മലയാളി സീരിയല്‍ പ്രേമികളുടെ ഇഷ്ടനടന്മാരില്‍ ഒരാളാണ് റോഷന്‍ ഉല്ലാസ്. കാര്‍ത്തിക ദീപം എന്ന ഹിറ്റ് സീരിയലിലൂടെയായിരുന്നു റോഷന്‍ മലയാളി പ്രേക്ഷകര്‍ക്ക് സുപരിചിതനായത്. നീലക്കുയില്‍ എന്ന സീരിയിലൂടെ പ്രേക്ഷകമനസ്സില്‍ ഇടം നേടിയ സ്‌നിഷ ചന്ദ്രനാണ് ഇതിലെ നായിക.
ഈ സീരിയലില്‍ മറ്റ് നിരവധി പ്രമുഖ നടീനടന്മാരാണ് അണിനിരക്കുന്നത്. റോഷന്‍ ഉല്ലാസിന്റെ ആദ്യ സീരിയല്‍ ആയിരുന്നു. ഇതില്‍ പ്രധാന കഥാപാത്രത്തെ തന്നെയായിരുന്നു താരം അവതരിപ്പിച്ചത്.
എന്നാല്‍ സീരിയലില്‍ എത്തുന്നതിന് മുമ്പേ മലയാളികള്‍ക്ക് റോഷനെ അറിയാമായിരുന്നു. ലാല്‍ജോസ് നടീനടന്മാരെ തേടി നടത്തിയ നായിക നായകന്‍ എന്ന ഷോയില്‍ റോഷന്‍ പങ്കെടുത്തിരുന്നു.
എന്നാല്‍ എലിമിനേറ്റ് ചെയ്യപ്പെട്ടു. തട്ടിന്‍പുറത്തെ അച്ചുതന്‍ , ഓട്ടം തുടങ്ങിയ ചിത്രത്തിലും താരം അഭിനയിച്ചിട്ടുമുണ്ട്. ഒരു നടന്‍ മാത്രമല്ല റോഷന്‍. മോട്ടിവേഷണല്‍ സ്പീക്കറും ഫിറ്റ്‌നെസ് അഡൈ്വസറും മോഡലും കൂടിയാണ് അദദേഹം.
ലക്ഷങ്ങളാണ് റോഷന്റെ വരുമാനം. നായിക നായകനില്‍ നിന്നും എലിമിനേറ്റ് ചെയ്യപ്പെട്ടതിന്റെ അടുത്ത ദിവസമായിരുന്നു താരത്തിന് സീരിയലില്‍ അവസരം ലഭിച്ചത്. സെക്കന്‍ഡ് ഹീറോയുടെ വേഷമായിരുന്നു ഇതില്‍ റോഷന്റേത്