വര്‍ഷങ്ങളായി മലയാളത്തിന്റെ ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും നിറഞ്ഞു നില്‍ക്കുന്ന താരമാണ് നടി ലെന. മിനി സ്‌ക്രീനിലൂടെ അഭിനയ ലോകത്തെത്തിയ താരം പിന്നീട് ബിഗ് സ്‌ക്രീനിലും തന്റേതായ സ്ഥാനം ഉറപ്പിക്കുക ആയിരുന്നു.
വ്യത്യസ്തങ്ങളായ കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്ന ലെന മലയാളത്തിലെ ചുരുക്കം ചില ബോള്‍ഡ് നായികമാരില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന താരം കൂടിയാണ്. ജയരാജ് ഒരുക്കിയ സ്‌നേഹം എന്ന ചിത്രത്തിലൂടെയാണ് ലെന സിനിമാ അഭിനയ രംഗത്തേക്ക് എത്തുന്നത്. പിന്നീട് രണ്ടാംഭാവം, കരുണം, ഒരു ചെറു പുഞ്ചിരി, വര്‍ണ്ണക്കാഴ്ചകള്‍, സ്പിരിറ്റ് തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ച താരം ഇപ്പോള്‍ മലയാള സിനിമയുടെ അഭിഭാജ്യ ഘടകമാണ്.
2011ല്‍ പുറത്തിറങ്ങിയ ട്രാഫിക് എന്ന സിനിമയാണ് ലെനയുടെ കരിയറില്‍ വഴിത്തിരിവായത്. ടെലിവിഷന്‍ പരമ്പരകളിലും ലെന അഭിനയിച്ചിരുന്നു. മനഃശാസ്ത്രത്തില്‍ ഉപരി പഠനം നടത്തിയ ലെന, മുംബൈയില്‍ സൈക്കോളജിസ്റ്റായും ജോലി ചെയ്തിട്ടുണ്ട്.
ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ പങ്കുവെക്കുകയാണ് താരം. താന്‍ ജന്മനാ ഒരു പഠിപ്പിസ്റ്റാണെന്നും പഠിച്ച സ്ഥലങ്ങളിലെല്ലാം ടോപ് ത്രീയില്‍ സ്വന്തം പേര് വരണമെന്ന് ആഗ്രഹിച്ചിരുന്നുവെന്നും പഠനത്തേക്കാള്‍ താത്പര്യമുള്ള മറ്റൊന്നും തനിക്കില്ലായിരുന്നുവെന്നും ലെന പറയുന്നു.
താന്‍ പഠിച്ച എല്ലായിടത്തും റാങ്ക് ഹോള്‍ഡറായിരുന്നു. സിനിമ ലൊക്കേഷനിലെത്തിയാലും താന്‍ ബുക്കുമെടുത്ത് പഠിക്കാനിരിക്കുമെന്നും അവിടെ നിന്നുമായിരുന്നു പല പരീക്ഷകള്‍ക്കും പോയിരുന്നതെന്നും ഇപ്പോള്‍ താന്‍ തനിച്ച് ജീവിക്കുന്ന ഒരാളാണെന്നും ലെന പറയുന്നു.
സമൂഹമാധ്യമങ്ങളിലൊന്നും അധികം ആക്ടിവല്ല. തനിക്ക് സിനിമയില്‍ 25വര്‍ഷങ്ങള്‍പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞതില്‍ ഒത്തിരി സന്തോഷമുണ്ടെന്നും അതൊക്കെ അതിശയം തന്നെയാണെന്നും ലെന പറയുന്നു. അതേസമയം നടന്‍ നോബി കമന്റുമായെത്തി. നടിമാരിലെ മമ്മൂട്ടിയാണിതെന്നും പ്രായം തോന്നിക്കുന്നില്ലെന്നുമായിരുന്നു ലെനയെ കുറിച്ച് നോബി പറഞ്ഞത്.