എല്ലാവരും കൊട്ടിഘോഷിച്ചു, പിന്നാലെ തകിടം മറിഞ്ഞു, രണ്ടാമൂഴം സംഭവിക്കാന്‍ സാധ്യതയില്ലെന്ന് മോഹന്‍ലാല്‍

121

മലയാളികളുടെ പ്രിയപ്പെട്ട നടനാണ് മോഹന്‍ലാല്‍. മലയാള സിനിമയിലെ പകരം വെക്കാനില്ലാത്ത താര രാജാവാണ് ദി കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിരവധി സൂപ്പര്‍ഹിറ്റുകളും സകല കളക്ഷന്‍ റെക്കോര്‍ഡുകളും തന്റെ പേരില്‍ കുറിച്ചട്ടുള്ള മലയാളത്തിന്റെ പ്രിയ ലാലേട്ടന് കോടി കണക്കിന് ആരാധകരാണ് ഉള്ളത്.

ഫാന്‍സ് ഗ്രൂപ്പുകളും നിരവധിയാണ്. നടന്‍, നിര്‍മ്മാതാവ്, ടെലിവിഷന്‍ അവതാരകന്‍, പിന്നണി ഗായകന്‍, രചയിതാവ് ഇങ്ങനെയെല്ലാം നിരവധി മേഖലകളില്‍ കഴിവ് തെളിയിച്ചിട്ടുള്ള ലാലേട്ടന്‍ ഇപ്പോള്‍ സംവിധാന രംഗത്തേക്കും ചുവട് വെച്ചിരിക്കുകയാണ്.

Advertisements

തമിഴ് തെലുങ്ക് ഹിന്ദി കന്നഡ എന്നിങ്ങനെ നിരവധി ഭാഷകളിലായ ഇതിനോടകം 400 ല്‍ അധികം ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു കഴിഞ്ഞു. പത്മശ്രീ, പത്മഭൂഷണ്‍, കേണല്‍, എന്നു തുടങ്ങി നിരവധി രാജ്യാന്തര ബഹുമതികള്‍ നേടിയെടുത്ത താരം 1978 മുതല്‍ സിനിമാ മേഖലയില്‍ താരം സജീവമാണ്.

Also Read: എന്റെ മന:സ്സാക്ഷി സൂക്ഷിപ്പുകാരി, ഉറ്റ സുഹൃത്ത്, സുഹാനയെക്കുറിച്ച് മഷൂറ പറയുന്നു, ആരാധകര്‍ നല്‍കിയ ഉപദേശം ഇങ്ങനെ

കൊറോണ ഇടവേളയ്ക്ക് ശേഷം മലയാള സിനിമയില്‍ സജീവമായിരിക്കുകയാണ് മോഹന്‍ലാല്‍. നിരവധി ചിത്രങ്ങളാണ് താരത്തിന്റേതായി ഒരുങ്ങുന്നത്. ഇപ്പോഴിതാ മോഹന്‍ലാല്‍ മനോരമയ്ക്ക് നല്‍കിയ അഭിമുഖമാണ് ശ്രദ്ധിക്കപ്പെടുന്നത്. തന്റെ സിനിമജീവിതത്തെക്കുറിച്ചും മക്കളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചുമെല്ലാം ലാലേട്ടന്‍ ഇതില്‍ പറയുന്നു.

എലോണ്‍,മോണ്‍സ്റ്റര്‍, രണ്ടാമൂഴം തുടങ്ങിയ സിനിമകളെക്കുറിച്ച് ലാലേട്ടന്‍ പറയുന്നതിങ്ങനെ, എലോണ്‍ കാണേണ്ട ഒരു സിനിമയാണെന്നും വളരെ വ്യത്യസ്തമായാണ് ചിത്രം ഒരുക്കിയതെന്നും മോഹന്‍ലാല്‍ പറഞ്ഞു. മോണ്‍സ്റ്റര്‍ സംവിധായകന്റെ ഒരു പരീക്ഷണമാണെന്നും രണ്ടാമൂഴം എന്ന സിനിമ ഇനി സംഭവിക്കുമോയെന്ന് അറിയില്ലെന്നും താരം പറയുന്നു.

Also Read: ആദ്യമായി ബെഡ്‌റൂം സീന്‍ ചെയ്തത് മമ്മൂട്ടിക്കൊപ്പം, എന്റെ മരണവാര്‍ത്ത പോലും ഞാന്‍ അന്ന് കേട്ടു, നടി അഞ്ജു പറയുന്നു

എല്ലാവരും കൊട്ടിഘോഷിച്ചതിന് പിന്നാലെ ഒരു ഘട്ടത്തില്‍ അത് മാറിപ്പോയെന്നും ഇപ്പോള്‍ എംടി സാറിന്റെ ഓളവും തീരവും ചെയ്തുവെന്നും മോഹന്‍ലാല്‍ പറഞ്ഞു. അമ്മയില്‍ നിന്നും പുറത്തുപോയവരെ തിരിച്ചെടുക്കുമോയെന്ന ചോദ്യത്തിന് അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും തിരിച്ചുവരാമെന്നും അപേക്ഷ നല്‍കാനുള്ള സംവിധാനമുണ്ടെന്നും താരം പറഞ്ഞു.

മകനും മകള്‍ക്കും ശ്രദ്ധിക്കപ്പെടുന്ന കാര്യങ്ങളിലേക്ക് വരാന്‍ താത്പര്യമില്ലെന്നും പ്രണവ് സിനിമയില്‍ വന്ന് പെട്ടുപോയതാണെന്നും താരം പറഞ്ഞു. പ്രണവിനെ പോലെ യാത്രചെയ്യണമെന്നൊക്കെ ഒരു കാലത്ത് തനിക്ക് ആഗ്രഹമുണ്ടാിരുന്നുവെന്നും താരം കൂട്ടിച്ചേര്‍ത്തു.

Advertisement