തുളുനാടിന്റെ കഥ പറഞ്ഞ് ഇരുനൂറ് കോടി രൂപ കളക്ഷന്‍ നേടി കന്നഡ സിനിമാ ചരിത്രത്തിലെ തന്നെ നാഴിക കല്ലായിരിക്കുകയാണ് ഋഷഭ് ഷെട്ടിയുടെ കാന്താര സിനിമ. കന്നഡ സിനിമയെ ലോകത്തിന് മുന്നില്‍ തന്നെ അറിയപ്പെടുന്ന മേഖലയാക്കുകയാണ് കാന്താര ചെയ്തിരിക്കുന്നത്. കെഎജിഎഫ്2 നും ചാര്‍ളിക്കും ശേഷം തെന്നിന്ത്യയില്‍ നിന്നും ബോളിവുഡിലടക്കം നേട്ടമുണ്ടാക്കുകയാണ് ഈ ചിത്രം.
ഋഷഭ് ഷെട്ടിയുടെ സിനിമയോടുള്ള അടങ്ങാത്തഅഭിനിവേഷമാണ് ഈ വിജയത്തിന് പിന്നില്‍. കാന്താരയുടെ വിജയം ഋഷഭ് ഷെട്ടിയെ കോടീശ്വരനാക്കിയിരിക്കുകയാണ്.
കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ സാധാരണക്കാരനായി ജനിച്ചുവളര്‍ന്ന ഋഷഭ് പോലും താനിത്ര ഉയരത്തിലെത്തുമെന്ന് ചിന്തിച്ചിരിക്കില്ല. ബി.കോം ബിരുദം കഴിഞ്ഞ ശേഷം ഒരുപാട് സാധാരണ തൊഴിലെടുത്ത് ജീവിച്ചിരുന്ന ഋഷഭ് ഷെട്ടി ഇന്നത്തെ കോടീശ്വരനിലെത്തിയത് കഠിനധ്വാനത്തിലൂടെയാണ്.
കുപ്പി വെള്ളം കച്ചവടക്കാരനായും, റിയല്‍ എസ്റ്റേറ്റ് ബ്രോക്കറായും, ഹോട്ടല്‍ തൊഴിലാളിയായും ജോലി ചെയ്തിരുന്ന യുവാവ് പിന്നീട് സിനിമാ മോഹം തലയ്ക്ക് പിടിച്ചാണ് ബംഗലൂരുവിലെ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള ഫിലിം ആന്‍ഡ് ടിവി ഇന്‍സ്ടിട്യൂട്ടില്‍ നിന്നും സംവിധായകന്‍ ആകാനുള്ള കോഴ്സ് തെരഞ്ഞെടുത്തത്.
തുഗ്ലക്ക് സിനിമയിലെ വേഷത്തിലൂടെ ശ്രദ്ധേയനായ ഋഷഭ് ഷെട്ടി പിന്നീട് സിനിമയാണ് തന്റെ ലോകമെന്ന് തിരിച്ചറിയുകയായിരുന്നു. ലൂസിയക്ക് പിന്നാലെ വന്ന രക്ഷിത്‌ഷെട്ടിയുടെ ഉളിടവരു കൊണ്ടന്തേ എന്ന ചിത്രത്തിലെ വേഷമാണ് ഋഷഭ് ഷെട്ടിയിലെ നടനെ പുറത്തെത്തിച്ചത്. രക്ഷിത് ഷെട്ടി, രാജ് ബി ഷെട്ടി എന്നിവരോടൊപ്പം ചേര്‍ന്ന് കന്നഡ സിനിമയുടെ നവീകരണത്തിന് തന്നെ ഋഷഭ് ഷെട്ടി ഇറങ്ങിത്തിരിച്ചു.
മസാല കന്നഡ സിനിമ എന്ന ചീത്തപ്പേരില്‍ നിന്നും ക്ലാസിക് കന്നഡ ചിത്രങ്ങള്‍ ഒരുക്കുന്നതിലേക്കാണ് പിന്നീട്ഈസംഘം വളര്‍ന്നത്. 2018 ല്‍ സ്വന്തമായൊരു പ്രൊഡക്ഷന്‍ ഹൗസും ഋഷഭ് ഷെട്ടി ആരംഭിച്ചു.
പിന്നീട് ഋഷഭ് ഷെട്ടിയുടെ ജീവിതത്തെ മാറ്റി മറിച്ചാണ് കാന്താര എത്തിയത്. സിനിമയുടെ വിജയത്തിന് പിറകെ ഏകദേശം 83 ലക്ഷം വിലമതിക്കുന്ന ഔഡി Q7 താരം സ്വന്തമാക്കി. പ്രഗതിയാണ് ഋഷഭ് ഷെട്ടിയുടെ ഭാര്യ.