മിനിസ്ക്രീനിലും ബിഗ് സ്ക്രീനിലും ഒരു പോലെ തിളങ്ങി നില്ക്കുന്ന താരമാണ് സാബുമോന് അബ്ദുസമദ് എന്ന തരികിട സാബു. ടെലിവിഷന്‍ പരിപാടികളിലൂടേയും സിനിമകളിലൂടേയും മലയാളികള്‍ക്ക് പരിചിതനായ സാബുമോന് സൂര്യാ ടിവിയിലെ തരികിട എന്ന പരിപാടിയിലൂടെ പ്രശസ്തനായി പിന്നീട് അഭനിയ രംഗത്തേക്കും തിരിയുകയായിരുന്നു.
മിനിസ്ക്രീനിലെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസ് മലയാളം ആദ്യ സീസണിലെ വിജയി കൂടിയാണ് സാബുമോന്. ഇന്ന് റിയാലിറ്റി ഷോകളില്‍ വിധികര്‍ത്താവായും സാബുമോന് എത്താറുണ്ട്.
Also Read: എല്ലാ യാത്രകളും എനിക്ക് പ്രിയപ്പെട്ടത്, മോശം അനുഭവങ്ങളൊന്നുമില്ല, മനസ്സുതുറന്ന് നിഹാല്‍ പിള്ള
ഇപ്പോഴിതാ പ്രാവ് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന് പരിപാടിക്കിടെ സാബുമോന് സിനിമയെ കുറിച്ചൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. സിനിമയില്‍ ഒരിക്കലും തെരുവുനാടകത്തിലെ ശൈലി കാണിക്കാന്‍ ഒക്കില്ലെന്ന് സാബുമോന് പറയുന്നു.
തനിക്ക് പറഞ്ഞുതരുന്നത് മാത്രമാണ് ഒരു അഭിനേതാവ് എന്ന നിലയില്‍ തനിക്ക് ഡെലിവറി ചെയ്യാനാവൂ. സിനിമയിലാണെങ്കിലും സീരിയലിലാണെങ്കിലും തനിക്ക് പറഞ്ഞുതരുന്നത് താന്‍ ചെയ്യുമെന്നും അതിനപ്പുറമൊന്നും തനിക്ക് ചെയ്യാനില്ലെന്നും സത്യസന്ധമായിട്ടാണ് താന്‍ ജോലി ചെയ്യാറുള്ളതെന്നും സാബുമോന് പറയുന്നു.
തന്നെക്കൊണ്ട് പറ്റുന്നത് പോലെ സംവിധായകര്‍ പറയുന്നത് ചെയ്യാറുണ്ട്. താന്‍ 23 വര്‍ഷമായി ടെലിവിഷനില്‍ തന്നെയാണ്. തന്റെയൊപ്പം കരിയര്‍ തുടങ്ങിയ ആരും ഇന്ന് ഈ ഫീല്ഡിലിലെന്നും താന്‍ ഇപ്പോഴും ഇതില്‍ തുടരുന്നത് തന്നെ ഇഷ്ടപ്പെടുന്ന മനുഷ്യരുള്ളത് കൊണ്ടാണെന്നും സാബു മോന് പറയുന്നു.
ഈ ഫീല്‍ഡില്‍ നിന്നും പോയാല്‍ താന്‍ അടുത്ത പണി നോ്ക്കും. എന്നാല്‍ വാര്ക്കപ്പണിക്കൊന്നും പോകില്ലെന്നും അത്യാവശ്യം ഡിഗ്രിയുള്ള തൊഴിലുള്ള ആളാണ് താനെന്നും താന്‍ പണിയെടുത്ത് ജീവിക്കുമെന്നും ജീവിതത്തില്‍ ഒരിക്കലും പട്ടിണി കിടക്കില്ലെന്ന കോണ്‍ഫിഡന്‍സുണ്ടെന്നും സാബു മോന് പറയുന്നു.