മഹാഭാരതം എന്ന ടെലിവിഷന്‍ സീരിയല്‍ കണ്ടവര്‍ ആര്‍ക്കുംതന്നെ മറക്കാനാകാത്ത രൂപമാണ് ശ്രീകൃഷ്ണന്‍. ആ കഥാപാത്രമായി നിറഞ്ഞാടിയത് നടന്‍ നിതീഷ് ഭരദ്വാജായിരുന്നു. എന്നാല്‍ നമ്മള്‍ മലയാളികള്‍ക്ക് നിതീഷ്, ഗന്ധര്‍വന്‍ കൂടിയാണ്.
ഇതിഹാസ ചലച്ചിത്രകാരന്‍ പദ്മരാജന്റെ ‘ഞാന്‍ ഗന്ധര്‍വന്‍’ എന്ന ചിത്രത്തിലെ നായകനായെത്തി നിതീഷ് വീണ്ടും അത്ഭുതപ്പെടുത്തുകയായിരുന്നു. ചിത്രമിറങ്ങി 28 വര്‍ഷം പിന്നിടുമ്പോഴും ഇന്നും മലയാളത്തിന്റെ പ്രിയപ്പെട്ട ചിത്രമായി ഞാന്‍ ഗന്ധര്‍വന്‍ മാറുന്നതിന് പിന്നിലെ ഘടകങ്ങള്‍ ഏറെയാണ്.
ഇന്നും ടിവിയില്‍ സിനിമ വരുമ്പോള്‍ ആകാംഷയോടെയാണ് മലയാളികള്‍ കാണുന്നത്. ഇപ്പോഴിതാ തന്റെ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവെക്കുകയാണ് നിതീഷ്. തന്റെ നക്ഷത്രം ഭഗവാന്‍ കൃഷ്ണന്റെ നക്ഷത്രമായ രോഹിണിയാണെന്നും
ഇന്നും തന്നെ പലരും ശ്രീകൃഷ്ണനായിട്ടാണ് കാണുന്നതെന്നും നിതീഷ് പറയുന്നു.
കഴിഞ്ഞ മാസം ഗുരുവായൂരില്‍ പോയപ്പോള്‍ ചിലര്‍ തന്റെ കാലില്‍ വീണ് അനുഗ്രഹം വാങ്ങിക്കാന്‍ എത്തിയിരുന്നുവെന്നും അഭിനയിക്കുന്ന സമയത്ത് ഒരുപാട് പെണ്‍കുട്ടികള്‍ തന്നെ അന്ധമായി ആരാധിക്കുകയും പ്രണയിക്കുകയും ചെയ്തിരുന്നുവെന്ന് നിതീഷ് കൂട്ടിച്ചേര്‍ത്തു.
താന്‍ ഒരു വെറ്റിനറി ഡോക്ടര്‍ ആയിരുന്നുവെന്നും ആ ജോലി വേണ്ടെന്ന് വെച്ചാണ് അഭിനയത്തിലേക്ക് തിരിഞ്ഞതെന്നും നടന്‍ പറയുന്നു. തന്റെ വിവാഹ ജീവിതങ്ങള്‍ പരാജയമായിരുന്നുവെന്ന് പറഞ്ഞ നിതീഷ് വിവാഹ മോചനം എന്നത് വേദനാജനകമായ കാര്യമാണെന്നും പറയുന്നു.
നടന്‍ ഇപ്പോഴത്തെ തന്റെ വലിയ ആഗ്രഹത്തെക്കുറിച്ചും മനസ്സുതുറന്നു. മലയാളത്തിലെ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാലിനെ വെച്ച് ഒരു സിനിമ സംവിധാനം ചെയ്യണമെന്നാണ് തന്റെ വലിയ ആഗ്രഹമെന്നും അദ്ദേഹത്തിന്റെ ഒരു ആരാധകനാണ് താനെന്നും നിതീഷ് പറഞ്ഞു.