‘ഞാൻ സംവിധായകനായത് അവിചാരിതമായി’ എന്ന് പൃഥ്വിരാജ്; നിങ്ങൾക്ക് എന്തൊരു കഴിവാണ്, ലൂസിഫർ ഞങ്ങളും കണ്ടിട്ടുണ്ട് എന്ന് പ്രഭാസ്

128

നടനായും സംവിധായകനായും നിർമ്മാതാവായും തന്റെ കഠിന പ്രയത്നം കൊണ്ട് ഇന്ത്യൻ സിനിമയിലുട നീളം അറിയപ്പെടുന്ന താരമായി മാറിയിരിക്കുകയാണ് പൃഥ്വിരാജ് സുകുമാരൻ ഇപ്പോൾ. സിനിമയുടെ ഒട്ടുമിക്ക എല്ലാ മേഖലകളിലും സജീവം ആയതോടെ താരത്തിന് ലോകം എമ്പാടും നിന്നും ആരാധകരേയും ലിഭിച്ചിരിക്കുകയാണ്.

മലയാള സിനിമയിലെ മുൻകാല സൂപ്പർ താരമായിരുന്ന സുകുമാരന്റെ മകൻ എന്ന ലേബലിൽ ആണ് സിനിമയിലേക്ക് എത്തിയതെങ്കിലും പൃഥ്വിരാജ് സുകുമാരൻ എന്നത് ഇന്നൊരു ബ്രാൻഡായി മാറിയിരിക്കുന്നു. പൃഥ്വിരാജിനെ പോലെ തന്നെ താരത്തിന്റെ കുടുംബവും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ്. സലാർ ആണ് താരത്തിന്റെ ഏറ്റവും പുതുതായി തിയ്യേറ്ററുകളിലെത്താനിരിക്കുന്ന ചിത്രം. പ്രശാന്ത് നീൽ ഒരുക്കുന്ന ചിത്രത്തിൽ പ്രഭാസാണ് നായകൻ.

Advertisements

ഇപ്പോഴിതാ ഒരു അഭിമുഖത്തിൽ പൃഥ്വിരാജിനെ കുറിച്ച് സംസാരിക്കുന്ന പ്രഭാസിന്റെ വീഡിയോ ശ്രദ്ധേയമാവുകയാണ്. പൃഥ്വിരാജ് സംവിധായകനായി അരങ്ങേറിയ ചിത്രമായ ലൂസിഫറിനെ കുറിച്ച് സംസാരിക്കുകയാണ് പ്രഭാസ്.

ഹോംബാലെ ഫിലിംസ് പുറത്തുവിട്ട സലാറിന്റെ പ്രൊമോഷന്റെ ഭാഗമായി സംവിധായകൻ രാജമൗലി അവതാരകനായി എത്തിയ അഭിമുഖത്തിലായിരുന്നു പ്രഭാസിന്റെ വാക്കുകൾ.

ALSO READ- എന്റെ ‘പൊന്ന് അമ്മയ്ക്ക്’ എല്ലാ സന്തോഷവും ആരോഗ്യവും നൽകി സർവ്വേശ്വരൻ അനുഗ്രഹിക്കട്ടെ; കവിയൂർ പൊന്നമ്മയെ കണ്ട സന്തോഷം പങ്കിട്ട് ഷാജി കൈലാസ്

ഈ അഭിമുഖത്തിൽ സലാർ സംവിധായകൻ പ്രശാന്ത് നീൽ, പൃഥ്വിരാജ് എന്നിവരും പങ്കെടുത്തിരുന്നു. താൻ എന്തുമാത്രം കഴിവാണ് നിങ്ങൾക്കുള്ളതെന്ന് ഞാൻ പൃഥ്വിരാജിനോട് ചോദിച്ചിട്ടുണ്ടെന്നാണ് പ്രഭാസ് പറയുന്നത്.

പൃഥ്വിരാജ് സംവിധാനം ചെയ്യും. സൂപ്പർ സ്റ്റാറാണ്. പല ഭാഷകൾ അറിയാം. ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുണ്ട്. നല്ല വിദ്യാഭാസവുമുണ്ട്. ഒരു ദിവസം എന്തൊക്കെയാണ് ചെയ്യുന്നത് എന്നാണ് പ്രഭാസ് പറയുന്നത്.

തനിക്ക് അഭിനയിക്കാൻ മാത്രമേ അറിയുകയുള്ളൂ. ബേസിക്കലി താൻ ഒരു ആക്ടറാണ്. ആക്സിഡന്റ്ലി ഡയറക്ടറായതാണ്. അത്രയേ ഉള്ളൂ എന്നാണ് ഇതിന് പൃഥ്വി നൽകിയ മറുപടി. എന്നാൽ, ആക്സിഡന്റൽ ഡയറക്ടറൊന്നുമല്ല, ഞങ്ങളും ലൂസിഫർ കണ്ടിട്ടുണ്ടെന്ന് പൃഥ്വിരാജിന് പ്രഭാസ് മറുപടി നൽകുന്നത്.

ALSO READ- ‘അവസരം തരാമെന്ന് പറഞ്ഞിട്ടും തന്നില്ല, വിളിച്ചാൽ കോളും എടുക്കില്ല’; വാക്ക് നൽകി ഗോപി സുന്ദർ പറ്റിച്ചെന്ന് ഇമ്രാൻ; കമന്റ് ബോക്‌സിൽ ആറാടി പ്രേക്ഷകർ

നേരത്തെ, പ്രഭാസിനെ കുറിച്ച് പൃഥ്വി പറഞ്ഞ വാക്കുകളും വൈറലായിരുന്നു. ബാഹുബലി ഇറങ്ങിയതിന് പിന്നാലെ പ്രഭാസ് ഒരു കെണിയിൽപ്പെട്ടത് പോലെയാണ്. വലിയ തുക മുടക്കി എടുക്കുന്ന ചിത്രങ്ങളിൽ അഭിനയിക്കാൻ അദ്ദേഹം നിർബന്ധിതനാവുകയാണെന്നും ഒരു നടനെന്ന നിലയിൽ അതിൽ നിന്നെല്ലാം വ്യത്യസ്തമായ വേഷങ്ങൾ ചെയ്യാനാണ് പ്രഭാസിന് ഇഷ്ടമെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.ാേ

സലാർ ഡിസംബർ 22നാണ് റിലീസ് ചെയ്യുന്നത്. പ്രഭാസിനും പൃഥ്വിരാജിനും പുറമേ ശ്രുതി ഹാസൻ, ജഗപതി ബാബു, ബോബി സിംഹ, ശ്രേയ റെഡ്ഡി, ഈശ്വരി റാവോ, ദയാനന്ത് റെഡ്ഡി എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ.

ഹോംബാലെ ഫിലിംസിന്റെ കെജിഫ്, കാന്താര, ധൂമം എന്നീ ചിത്രങ്ങൾ കേരളത്തിൽ പ്രദർശനത്തിന് എത്തിച്ച മാജിക് ഫ്രെയിംസും പൃഥ്വിരാജ് പ്രൊഡക്ഷനും ചേർന്നാണ് സലാർ കേരളത്തിലെ തിയേറ്ററുകളിൽ എത്തിക്കുന്നത്. ഡിജിറ്റൽ പി.ആർ.ഒ- ഒബ്സ്‌ക്യൂറ എന്റർടെൻയ്മെന്റ്, പി.ആർ.ഒ- മഞ്ജു ഗോപിനാഥ്, മാർക്കറ്റിങ് ബിനു ബ്രിങ്ഫോർത്ത്.

Advertisement