മോഹന്‍ലാലിന് ശേഷം ഈ 23ാം വയസില്‍ നടന്‍ നസ്ലെന്‍ കെട്ടിപ്പടുത്തത് മറ്റൊരു റെക്കോര്‍ഡ് തന്നെ

282

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ കടന്നുവന്ന് ശ്രദ്ധിക്കപ്പെട്ട താരമാണ്
നസ്ലെന്‍ കെ. ഗഫൂര്‍. പിന്നീട് ഹോം, കേശു ഈ വീടിന്റെ നാഥന്‍, സൂപ്പര്‍ ശരണ്യ, ജോ ആന്‍ഡ് ജോ, നെയ്മര്‍ തുടങ്ങി നിരവധി സിനിമകളിലൂടെ പ്രേക്ഷകരുമായി അടുത്തു.

Advertisements

ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത പ്രേമലു എന്ന ചിത്രത്തില്‍ എത്തിയതോടെയാണ് ഈ നടന് ആരാധകരും ഏറെ ആയത്.

ശേഷം നസ്ലെന്‍ മലയാള സിനിമയിലെ പുതിയ താരോദയമായി മാറുക ആയിരുന്നു. ബോക്‌സ് ഓഫീസില്‍ മമ്മൂട്ടി, മോഹന്‍ലാല്‍ ഉള്‍പ്പടെയുള്ളവരുടെ സിനിമകള്‍ക്ക് ഒപ്പം മത്സരിച്ചു. അവര്‍ മെനഞ്ഞെടുത്ത റെക്കോര്‍ഡുകള്‍ തകര്‍ത്തു.

എന്നാല്‍ കോടി ക്ലബ്ബില്‍ ഇടംനേടിയത് മാത്രമായിരുന്നില്ല നസ്ലെന്‍ എന്ന യുവ താരത്തിന്റെ നേട്ടം. മോഹന്‍ലാലിന് ശേഷം സോളോയായി 100കോടി ക്ലബ്ബില്‍ കയറുന്ന നടന്‍ എന്ന ഖ്യാതിയും നസ്ലെന് തന്നെ സ്വന്തം. നിലവില്‍ ആഗോള കളക്ഷനില്‍ മുന്നിലുള്ള 2018 മര്‍ട്ടിസ്റ്റാര്‍ ചിത്രമാണ്. രണ്ടാമതുള്ള മഞ്ഞുമ്മല്‍ ബോയ്‌സും മള്‍ട്ടി സ്റ്റാര്‍ ചിത്രമാണ്.

Advertisement