എല്ലാ കളികളും നിര്‍ത്തി, ശീലങ്ങളെല്ലാം മാറി, രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചതിന് ശേഷം ജീവിതത്തില്‍ വന്ന മാറ്റങ്ങളെ കുറിച്ച് റഹ്‌മാന്‍ പറയുന്നു

337

കൂടെവിടെ എന്ന ചിത്രത്തിലൂടെ മലയാളികള്‍ക്ക് ലഭിച്ച അതുല്യ പ്രതിഭയാണ് റഹ്‌മാന്‍. 1983 ലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ഒരു കാലത്ത് മലയാളികളുടെ റൊമാന്റിക് ഹീറോ ആയിരുന്നു റഹ്‌മാന്‍. ഈയടുത്താണ് ആരാധകരുടെ ശല്യം കാരണം സെന്റ് തെരേസാസ് കോളേജില്‍ തന്റെ സിനിമയുടെ ഷൂട്ടിങ്ങ് ബാന്‍ ചെയ്ത കാര്യം താരം തുറന്ന് പറഞ്ഞത്.

Advertisements

മലയാളത്തില്‍ മാത്രം ഒതുങ്ങി നില്ക്കാതെ തമിഴിലും,തെലുങ്കിലും, കന്നഡയിലും തന്റെ സാന്നിധ്യം അറിയിക്കാന്‍ താരത്തിന് സാധിച്ചു. മലയാളത്തിലും തമിഴിലും നിരവധി ഹിറ്റ് സിനിമകളില്‍ അഭിനയിച്ച റഹ്‌മാന്‍ ഇടയ്ക്ക് ഒരു ഇടവേളയും എടുത്തിരുന്നു. ഇപ്പോള്‍ സിനിമാലോകത്ത് സജീവമാണ് താരം.

Also Read: രജനികാന്തിനെയും വിജയിയെയും ഒന്നിപ്പിച്ചുള്ള ചിത്രം ആലോചനയില്‍, ജയിലറിന്റെയും ബീസ്റ്റിന്റെയും രണ്ടാം ഭാഗം ഉടന്‍, സംവിധായകന്‍ നെല്‍സണ്‍ പറയുന്നു

റഹ്‌മാന്‍ പലപ്പോഴും തന്റെ കരിയറിലെയും ജീവിതത്തിലെയും വിശേഷങ്ങള്‍ പല അഭിമുഖങ്ങളിലൂടെയും ആരാധകരുമായി പങ്കുവെച്ചിട്ടുണ്ട്. സമാര എന്ന ചിത്രത്തിന്റെ പ്രൊമോഷനിടെ താരം പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. മമ്മൂട്ടിയെ കുറിച്ച് താരം സംസാരിക്കുന്നുണ്ട്.

തന്റെ ആദ്യ സിനിമയില്‍ ഇച്ചാക്കയുണ്ടായിരുന്നു. താന്‍ ഒരു ഇടവേളക്ക് ശേഷം തിരിച്ചെത്തിയപ്പോഴും ഇച്ചാക്കയുണ്ടായിരുന്നുവെന്നും ശരികകും തന്റെ ജ്യേഷ്ഠന്റെ സ്ഥാനത്താണ് അദ്ദേഹമെന്നും തന്നോട് ദേഷ്യപ്പെടാറും തമാശ പറയാറുമൊക്കെയുണ്ടെന്നും റഹ്‌മാന്‍ പറയുന്നു.

Also Read: പാന്‍ ഇന്ത്യന്‍ നായകന്‍ എന്ന് വിശേഷിപ്പിക്കാവുന്ന മലയാളത്തിലെ ഒരേയൊരു നടന്‍, അദ്ദേഹത്തിന്റെ വളര്‍ച്ചയില്‍ ഒത്തിരി സന്തോഷം, തുറന്നപറഞ്ഞ് നാനി

താന്‍ ഫാമിലിയുമായി എല്ലാം സംസാരിക്കാറുണ്ട്. എല്ലാ കാര്യങ്ങളും വൈഫുമായി ചര്‍ച്ച ചെയ്യാറുണ്ടെന്നും രണ്ട് പെണ്‍കുട്ടികള്‍ ജനിച്ചപ്പോള്‍ തന്റെ ജീവിതത്തില്‍ ഒത്തിരി മാറ്റം വന്നുവെന്നും എല്ലാ ശീലങ്ങളും മാറിയെന്നും എല്ലാ കളികളും നിര്‍ത്തേണ്ടി വന്നുവെന്നും റഹ്‌മാന്‍ പറയുന്നു.

Advertisement