മലയാളത്തിന്റെ ഇഷ്ടതാരമാണ് ഗിന്നസ് പക്രു. കുഞ്ഞന്‍ നായകന്‍ എന്നാണ് പക്രുവിനെ വിശേഷിപ്പിക്കാറുള്ളത്. സിനിമാ നടന്‍ എന്നതിലുപരി നിര്‍മ്മാതാവും, സംവിധായകനുമൊക്കെയാണ് അദ്ദേഹം. ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയതിന് ശേഷമാണ് അദ്ദേഹത്തെ ഗിന്നസ് പക്രു എന്നു വിളിക്കുന്നത്.
വര്‍ഷങ്ങളായി മലയാള സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനും ഇപ്പോള്‍ സംവിധായകനുമാണ് ഗിന്നസ് പക്രു എന്ന അജയകുമാര്‍. സൂപ്പര്‍ഹിറ്റ് ഡയറക്ടര്‍ വിനയന്‍ സംവിധാനം ചെയ്ത അത്ഭുതദ്വീപ് എന്ന ചിത്രത്തിലൂടെ ഒരു മുഴുനീളന്‍ സിനിമയില്‍ അഭിനയിക്കുന്ന ഏറ്റവും നീളം കുറഞ്ഞ ആള്‍ എന്ന ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് കരസ്ഥമാക്കിയ ആളാണ് അജയകുമാര്‍.
തനിക്ക് രണ്ടാമത്തെ കുഞ്ഞ് പിറന്നതിന്റെ സന്തോഷം താരം നേരത്തെ പങ്കുവെച്ചിരുന്നു. മകള്‍ ദീപ്തയോടൊപ്പം കുഞ്ഞതിഥിയെ കൈയ്യിലെടുത്തുകൊണ്ടുള്ള ചിത്രം സോഷ്യല്‍മീഡിയയിലൂടെ പങ്കുവെച്ചാണ് തനിക്ക് രണ്ടാമത്തെ കുഞ്ഞ് ജനിച്ച വിവരം പക്രു അറിയിച്ചത്.
ദ്വിജ കീര്‍ത്തി എന്നാണ് കുഞ്ഞിന്റെ പേര്. മൂത്തമകള്‍ക്ക് 15 വയസ്സുള്ളപ്പോഴായിരുന്നു രണ്ടാമത്തെ കുഞ്ഞിന്റെ ജനനം. ഇപ്പോഴിതാ തങ്ങളുടെ മക്കളുടെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. ഇളയമകള്‍ തനിക്ക് ദൈവം തന്ന സമ്മാനമാണെന്ന് പക്രു പറയുന്നു.
കുഞ്ഞതിഥി എത്തിയതില്‍ ഏറ്റവും സന്തോഷം മൂത്തമകള്‍ ദീപ്തയ്ക്കാണ്. വെക്കേഷനായതിനാല്‍ കുഞ്ഞിനൊപ്പമാണ് അവള്‍ കൂടുതല്‍ സമയവുമെന്നും കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കി ബിസിയാണെന്നും രാത്രിയൊക്കെ വാവയെ നോക്കിയിരിക്കുന്ന ദീപ്തയാണെന്നും പക്രു പറയുന്നു.