ഇന്ന് മലയാളികളുടെ പ്രിയപ്പെട്ട സീരിയലുകളിലൊന്നാണ് അനുരാഗ ഗാനം പോലെ. സാധാരണ സീരിയലുകളില്‍ നിന്നെല്ലം തികച്ചും വ്യത്യസ്തമാണിത്. പരമ്പരയ്ക്ക് ഒത്തിരി പ്രേക്ഷകരാണുള്ളത്.
കവിത നായരാണ് സീരിയലിലെ നായിക. പ്രിന്‍സ് എന്ന പുതുമുഖ താരമാണ് നായകനായി എത്തുന്നത്. കവിത ഏറെ കാലത്തിന് ശേഷം നായികയായി എത്തുന്ന സീരിയലാണ് അനുരാഗ ഗാനം പോലെ.
മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ് സീരിയല്‍ ഇപ്പോള്‍. ഇപ്പോഴിതാ പ്രിന്‍സ് സീരിയലിനെ കുറിച്ചും താന്‍ എങ്ങനെ സീരിയലില്‍ എത്തി എന്നതിനെ കുറിച്ചുമൊക്കെ പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്.
ശരീര വണ്ണം ഒത്തിരി കൂടുതലാണ് പ്രിന്‍സിന്. അതിനാല്‍ തുടക്കത്തില്‍ ഒത്തിരി കളിയാക്കലുകള്‍ നേരിട്ടിരുന്നു. എന്നാല്‍ താന്‍ സീരിയലിന് വേണ്ടിയല്ല ഇങ്ങനെയായതെന്നും പണ്ട് മുതലേ ഇങ്ങനെ തന്നെയാണെന്നും നാദിര്‍ഷായാണ് തന്നെ കെകെ രാജീവ് സാറിന് പരിചയപ്പെടുത്തിയതെന്നും താരം പറയുന്നു.
താന്‍ ഇങ്ങനെ തടിയുള്ളത് കൊണ്ടാണ് സീരിയലില്‍ അവസരം ലഭിച്ചത്. പക്ഷേ എന്നാലും സീരിയലിന് വേണ്ട് കുറച്ച് ഭാരം കുറച്ചിരുന്നുവെന്നും മറ്റുള്ളവരുടെ കളിയാക്കലുകളൊന്നും കാര്യമാക്കാറില്ലെന്നും താരം പറയുന്നു.