ഏതൊരു അമ്മയും ആഗ്രഹിക്കുന്നത് പോലെ ഒരു മകള്‍, അവള്‍ക്ക് വേണ്ടി തെരഞ്ഞെടുത്തത് മനോഹരമായ കുടുംബം, നടി കാര്‍ത്തിക നായരുടെ വിവാഹനിശ്ചയത്തില്‍ വികാരനിര്‍ഭരമായ കുറിപ്പുമായി അമ്മ രാധ നായര്‍

346

മലയാളം , തമിഴ് ,തെലുങ്ക് സിനിമകളില്‍ തിളങ്ങി നിന്ന നടിയാണ് കാര്‍ത്തിക നായര്‍. ആദ്യകാല നടി രാധ നായരുടെ മകളായ കാര്‍ത്തിക ജോഷ് എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ് അഭിനയരംഗത്തേക്ക് എത്തിയത്. കാര്‍ത്തികയുടെ തമിഴ് ചിത്രം കോ ഏറെ ശ്രദ്ധനേടിയിരുന്നു.

Advertisements

മലയാളത്തില്‍ ചുരുക്കം ചില സിനിമകള്‍ മാത്രമേ കാര്‍ത്തിക ചെയ്തിട്ടുള്ളൂ. മകരമഞ്ഞ്, കമ്മത്ത് ആന്റ് കമ്മത്ത് തുടങ്ങിയ സിനിമകളിലെല്ലാം കാര്‍ത്തിക ഭിനയിച്ചിട്ടുണ്ട്. പുറംമ്പോക്ക് എങ്കിറ പൊതുവുടമൈ എന്ന തമിഴ് ചിത്രത്തിലാണ് താരം ഏറ്റവുമൊടുവില്‍ അഭിനയിച്ചത്.

Also Read: മമ്മൂട്ടി കമ്പനിയുടെ വമ്പന്‍ പ്രഖ്യാപനം വരുന്നു! ചൊവ്വാഴ്ച രാവിലെ എട്ടുമണിക്കുള്ള സര്‍പ്രൈസ് കാത്ത് ആരാധകര്‍

സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് കാര്‍ത്തികയിപ്പോള്‍. ഇപ്പോഴിതാ താരത്തിന്റെ ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ നിമിഷങ്ങളുടെ ചിത്രമാണ് സോഷ്യല്‍മീഡിയയില്‍ ഒന്നടങ്കം പ്രചരിക്കുന്നത്. കാര്‍ത്തികയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണിവ.

കഴിഞ്ഞ ദിവസം കാര്‍ത്തിക തന്റെ വിവാഹനിശ്ചയത്തിന്റെ ചിത്രം സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ചിരുന്നു. എന്നാല്‍ അതില്‍ കൂടുതല്‍ കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. ഇപ്പോഴിതാ കാര്‍ത്തികയുടെ അമ്മ രാധ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച പോസ്റ്റാണ് ശ്രദ്ധനേടുന്നത്.

Also Read: ആദ്യം കുട്ടികളുടെ സിനിമയായിരുന്നു; പിന്നെ നായകനായി പൃഥ്വിരാജ് വരാമെന്ന് ഏറ്റു; ഒടുവില്‍ നായകനായത് ദുല്‍ഖര്‍ സല്‍മാനും വെളിപ്പെടുത്തി ലാല്‍ ജോസ്

തങ്ങളുടെ മകളെ മറ്റൊരു കുടുംബത്തിലേക്ക് നല്‍കുകയാണ്. എത്രത്തോളം അഭിമാനം തോന്നുന്നുവെന്ന് പറഞ്ഞറിയിക്കാന്‍ കഴിയില്ലെന്നും മകള്‍ക്ക് വേണ്ടി മനോഹരമായ കുടുംബം തെരഞ്ഞെടുത്തതിന് തന്നെ ഭാഗ്യവതി എന്ന് വിളിക്കാന്‍ പറ്റില്ലെന്നും ഏതൊരു അമ്മയും ആഗ്രഹിക്കുന്നത് പോലെ ഒരു മകളാണ് കാര്‍ത്തു എന്നും രാധ നായര്‍ പറയുന്നു.

ഇരുകുടുംബങ്ങള്‍ക്കുമുള്ള ഏറ്റവും നല്ല സമ്മാനമാണ് തന്റെ മകള്‍. തനിക്ക് നല്‍കിയ നല്ല അനുഭവങ്ങള്‍ക്ക് മകള്‍ക്ക് നന്ദി പറഞ്ഞ രാധ നായര്‍ സന്തോഷകരവും വിജയകരവുമായ ദാമ്പത്യം നല്‍കി അനുഗ്രഹിക്കട്ടെയെന്നും ആശംസിച്ചു.

Advertisement