രണ്ട് പെണ്‍മക്കളുടെയും സിനിമയില്‍ നായകന്‍, ഈ ഭാഗ്യം ലഭിച്ചത് തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് മാത്രം

103

തമിഴ് സൂപ്പര്‍ സ്റ്റാര്‍ രജനീകാന്തിന് മാത്രം ലഭിച്ച ഒരു ഭാഗ്യമായിരുന്നു സംവിധായകരായ രണ്ട് പെണ്‍മക്കളുടെ സിനിമയില്‍ അഭിനയിക്കാന്‍ കഴിഞ്ഞത്. തന്റെ മക്കളായ ഐശ്വര്യയുടെയും സൗന്ദര്യയുടെയും ചിത്രങ്ങളിലാണ് രജനീകാന്തിന് നായകനാവാന്‍ അവസരം ലഭിച്ചത്.

Advertisements

ഇങ്ങനെ ഒരു ഭാഗ്യം മറ്റൊരു സൂപ്പര്‍സ്റ്റാറിനും ഇതുവരെ ലഭിച്ചിട്ടില്ലെന്നതാണ് സത്യം. ഐശ്വര്യയാണ് രജനികാന്തിന്റെ 173 -ാം ചിത്രം സംവിധാനം ചെയ്യുന്നത്. രജനീകാന്തിന്റെ മക്കള്‍ മുമ്പ് തന്നെ മികച്ച സംവിധായകരായി കഴിവ് തെളിയിച്ചിട്ടുണ്ട്.

Also Read: നമ്മള്‍ തമ്മില്‍ കിടിലന്‍ കെമിസ്ട്രിയാണല്ലോ എന്ന് ഞാന്‍ പറഞ്ഞു, എന്നാല്‍ ദുല്‍ഖറിന്റെ മറുപടി ഇതായിരുന്നു, ശരിക്കും ഞെട്ടിയെന്ന് നിത്യ മേനോന്‍

പടയപ്പ മുതല്‍ രജനീകാന്തിന്റെ നിരവധി ചിത്രങ്ങളില്‍ സൗന്ദര്യ ഗ്രാഫിക് ഡിസൈനറായി വര്‍ക്ക് ചെയ്യുന്നുണ്ട്. 2014 ല്‍ ആണ് രജനികാന്തിനെ നായകനാക്കി കോച്ചടൈയാന്‍ സംവിധാനം ചെയ്തത്. മോഷന്‍ ക്യാപ്ചര്‍ കമ്പ്യൂട്ടര്‍ ആനിമേറ്റഡ് ആക്ഷന്‍ ചലച്ചിത്രമായിരുന്നു ഇത്.

ഇപ്പോഴിതാ മൂത്ത മകള്‍ ഐശ്വര്യയുടെയും സിനിമയില്‍ നായകനാകാന്‍ ഒരുങ്ങുകയാണ് രജനീകാന്ത് എന്നാണ് വിവരം. ഐശ്വര്യ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണിത്. അതേസമയം ചിത്രത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

Also Read: ആ കാരണം കൊണ്ടാണ് വിവാഹത്തില്‍ നിന്നും പിന്മാറിയത്, നിശ്ചയിച്ചുറപ്പിച്ച വിവാഹം മുടങ്ങിയതിന്റെ കാരണം വെളിപ്പെടുത്തി അഷിക അശോകന്‍

രജനീകാന്ത ഇപ്പോള്‍ നെല്‍സണ്‍ ദിലീപ് കുമാര്‍ സംവിധാനം ചെയ്യുന്ന ജയിലറില്‍ അഭിനയിക്കുകയാണ്. ഈ ചിത്രത്തില്‍ ജയില്‍ വാര്‍ഡനായ കഥാപാത്രത്തെയാണ് രജനീകാന്ത് അവതരിപ്പിക്കുന്നത്.

Advertisement