പ്രണയ വിവാഹം, ഇന്ന് മീന്‍ കഴുകുന്നതും വൃത്തിയാക്കുന്നതുമെല്ലാം നൂബിന്‍ ജോണി, ഭാര്യ ഒരു മടിച്ചിയാണെന്ന് തുറന്നുപറഞ്ഞ് താരം

368

ഏഷ്യനെറ്റില്‍ സംപ്രേക്ഷണം ചെയ്യുന്ന ജനപ്രിയ സീരിയലായ കുടുംബവിളക്ക് നിരവധി ആരാധകരുള്ള ഒരു പരമ്പരയാണ്. ഈ പരമ്പരയിലെ ഓരോ കഥാപാത്രങ്ങളും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടവരാണ്. നടന്‍ നൂബിന്‍ ജോണിയാണ് സീരിയലില്‍ പ്രതീഷ് എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ഒട്ടനവധി ആരാധകരാണ് പ്രതീഷായി എത്തുന്ന നൂബിന് ഉളളത്. ഇടുക്കി മൂന്നാറാണ് നൂബിന്‍ ജോണിയുടെ സ്വദേശം. അച്ഛന്‍ അമ്മ ചേട്ടന്‍ ചേട്ടത്തി തുടങ്ങിയവര്‍ അടങ്ങുന്നതാണ് നോബിന്റെ കുടുംബം. മോഡലിങ്ങിലൊക്കെ സജീവമായ താരം അതിലൂടെയാണ് അഭിനയത്തിലേക്കും പിന്നാലെ കുടുംബവിളക്കിലേക്കും എത്തിയത്.

Advertisements

നേരത്തെ ശ്രീജിത്ത് വിജയ്ക്കൊപ്പം സ്വാതി നക്ഷത്രം ചോതി എന്ന സീരിയലിലും താരം എത്തിയിരുന്നു. ഇടുക്കിയില്‍ തന്നെയാണ് താരം പഠിച്ചു വളര്‍ന്നത്. യുവക്ഷേത്ര ഇന്‍സ്റ്റിട്യൂട്ട് ഓഫ് മാനേജ്മെന്റ് സ്റ്റഡീസിലാണ് താരം പഠിച്ചത്. പിന്നീട് കര്‍ണാടക സ്റ്റേറ്റ് ലോ യൂണിവേഴ്സിറ്റിയില്‍ നിന്നും നിയമ പഠനവും താരം ചെയ്തിരുന്നു.

Also Read: നല്ലത് കൊടുത്താല്‍ നല്ലത് തിരിച്ചുകിട്ടും, അങ്ങനെ കിട്ടിയ നന്മ നിറഞ്ഞ സമ്മാനമാണിത്, പുതിയ സന്തോഷം പങ്കുവെച്ച് ദേവികയും വിജയ് മാധവും

ഒരു വക്കീല്‍ കൂടിയായ നൂബിന്‍ കുട്ടിമാണി സീരയലിലൂടെയാണ് അഭിനയം ആരംഭിക്കുന്നത്. പിന്നീട് തട്ടീംമുട്ടീം, സ്വാതി നക്ഷത്രം ചോതി തുടങ്ങിയ സീരിയലുകളില്‍ അഭിനയിച്ചിരുന്നു. നിരവധി ഷോര്‍ടഫിലിമുകളിലും നൂബിന്‍ എത്തിയിട്ടുണ്ട്.

അടുത്തിടെയായിരുന്നു താരത്തിന്റെ വിവാഹം. പ്രണയവവാഹമായിരുന്നു. ഡോ ബിന്നി എലിസബത്താണ് നൂബിന്റെ നല്ല പാതി. വീട്ടുകാരുടെ സമ്മതത്തോടെയായിരുന്നു വിവാഹം. വിവാഹ ചിത്രങ്ങളെല്ലാം സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു.\

Also Read; സ്വന്തം സ്വര്‍ണ്ണം പണയം വെച്ചാണ് ചേച്ചി എന്റെ വീടുപണി തുടങ്ങിയത്, ഇന്ന് വീട്ടിലേക്ക് ആവശ്യമായ ചെറിയ പാത്രങ്ങള്‍ വരെ ചേച്ചി വാങ്ങി തന്നു, സീമ ജി നായരെ കുറിച്ച് മായ പറയുന്നു

ഇപ്പോഴിതാ നൂബിന്‍ പങ്കുവെച്ച ഒരു വീഡിയോയാണ് വൈറലായി മാറിയിരിക്കുന്നത്. ഭാര്യയും അമ്മയും ചേര്‍ന്ന് മീന്‍ കറി ഉണ്ടാക്കുന്ന വീഡിയോയാണിത്. അമ്മ പാചകം ചെയ്യുമ്പോള്‍ ബിന്നി വെറുതെ ഇരിക്കുകയായിരുന്നു. മീന്‍ കഴുകുന്നതും വൃത്തിയാക്കുന്നതുമെല്ലാം നൂബിനാണ്.

തന്റെ ഭാര്യ ഒരു മടിച്ചിയാണെന്നും ജോലി ഒന്നും ചെയ്യാറില്ലെന്നും നൂബിന്‍ പറയുന്നു. അതേ സമയം തന്നെ അമ്മായിയമ്മ ജോലി ഒന്നും ചെയ്യിപ്പിക്കാറില്ലെന്ന് ബിന്നിയും പറയുന്നു.

Advertisement