ഫസിലിന്റെ മഞ്ഞില്‍ വിരിഞ്ഞ പൂക്കള്‍ എന്ന സിനിമയിലൂടെ വില്ലനായി എത്തി പിന്നീട് മലയാള സിനിമയിലെ താര രാജാവായി മാറിയ നടനാണ് കംപ്ലീറ്റ് ആക്ടര്‍ മോഹന്‍ലാല്‍. നിമിഷാര്‍ത്ഥം കൊണ്ട് തന്നെ ശൗര്യം ഏറിയ കാളക്കൂറ്റനായും ലാസ്യഭാവമുള്ള മാന്‍കിടാവായും വേഷപ്പകര്‍ച്ച സാധ്യമാകുന്ന അഭിനയത്തിന്റെ ഒടിവിദ്യക്കാരന്‍ കൂടിയാണ് മോഹന്‍ലാല്‍.
അദ്ദേഹം പ്രായത്തില്‍ മുതിര്‍ന്നവര്‍ക്ക് പോലും ലാലേട്ടന്‍ ആകുന്നത് തിരശ്ശീലയില്‍ പകര്‍ന്ന് ആടിയ കഥാപാത്രങ്ങളുടെ അഭിനയ പൂര്‍ണത കൊണ്ട് മാത്രമല്ല. പകരം ചിരിയിലും സംസാരത്തിലും എന്തിന് ഒരു നോട്ടം കൊണ്ടു പോലും ഹൃദയത്തോട് അടുത്തു നില്‍ക്കുന്നയാള്‍ എന്ന വിശ്വാസമുണ്ടാക്കി നേടിയെടുത്തത് ആണ് ആ വിളിപ്പേര്.
ഇപ്പോഴിതാ ലാലേട്ടന്റെ ഒരു അഭിമുഖമാണ് വൈറലായിക്കൊണ്ടിരിക്കുന്നത്. മലയാള സിനിമയുടെ ഇതിഹാസ നടന്‍ ഭരത് മുരളിയെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കുവെക്കുകയായിരുന്നു മോഹന്‍ലാല്‍. മുരളി ബാക്കിവെച്ചിട്ടു പോയ അനശ്വരമായ നിരവധി കഥാപാത്രങ്ങള്‍ ഇന്നും ജീവനുള്ളവയായി മലയാളി മനസ്സില്‍ നിറഞ്ഞുനില്‍ക്കുകയാണ്.
മുരളിയെക്കുറിച്ച് പറയാന്‍ വാക്കുകളില്ലെന്നായിരുന്നു മോഹന്‍ലാല്‍ പലപ്പോഴും പല അഭിമുഖങ്ങളിലും പറഞ്ഞിരുന്നത്. ‘സദയം’ എന്ന സിനിമ ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ല. ചിത്രത്തിന്റെ ഷൂട്ടിങിനിടെയുണ്ടായ ഒരു സംഭവം ഓര്‍ത്തെടുക്കുകയാണ് മോഹന്‍ലാല്‍.
സിനിമയില്‍ നായകനായിരുന്നു ഞാന്‍, തൂക്കാന്‍ വിധിച്ച ശേഷം ദയാഹര്‍ജി നല്‍കി വിധി കാത്തിരിക്കുന്ന തടവ് പുളളിയുടെ റോളായിരുന്നു എന്റേത്. തടവ്പുള്ളിയെ തൂ,ക്കി,ലേറ്റുന്നതാണ് സിനിമയുടെ ക്ലൈമാക്‌സ് . ഈ സീന്‍ ചിത്രീകരിക്കുന്നതിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജ,യി,ലിലെ യഥാര്‍ഥ കൊലമരമായിരുന്നു ഉപയോഗിച്ചിരുന്നത്.
ഷൂട്ടിങ് സ്ഥലത്ത് വെളുപ്പിന് തന്നെ എത്തിയിരുന്നു. അവിടെയാണെങ്കില്‍ സൂചിയിട്ടാല്‍ കേള്‍ക്കുന്ന നിശ്ശബ്ദതയായിരുന്നു. തൂക്കലേറ്റുന്ന സ്ഥലത്ത് ഞാന്‍ നിന്നശേഷം, കുറ്റപത്രം വായിച്ചു കേട്ടു. കയര്‍ പതുക്കെ തലയിലൂടെ ഇട്ടു. കൈകള്‍ പിറകില്‍ കെട്ടിയിട്ടുണ്ടായിരുന്നു.
ലിവര്‍ വലിക്കാനായി ഒരാളുണ്ടായിരുന്നു അവിടെ. ഒരു യഥാര്‍ഥ സംഭവം പോലെ എല്ലാം ഒരുക്കങ്ങളും അങ്ങനെ പൂര്‍ത്തിയായി, ഒടുവില്‍ ഷൂട്ടങ് തുടങ്ങി, ലിവര്‍ വലിച്ചപ്പോള്‍ വാതില്‍ തുറന്ന് ശക്തിയില്‍ മതിലില്‍ വന്നിടിച്ചു. ഇതിന്റെ ശബ്ദം ജയിലില്‍ മുഴങ്ങി.
ആ ശബ്ദം കേട്ട് ജയില്‍ മരത്തിലെ വവ്വാലുകള്‍ കൂട്ടത്തോടെ പറയുന്നുയരുന്നത് ഞാന്‍ പുറത്തു നിന്ന് കണ്ടു. ശരിക്കും ഒരു വലിയ അനുഭവം തന്നെ ആയിരുന്നു ആ രംഗം.. അങ്ങനെ ആ വലിയ ഷൂട്ട് എല്ലാം കഴിഞ്ഞ് ഹോട്ടലില്‍ എത്തിയപ്പോള്‍ എന്നെയും കാത്ത് അവിടെ മുരളിയുണ്ടായിരുന്നു.
അദ്ദേഹം എന്നെ കണ്ടതും കരഞ്ഞു. ലാലേ അതൊരു യന്ത്രം മാത്രമാണ്, ലാല്‍ കയറി നില്‍ക്കുമ്പോള്‍ ആ വാതിലെങ്ങാനും താഴോട്ട് തുറന്നു പോയിരുന്നെങ്കിലോ എന്ന് അദ്ദേഹം വിങ്ങിപ്പൊട്ടിക്കൊണ്ട് പറഞ്ഞു. ലിവര്‍ വലിക്കുന്നയാള്‍ക്ക് കൈപിഴച്ച് വലിച്ചുപോയിരുന്നെങ്കിലോ… ഹോ എനിക്കു അതൊന്നും ചിന്തിക്കാന്‍ വയ്യ മുരളി അന്ന് കരച്ചിലടക്കാനാവാതെ എന്നോട് പറഞ്ഞു. ഇൗ ഓര്‍മ്മകളൊക്കെ മായാതെ മനസ്സില്‍ കിടപ്പുണ്ടെന്ന് മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.