ചിത്രം കാണരുത് എന്നൊക്കെ ഇയാള്‍ എങ്ങനെ പറയും, ഞാനൊക്കെ സിനിമയില്‍ വരുമ്പോള്‍ അവന്റെ തന്ത പോലും ജനിച്ചുകാണില്ല, ഓണ്‍ലൈന്‍ നിരൂപകന് ചുട്ടമറുപടിയുമായി മുകേഷ്

337

മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ ഒരാളാണ് മുകേഷ്. നായകനായും, സഹനടനായും വന്നു മലയാളികള്‍ക്ക് പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. രാഷ്ട്രീയ രംഗത്തും തന്റെ വ്യക്തി മുദ്ര പതിപ്പിക്കാന്‍ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

ഇന്ന് സോഷ്യല്‍മീഡിയയില്‍ സജീവമാണ് മുകേഷ്. നിലവില്‍ മുകേഷ് സ്പീക്കിംഗ് എന്ന തന്റെ യൂട്യൂബ് ചാനലിലൂടെ തന്റെ ജീവിതകഥകള്‍ പറയുകയാണ് അദ്ദേഹം. പഴയ കാല താരങ്ങളെക്കുറിച്ചും പഴയ ഷൂട്ടിംഗ് അനുഭവങ്ങളുമെല്ലാം ഓരോ എപ്പിസോഡിലും മുകേഷ് പങ്കുവെക്കുന്നുണ്ട്.

Advertisements

യൂട്യൂബ് ചാനലില്‍ മുകേഷ് പങ്കുവെച്ച വീഡിയോകളെല്ലാം വൈറലാവാറുണ്ട്. ഓമൈ ഡാര്‍ലിങ് ആണ് മുകേഷിന്റെ തിയ്യേറ്ററിലെത്തിയ ഏറ്റവും പുതിയ ചിത്രം. ഇപ്പോഴിതാ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ ദുബായിയില്‍ വെച്ച് മുകേഷ് പറഞ്ഞ വാക്കുകളാണ് വൈറലായിക്കൊണ്ടിരിക്കുന്നത്.

Also Read: സുബിയുടെ ആ ചിരിച്ച മുഖം മാത്രം മതി എപ്പോഴും മനസ്സില്‍, ബോഡി കണ്ടിരുന്നേല്‍ കരഞ്ഞുപോയേനെ, നസീര്‍ സംക്രാന്തി പറയുന്നു

തനിക്ക് സോഷ്യല്‍മീഡിയ റിവ്യൂകളെ കുറിച്ച് വളരെ മോശം അഭിപ്രായമാണെന്നും പത്രസ്വാതന്ത്യമല്ലേ, ആവിഷ്‌കാര സ്വാതന്ത്ര്യമല്ലേ എന്നൊക്കെ പറയുമ്പോള്‍ ആദ്യം ശരി തോന്നുമെങ്കിലും അതില്‍ ഒരു ശരിയുമില്ലെന്ന് മുകേഷ് പറയുന്നു.

ഓരോ സിനിമയും ഉണ്ടാവാന്‍ സംവിധായകനും നിര്‍മ്മാതാവും ഒത്തിരി കഷ്ടപ്പെടുന്നുണ്ട്. അഭിനേതാക്കളുടെയും പ്രയത്‌നം വലുതാണ്. എന്നാല്‍ തിയ്യേറ്ററിലെത്തി ചിത്രത്തിന്റെ ഫസ്റ്റ് ഷോ കഴിയുമ്പോള്‍ തന്നെ ചിത്രവുമായി ഒരു ബന്ധവുമില്ലാത്ത ഒരാള്‍ വന്ന് അതേക്കുറിച്ച് അഭിപ്രായം പറയുമെന്നും ഈ ചിത്രം കാണരുത് എന്നൊക്കെയാണ് പറയുകയെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Also Read: ഞാൻ തിയ്യറ്ററിൽ പോയി അധികം സിനിമ കാണുന്ന ആളല്ല; പക്ഷെ വാത്തി കാണാൻ പോയി; എന്നെ അടുത്തിരുത്തി ഉപദേശിക്കുന്ന ആളാണ് മമ്മൂക്ക; പ്രവീണക്ക് പറയാനുള്ളത് ഇങ്ങനെ

എ്ത് ആവിഷ്‌കാര സ്വാതന്ത്ര്യമാണ് ഇതിലുള്ളത്. ബാക്കിയുള്ളവരെല്ലാം മണ്ടന്മാരാണോ, ഓ മൈ ഡാര്‍ലി്ങ് കണ്ടിട്ട് ഒരാള്‍ വന്ന് പറയുകയാണ് പ്രായമുള്ള ഒരാളും കൊച്ചുപെണ്‍കുട്ടിയും തമ്മിലുള്ള പ്രണയമാണെന്നും മെല്‍വിനൊക്കെയാണോ ഈ പ്രായമായ ഓരാള്‍ എന്നും മുകേഷ് ചോദിക്കുന്നു,

ലെനയും മുകേഷും തമ്മിലുള്ള കോമഡി രംഗങ്ങള്‍ കാണുമ്പോള്‍ ചിരിക്കുന്നതിന് പകരം കരച്ചില്‍ വരുമെന്നും കരയാനുള്ള സീന്‍ കാണുമ്പോള്‍ ചിരി വരുമെന്നും എന്നൊക്കെയാണ് ഒരുത്തന്‍ പറയുന്നതെന്നും താന്‍ സിനിമയില്‍ വരുമ്പോള്‍ ഇവന്റെയൊക്കെ അച്ഛന്‍ പോലും ജനിച്ച് കാണില്ലെന്നും മുകേഷ് കൂട്ടിച്ചേര്‍ത്തു.

Advertisement