ഫിറ്റ്‌നസിന്റെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല, പുതിയ വര്‍ക്കൗട്ട് വീഡിയോയുമായി മോഹന്‍ലാല്‍, ഞെട്ടി ആരാധകര്‍

60

മലയാള സിിനിമയിലെ എക്കാലത്തെയും താരരാജാവാണ് മോഹന്‍ലാല്‍. വര്‍ക്കൗട്ടിലും ഫിറ്റ്‌നസിലും താരം ഒരിക്കലും ഒരു വിട്ടുവീഴ്ചയും നടത്താറില്ല. ആരോഗ്യത്തിന് താരം എന്നും എപ്പോഴും വലിയ പ്രാധാന്യമാണ് നല്‍കുന്നത്.

Advertisements

ഇപ്പോഴിതാ ഫിറ്റ്‌നെസിന്റെ കാര്യത്തില്‍ മഹാനടന്റെ സമര്‍പ്പണം കൈയ്യടി നേടിക്കൊണ്ടിരിക്കുകയാണ്. ഇപ്പോഴിതാ തന്റെ ഏറ്റവും പുതിയ വര്‍ക്കൗട്ട് വീഡിയോ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെച്ചിരിക്കുകയാണ് താരം.

Also Read: നയന്‍താര വരെ മാറി നില്‍ക്കും, ഏറ്റവും പുതിയ ഗ്ലാമറസ് ചിത്രങ്ങള്‍ പങ്കുവെച്ച് അനിഖ സുരേന്ദ്രന്‍, ഇരുകൈയ്യും നീട്ടി സ്വീകരിച്ച് ആരാധകര്‍

മുമ്പും ലാലേട്ടന്‍ തന്റെ വര്‍ക്കൗട്ട് വീഡിയോകള്‍ സോഷ്യല്‍മീഡിയയിലൂടെ പങ്കുവെക്കാറുണ്ട്. ഇതെല്ലാം ആരാധകര്‍ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിക്കുന്നത്. ഇപ്പോള്‍ ഏറ്റവും പുതിയതായി മോഹന്‍ലാല്‍ പങ്കുവെച്ച വര്‍ക്കൗട്ട് വീഡിയോയും ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.

മലൈക്കോട്ടൈ വാലിബന്‍ എന്ന ചിത്രമാണ് മോഹന്‍ലാലിന്റെ തിയ്യേറ്ററിലെത്താനിരിക്കുന്ന ചിത്രം. പ്രേക്ഷകര്‍ ഏറെ ആകാംഷയോടെയാണ് ചിത്രത്തിനായി കാത്തിരിക്കുന്നത്. ലിജോ ജോസ് പെല്ലിശ്ശേരിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Also Read: അങ്ങനെയൊക്കെ സംസാരിക്കാമോ? റിമി ടോമി ദാസേട്ടനോടൊക്കെ സംസാരിക്കുന്നത് കാണുമ്പോൾ അതിശയം തോന്നി; വെളിപ്പെടുത്തി ചിത്ര

ചിത്രത്തിന്റെ 130 ദിവസം നീണ്ടു നിന്ന ഷൂട്ടിങ് അടുത്തിടെയായിരുന്നു അവസാനിച്ചത്. അതേസമയം ചിത്രത്തിന്റെ റിലീസ് ഡേറ്റ് അണിയറ പ്രവര്‍ത്തകര്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.

Advertisement