ഒരുപാട് സഹായിച്ചിട്ടുണ്ട്, അദ്ദേഹത്തെ ഞാന്‍ ആരാധിക്കുന്നു, സൗബിനെ കുറിച്ച് പറഞ്ഞ വാക്കുകള്‍ പലരും വളച്ചൊടിക്കുകയായിരുന്നു, സത്യാവസ്ഥ വ്യക്തമാക്കി മണികണ്ഠന്‍

197

മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്ക ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി രാജീവ് രവി ഒരുക്കിയ ചിത്രമാണ് കമ്മട്ടിപ്പാടം. ഈ ചിത്രത്തിലൂടെ തന്നെ മലയാളത്തില്‍ ശ്രദ്ധേയനായ താരമാണ് മണികണ്ഠന്‍ ആചാരി. കമ്മട്ടിപ്പാടം സിനിമയിലെ പ്രകടനം മണികണ്ഠന്‍ ആചാരിയുടെ കരിയറില്‍ വലിയ വഴിത്തിരിവായിരുന്നു.

ഈ ചിത്രത്തിലെ ബാലന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ മണികണ്ഠന്‍ ആചാരി അവതരിപ്പിച്ചത്. തകര്‍പ്പന്‍ അഭിനയമാണ് മണികണ്ഠന്‍ കമ്മട്ടിപ്പാടത്തില്‍ കാഴ്ച വെച്ചത്. മണികണ്ഠനൊപ്പം വിനായകന്‍, അനില്‍ നെടുമങ്ങാട് തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ അഭിനയിച്ചിരുന്നു.

Advertisements

കമ്മട്ടിപ്പാടത്തിന് പിന്നാലെ അയാള്‍ ജീവിച്ചിരുപ്പുണ്ട് എന്ന ചിത്രത്തിലാണ് പ്രധാന വേഷത്തില്‍ മണികണ്ഠന്‍ അഭിനയിച്ചത്. ഇതിന് പിന്നാലെ മലയാളത്തിലും തമിഴിലുമായി ശ്രദ്ധേയ സിനിമകളില്‍ അഭിനയിച്ചിരുന്നു താരം. സഹനടനായുളള വേഷങ്ങളിലാണ് നടന്‍ സിനിമകളില്‍ കൂടുതല്‍ അഭിനയിച്ചത്.

അടുത്തിടെ പുറത്തിറങ്ങിയ വിനയന്‍ ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ടിലും താരം മികച്ച കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. മണികണ്ഠന്‍ കുറച്ച് മുമ്പ് നടത്തിയ ഒരു പ്രസ്താവന സേഷ്യല്‍മീഡിയയില്‍ ഏറെ ചര്‍ച്ചയായിരുന്നു. നടന്‍ സൗബിനെ കുറിച്ച് മണികണ്ഠന്‍ പറഞ്ഞ വാക്കുകളാണിത്.

Also Read: ആദ്യത്തെ കുഞ്ഞുങ്ങളെ നഷ്ടമായി, വീണ്ടും പിറന്നത് ഇരട്ടക്കുട്ടികള്‍, ഗര്‍ഭകാലത്ത് എന്ത് കഴിച്ചാലും ഛര്‍ദ്ദിക്കുന്ന അവസ്ഥയായിരുന്നു, ചിന്മയി പറയുന്നു

സൗബിനെക്കാളും മികച്ച നടനാണ് താനെന്നും എന്നാല്‍ തനിക്ക് സിനിമയില്‍ അവസരങ്ങള്‍ കുറയുകയാണെന്നുമൊക്കെ മണികണ്ഠന്‍ പറഞ്ഞുവെന്ന രീതിയിലാണ് മാധ്യമങ്ങളില്‍ വാര്‍ത്ത വന്നത്. ഇപ്പോഴിതാ സൗബിനെക്കുറിച്ച് നടത്തിയ പരാമര്‍ശത്തിന്റെ സത്യാവസ്ഥ വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് മണികണ്ഠന്‍.

സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചുകൊണ്ടിരിക്കുന്ന വീഡിയോ വളരെ തെറ്റിധാരണ പരത്തുന്നതാണെന്നും സൗബിനേക്കാള്‍ വലിയ നടനാണ് താനെന്ന് പറയുന്നതരത്തിലുള്ള റീല്‍ വീഡിയോയിലെ സത്യാവസ്ഥ മറ്റൊന്നാണെന്നും മണികണ്ഠന്‍ പറഞ്ഞു.

ഒരാളെ വെല്ലുവിളിക്കുന്ന ആളല്ല താന്‍. ഒരാളെക്കുറിച്ച് മോശം പറഞ്ഞ് നടക്കാറുമില്ല. മാര്‍ക്കറ്റ് വാല്യു ഇല്ലാത്തതിനാല്‍ തനിക്ക് സിനിമകള്‍ നഷ്ടപ്പെട്ടുവെന്നും ഇതേക്കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ വളച്ചൊടിച്ചതെന്നും ദ ക്യൂവിന് നല്‍കിയ അഭിമുഖത്തില്‍ താരം പറഞ്ഞു.

തന്‍െ ആദ്യ ചിത്രമായ കമ്മട്ടിപ്പാടത്തില്‍ സൗബിനും ഉണ്ടായിരുന്നു. ചിത്രത്തിലെ കോംബിനേഷന്‍ സീനുകളില്‍ സൗബിന്‍ തന്നെ ഒരുപാട് സഹായിട്ടുണ്ട്. ഇതിനേക്കാള്‍ ഒക്കെ മീതെ അദ്ദേഹത്തെ താന്‍ ഒരുപാട് ആരാധിക്കുന്നുണ്ടെന്നും സൗബിന്റെ ആരാധകരോട് പറയാനുള്ളത് അദ്ദേഹത്തെ കുറിച്ച് താന്‍ മോശമായി ഒന്നും സംസാരിച്ചിട്ടില്ലെന്നാണെന്നും മണികണ്ഠന്‍ കൂട്ടിച്ചേര്‍ത്തു.

Advertisement