ഞങ്ങളുടെ ജീവിതം പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ അപമാനിക്കുന്നവര്‍ക്കുള്ള മറുപടി, എല്ലാ പ്രണയവിവാഹങ്ങളും പരാജയമല്ലെന്ന് നിര്‍മല്‍ പാലാഴി

194

കോമഡി സ്‌കിറ്റുകളിലൂടേയും മിമിക്രി പ്രോഗ്രാമുകളിലൂടെ പ്രേക്ഷകരുടെ മനസ്സുകളിലേക്ക് കുടിയേറിയ താരമാണ് നിര്‍മല്‍ പാലാഴി. മഴവില്‍ മനോരമയില്‍ സംപ്രേക്ഷണം ചെയ്തിരുന്ന ഒരു കോമഡി റിയാലിറ്റി ഷോയിലൂടെ ആണ് നിര്‍മല്‍ ശ്രദ്ധേയമാകുന്നത്.

കോഴിക്കോട് പാലാഴി സ്വദേശിയാണ് നിര്‍മല്‍. ഭാര്യ അഞ്ജു വീട്ടമ്മയാണ്. മകന്‍ നിരന്‍ജ് രണ്ടാം ക്ലാസ്സില്‍ പഠിക്കുന്നു. രണ്ടാമത്തെ കുട്ടിക്ക് ഇപ്പോള്‍ രണ്ടര വയസ്. ഒരുപാട് കഷ്ടപ്പാടിന്റെ കാതങ്ങള്‍ പിന്നിട്ടാണ് ഇന്നത്തെ സിനിമ നടന്‍ നിര്‍മല്‍ പാലാഴിയിലേക്ക് അദ്ദേഹം എത്തിച്ചേര്‍ന്നത്.

Advertisements

കുട്ടികാലം മുതല്‍ ദാരിദ്ര്യത്തിന്റെ വഴികള്‍ നടന്നാണ് നിര്‍മല്‍ മുകളിലേക്ക് കയറിയത്. ഒരു ചെറിയ കൂരയിലാണ് നിര്‍മല്‍ ജീവിച്ചു തുടങ്ങിയത്. ജീവിക്കാന്‍ വേണ്ടി പല പണികള്‍ ചെയ്തു. ഇഷ്ടികപ്പണി, കല്‍പണി പിന്നെ സ്വര്‍ണപ്പണി അങ്ങനെ അതിനിടയില്‍ വിനോദ് കോവൂരിനൊപ്പം ട്രൂപ്പ്കളില്‍ പ്രോഗ്രാമിനും പോയിരുന്നു.

Also Read: കല്യാണത്തെക്കുറിച്ച് ചോദിച്ചാല്‍ ജിപി അപ്പോള്‍ ഒഴിഞ്ഞുമാറും, മിനിഞ്ഞാന്ന് വരെ അതിനെപ്പറ്റി സംസാരിച്ചു, ഉത്തരമില്ലാത്ത ചോദ്യത്തെക്കുറിച്ച് മിയ പറയുന്നു

ഇന്ന് മലയാല സിനിമയില്‍ സജീവമാണ് നിര്‍മല്‍. സോഷ്യല്‍മീഡിയയില്‍ സജീവ സാന്നിധ്യമായ നിര്‍മല്‍ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. തന്റെ പന്ത്രണ്ടാം വിവാഹ വാര്‍ഷിക ദിനത്തില്‍ നിര്‍മല്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാവുന്നത്.

ഒത്തിരി എതിര്‍പ്പുകളെ മറികടന്നാണ് തന്റെ പ്രണയിനിയെ താന്‍ സ്വന്തമാക്കിയതെന്നും അതുകൊണ്ടുതന്നെ തങ്ങളുടെ ദാമ്പത്യ ജീവിതം അധികകാലം മുന്നോട്ട് പോകില്ലെന്ന് പറഞ്ഞവരായിരുന്നു കൂടുതലെന്നും അവര്‍ക്കുവേണ്ടിയാണ് ഈ കുറിപ്പ് പങ്കുവെക്കുന്നതെന്നും നിര്‍മല്‍ പറയുന്നു.

ബന്ധുക്കളെല്ലാവരും ഒത്തൊരുമിച്ച് നടത്തുന്ന വിവാഹമായിരുന്നു തന്റെയും ഭാര്യയുടെയും സ്വപ്‌നമെന്നും എന്നാല്‍ അപ്പോഴത്തെ സാഹചര്യത്തില്‍ അത് നടന്നില്ലെന്നും നിര്‍മല്‍ കൂട്ടിച്ചേര്‍ത്തു. പലരും ബന്ധത്തിന് പ്രതികൂലമായതോടെ വിവാഹം രജിസ്റ്റര്‍ ചെയ്യുകയായിരുന്നുവെന്നും ഒരാഴ്ചയിലധികം അവള്‍ അവന്റെ കൂടെ നില്‍ക്കില്ലെന്നായിരുന്നു ഭാര്യയുടെ വീട്ടുകാരോട് അന്ന് പലരും പറഞ്ഞിരുന്നതെന്നും നിര്‍മല്‍ പറയുന്നു.

Also Read: മുന്‍ ഭര്‍ത്താവ് അബീഷിന്റെ വാക്കുകളാണ് എന്റെ ജീവിതം മാറ്റിയത്, സിനിമയില്‍ നിന്നും സീരിയലിലേക്ക് എത്തിയതിനെക്കുറിച്ച് അര്‍ച്ചന കവി പറയുന്നു

എന്നാല്‍ ഒരാഴ്ചയല്ല ഒരു ഡസന്‍ ആയി കൂടെ കൂട്ടിയിട്ടെന്ന് അന്ന് മോശമായി പറഞ്ഞവര്‍ക്ക് മറുപടിയെന്നോണം ഇന്ന് നിര്‍മല്‍ പറയുന്നു. ഇത് പ്രണയിച്ച് വിവാഹം കഴിക്കുന്നവരെ അപമാനിക്കുന്നവര്‍ക്കുള്ള, ഓരോ ന്നും പറഞ്ഞ് പെണ്‍കുട്ടികളുടെ വീട്ടുകാരുടെ സമാധാനം കളയുന്നവര്‍ക്കും ഇതൊരു പാഠമാണെന്നും നിര്‍മല്‍ കുറിപ്പിലൂടെ പറയുന്നു.

Advertisement