മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം ഒത്തിരി സിനിമകളില്‍ അഭിനയിച്ച അദ്ദേഹത്തിന് ലക്ഷക്കണക്കിന് ആരാധകരാണ് ഉള്ളത്. മലയാളത്തില്‍ മാത്രമല്ല അന്യഭാഷ ചിത്രങ്ങളിലും മമ്മൂട്ടി തന്റെ കഴിവ് തെളിയിച്ചിട്ടുണ്ട്.
മമ്മൂട്ടിയുടെ ഏറ്റവും പുതിയ ചിത്രങ്ങളിലൊന്നാണ് ഏജന്റ്. ചിത്രത്തില്‍ കേണല്‍ മഹാദേവന്‍ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി കോഴിക്കോട്ടെ എആര്‍സി കോര്‍ണേഷന്‍ തിയേറ്ററില്‍ മമ്മൂട്ടിയുടെ കൂറ്റന്‍ കട്ടൗട്ട് കേരള ഡിസ്ട്രീബ്യൂട്ടേഴ്‌സ് യൂലിന്‍ പ്രൊഡക്ഷന്‍സ് അവതരിപ്പിച്ചിരിക്കുകയാണ്.
അമ്പതടി ഉയരത്തിലുള്ളതാണ് കട്ടൗട്ട്. ഇപ്പോഴിതാ ഏജന്റിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെ അഖില്‍ അഖിനേനി മമ്മൂട്ടിയെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധ നേടുന്നത്. റോ ചീഫ് ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി സാര്‍ എത്തുന്നതെന്നും അദ്ദേഹത്തിന്റെ ടീമിലെ ഒരാളാണ് താനെന്നും അഖില്‍ പറയുന്നു.
മമ്മൂട്ടിയുമായി ഒത്തിരി ആക്ഷന്‍ സീനുകള്‍ ഉണ്ടെന്നും തെലുങ്ക് സിനിമയിലെ യുവതാരം അഖില്‍ അഖിനേനി പറയുന്നു. ഏപ്രില്‍ 28നാണ് ഏജന്റ് തിയ്യേറ്ററിലെത്തുന്നത്. മലയാളത്തില്‍ മാത്രമല്ല, ഹിന്ദി തമിഴ്, കന്നഡ ഭാഷകളിലും ചിത്രം എത്തുന്നുണ്ട്.
ചിത്ത്രതിന്റെ രചനയും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സുന്ദര്‍ റെഡ്ഡിയാണ്. നവാഗതയായ സാക്ഷി വൈദ്യയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. ചിത്രത്തിലെ സംഗീത സംവിധാനം ഹിപ്പോപ്പ് തമിഴന്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്.