Advertisement