തെന്നിന്ത്യന്‍ സിനിമാപ്രേമികളുടെ പ്രിയപ്പെട്ട താരമാണ് രജനികാന്ത്. അടുത്തിടെയായിരുന്നു താരത്തിന്റെ ഏറ്റവും പുതിയ ചിത്രമായ ജയിലര്‍ തിയ്യേറ്ററിലെത്തിയത്. വന്‍വിജയമാണ് ജയിലര്‍ തിയ്യേറ്ററിലുടനീളം കൊയ്തത്. ചിത്രം ബോക്‌സ്ഓഫീസില്‍ ഹിറ്റായിരിക്കുകയാണ്.
ജയിലറിന്റെ വിജയത്തില്‍ പ്രശംസകള്‍ ഏറ്റുവാങ്ങുന്നതിനിടെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ജനികാന്ത് സന്ദര്‍ശിച്ചതിന്റെ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. യോഗിയുടെ കാലില്‍ വീഴുന്ന രജനികാന്തിന്റെ ചിത്രവും പുറത്തുവന്നിരുന്നു.
രജനികാന്ത് മുഖ്യമന്ത്രിയുടെ ലഖ്‌നൗവിലെ വസതിയില്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു യോഗിയുടെ കാലില്‍ വീണത്. ഈ ചിത്രം നിമിഷ നേരം കൊണ്ടായിരുന്നു സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയത്.
ഇതിന് പിന്നാലെ രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം ഉയരുന്നത്. പലരും താരത്തിന്റെ പ്രവൃത്തിയെ വിമര്‍ശിച്ചു. തമിഴ് ജനതയെ ഒന്നടങ്കം നാണം കെടുത്തിയെന്നും രജികാന്തില്‍ നിന്നും ഇങ്ങനെയൊരു പ്രവൃത്തി ഒട്ടും പ്രതീക്ഷിച്ചിട്ടില്ലെന്നും തുടങ്ങിയ വിമര്‍ശനങ്ങളാണ് സോഷ്യല്‍മീഡിയയില്‍ വരുന്നത്.
ജയിലറിന്റെ വിജയം ആഘോഷമാക്കുന്നതിനിടെയാണ് രജനികാന്തിനെതിരെ രൂക്ഷവിമര്‍ശനവും ഉയരുന്നത്. അതിനിടെ രജനികാന്തും യോഗിയും ഒന്നിച്ച് ജയിലര്‍ കാണുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. രജനികാന്ത് യോഗിയെ സന്ദര്‍ശിച്ചതിന് പിന്നാലെ താരത്തിന്റെ രാഷ്ട്രീയപ്രവേശനവും ചര്‍ച്ചയായിരിക്കുകയാണ്.