മലയാളി പ്രേക്ഷകരുടെ പ്രിയ നടന്മാരില്‍ ഒരാളാണ് പ്രേം കുമാര്‍. കോമഡി വേഷങ്ങള്‍ ചെയ്ത് പ്രേക്ഷകരെ ചിരിപ്പിച്ച നടന്‍ പിന്നീട് നായകനായും തിളങ്ങിയിട്ടുണ്ട്. മലയാളത്തിലെ നിരവധി ഹിറ്റ് സിനിമകളുടെ ഭാഗമായിരുന്ന പ്രേകുമാര്‍ അഭിനയ രംഗത്തെത്തിയത് തൊണ്ണൂറുകളിലെ സീരിയലിലൂടെയാണ്.
ഒരുപാട് മികച്ച കഥാപാത്രങ്ങള്‍ പ്രേംകുമാര്‍ മലയാളികള്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. അടുത്തിടെ നടനും കുടുംബവും ‘ഫ്‌ലവേഴ്‌സ് ഒരു കോടി’ എന്ന പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. ഷോയില്‍ വെച്ച് നടന്‍ തന്റെ തന്റെ അഭിനയ ജീവിതത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.
‘ അഭിനയിക്കാന്‍ ഇഷ്ടമായിരുന്നു, അതുകൊണ്ടുതന്നെ നാടകത്തോടെ വലിയ താത്പര്യമായിരുന്നു, അങ്ങനെ ഡിഗ്രിക്ക് ശേഷം സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ പഠിക്കാന്‍ പോയി. അങ്ങനെ അവിടെ പഠിച്ച് ഇറങ്ങിയതിന് തൊട്ട് പിന്നാലെയാണ് ദൂരദര്‍ശനില്‍ സീരിയലില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചത്’ നടന്‍ പറയുന്നു.
‘ തുടക്കം മലയാളത്തിലെ ആദ്യ സീരിയലായ ഒരു പൂ വിരിയുന്നു എന്നതിലൂടെയായിരുന്നു, അതിലെ അഭിനയം കണ്ടിട്ടാണ് സിനിമയിലേക്കുള്ള വിളി വരുന്നത്. സഖാവ് എന്ന ചിത്രത്തിലേക്കാണ് അവസരം ലഭിച്ചത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ സഖാവ് കൃഷണ പിള്ളയെയാണ് ഞാന്‍ അവതരിപ്പിച്ചത്.” എന്ന് നടന്‍ കൂട്ടിച്ചേര്‍ത്തു.
Also Read: ദുല്‍ഖറിന്റെ നായികയായി സാമന്ത മലയാളത്തിലേക്ക്!, കിംഗ് ഓഫ് കൊത്തയ്ക്കായി ആകാംഷയോടെ ആരാധകര്‍
‘ ആദ്യ സിനിമയിലെ ആ കഥാപാത്രം അവതരിപ്പിക്കുന്നതിന് മുമ്പ് ഞാന്‍ ഗൗരി അമ്മയേയും വി എസിനെയും ഇ എം സിനെയുമൊക്കെ പോയി നേരില്‍ കണ്ടിരുന്നു. പക്ഷെ ആ സിനിമ പുറത്ത് വന്നില്ല, അതൊരു വലിയ സങ്കടമായിരുന്നു’, പ്രേം കുാമര്‍ പറയുന്നു.
‘അതിന് ശേഷം ലംബോ എന്ന ടെലി ഫിലിം ചെയ്തു. ഇതിന് ശേഷമാണ് നല്ല സിനിമകളിലേക്ക് അവസരങ്ങള്‍ ലഭിച്ചത്. 150-ഓളം സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്. അന്നും ഇന്നും അവസരങ്ങള്‍ ചോദിച്ച് ഞാന്‍ ആരുടെയും പിന്നാലെ പോയിട്ടില്ല. പലപ്പോഴും അവസരങ്ങള്‍ എന്നെത്തേടി വരികയായിരുന്നു. ” എന്നും പ്രേംകുമാര്‍ പറയുന്നു.
Also Read: ദുല്‍ഖറിന്റെ നായികയായി സാമന്ത മലയാളത്തിലേക്ക്!, കിംഗ് ഓഫ് കൊത്തയ്ക്കായി ആകാംഷയോടെ ആരാധകര്‍
‘ജീവിതത്തില്‍ ഒരു മത്സരങ്ങള്‍ക്കും പുറകെ പോകാത്ത ആളാണ് ഞാന്‍. സിനിമയിലെ അവസരങ്ങള്‍ വേണ്ടി കഠിനമായി പ്രയത്‌നിക്കുകയോ ശ്രമിക്കുകയോ ഒന്നും ചെയ്തിട്ടില്ല. ഞാന്‍ ഒന്നിനും ഇടിച്ച് നില്‍ക്കുന്ന ആളല്ല. സിനിമ എന്നെ സംബന്ധിച്ചടുത്തോളം വളരെ എളുപ്പത്തില്‍ തേടി വരികയായിരുന്നു.” പ്രേകുമാര്‍ കൂട്ടിച്ചേര്‍ത്തു.
‘ആര്‍ഭാടങ്ങളിലോ ആഡംബരത്തിലോ വിശ്വസിക്കുന്ന ഒരു വ്യക്തി അല്ല ഞാന്‍, ആഘോഷങ്ങളോടൊന്നും താത്പര്യമില്ല. അമിതമായി ഒന്നിലും സന്തോഷിക്കാറില്ല. വിവാഹവാര്‍ഷികങ്ങളോ ഭാര്യയുടെയോ മകളുടേയോ പിറന്നാളുകളോ ഒന്നും തന്നെ ആഘോഷിക്കാറുമില്ല.” എന്ന് നടന്‍ പറയുന്നു.
ഒരു നടന്‍ എന്നതിലുപരി ഒരു നല്ല എഴുത്തുകാര്‍ കൂടിയാണ് പ്രേംകുമാര്‍. പ്രേംകുമാറിന്റെ ‘ദൈവത്തിന്റെ അവകാശികള്‍’ എന്ന പുസ്തകം ഡിസി ബുക്‌സ് പുറത്തിറക്കിയിരുന്നു. മലയാളത്തിന്റെ മെഗാ താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാലും ചേര്‍ന്നാണ് പുസ്തകം പ്രകാശനം ചെയ്തത്.സംഭവത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.