മലയാളികള്‍ക്ക് ഇന്ന് ഏറെ സുപരിചിതനായ നടനാണ് നസീര്‍ സംക്രാന്തി. മഴവില്‍ മനോരമയില്‍ സംപ്രേഷണം ചെയ്ത തട്ടീം മുട്ടീം എന്ന പരിപാടിയാണ് നസീറിനെ പ്രേക്ഷകരുടെ ഹൃദയത്തിലെത്തിച്ചത്. ഈ പരമ്പര നസീറിന്റെ അഭിനയ ജീവിതം തന്നെ മാറ്റി മറിച്ചിരുന്നു.
മലയാളികളെ കുടുകുടാ ചിരിപ്പിക്കുന്ന കമലാഹാസനന്‍ എന്ന കഥാപാത്രമാണ് താരം തട്ടീം മുട്ടീം പരമ്പരയില്‍ അവതരിപ്പിച്ചത്. കോമഡി ആണ് തനിക്ക് വഴങ്ങുന്നതെന്ന് ചുരുങ്ങിയ കാലം കൊണ്ട് തെളിയിച്ച കലാകാരനാണ് നസീര്‍. സ്വര്‍ണ കടുവ, ഫുക്രി,മാസ്റ്റേഴ്‌സ്, മാന്നാര്‍ മത്തായി സ്പീക്കിംഗ്, അമര്‍ അക്ബര്‍ അന്തോണി, ഉട്ട്യോപയിലെ രാജാവ്, തുടങ്ങിയ ചിത്രങ്ങളിലും നസീര്‍ സംക്രാന്തി അഭിനയിച്ചിട്ടുണ്ട്.
തന്റെ അഭിനയ മികവിന് ടെലിവിഷനിലെ മികച്ച ഹാസ്യതാരത്തിനുള്ള സംസ്ഥാന ടെലിവിഷന്‍ അവാര്‍ഡ് അടക്കം നിരവധി അവാര്‍ഡുകള്‍ നസീര്‍ സ്വന്തമാക്കിയിട്ടുണ്ട്. വെള്ളിത്തിരയിലെത്തി പ്രശസ്തി നേടിയ പല കലാകാരന്മാര്‍ക്ക് പിന്നില്‍ ഇരുട്ടിലകപ്പെട്ട ഒരു ജീവിതമുണ്ടാകുമെന്ന് പറയുന്നത് പോലെ നസീറിനും കണ്ണീരില്‍ കുതിര്‍ന്ന ഒരു കഴിഞ്ഞ കാലമുണ്ട്.
നസീറിന്റെ പഴയകാലം അത്ര സന്തോഷം നിറഞ്ഞതായിരുന്നില്ല. ചിരിച്ചും കളിച്ചും നടക്കേണ്ടിയുന്ന ബാല്യം നസീറിന് സമ്മാനിച്ചത് നഷ്ടങ്ങളും വേദനകളും കഷ്ടപാടുകളുമാണ്. കുഞ്ഞുന്നാളിലേ പിതാവിനെ നഷ്ടപ്പെട്ട നസീറിന് ഉമ്മയോടൊപ്പം തെരുവിലേക്കിറങ്ങേണ്ടി വന്നിട്ടുണ്ട്.
താരം പിന്നീട് താമസിച്ചത് റെയില്‍ വേ സ്റ്റേഷന്റെ പുറകില്‍ ആയിരുന്നു. അതിന് ശേഷം 5 വര്‍ഷം അനാഥാലയത്തില്‍. അനാഥാലയത്തില്‍ നിന്നും മടങ്ങിയതോടെ വീണ്ടും പോയത് റെയില്‍ വേ സ്റ്റേഷന്റെ പുറകില്‍ തന്നെയായിരുന്നു. പട്ടിണിയും കഷ്ടപ്പാടുകളുമായിരുന്നു ജീവിതം.
പട്ടിണി കൊണ്ട് ജീവിക്കാന്‍ പറ്റാതായതോടെ താരം പല ജോലികള്‍ തേടി പോയി. താന്‍ ആക്രിപെറുക്കിയും മീന്‍ വിറ്റും ഹോട്ടലില്‍ പത്രം കഴുകിയും ഭിക്ഷാടനത്തിനു പോയുമാണ് ജീവിച്ചതെന്ന് നടന്‍ പറയുന്നു. ഇന്നത്തെ ജീവിതം തന്റെ സ്വപ്‌നങ്ങളില്‍ പോലുമില്ലായിരുന്നുവെന്നും പട്ടിണി മാറണമെന്ന് മാത്രമായിരുന്നു ആഗ്രഹിച്ചിരുന്നതെന്നും നടന്‍ കൂട്ടിച്ചേര്‍ത്തു.