ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ചുമയും ശ്വാസം മുട്ടലും, ഉറങ്ങാന്‍ പോലും കഴിയാത്ത അവസ്ഥ, തുറന്നുപറഞ്ഞ് മമ്മൂട്ടി

457

കൊച്ചി കേരളത്തിന്റെ തന്നെ വ്യവസായിക നഗരമാണ്. നിരവധി ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന വലിയ ജനത്തിരക്കുള്ള നഗരത്തെ ദിവസങ്ങളായി മാലിന്യം കത്തിയതിനെ തുടര്‍ന്നുള്ള പുക ശ്വാസം മു ട്ടിക്കുകയാണ്. പത്ത് ദിവസമായി കത്തി തീരാതെ തീ പുകയുന്നത് ജനങ്ങളെ ആശങ്കയിലാക്കിയിട്ടുണ്ട്.

Advertisements

സാധ്യമായ എല്ലാ വഴികളിലൂടെയും തീയും പുകയും തടയാന്‍ അധികൃതരും ശ്രമിക്കുന്നുണ്ട്. എങ്കിലും കൊച്ചിയിലെ പുക അണഞ്ഞാലും വര്‍ഷങ്ങളോളം പ്രത്യാഘാതം നിലനില്‍ക്കുമെന്നാണ് വിദഗ്ധര്‍ പറയുന്നത്.

Also Read: ആ വീഡിയോകൾ ഒരിക്കലുംഅനുജൻ കാണരുത് അവൻ അത് കാണുന്നത് എനിക്ക് സഹിക്കാൻ ആവില്ല: കുറ്റബോധത്തോടെ സണ്ണിലിയോൺ

ഇതിനിടെ, സിനിമാതാരങ്ങള്‍ ഉള്‍പ്പടെയുള്ള സെലിബ്രിറ്റികള്‍ ബ്രഹ്‌മപുരത്തെ അവസ്ഥയ്ക്ക് എതി രെ രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോഴിതാ സംഭവത്തില്‍ പ്രതികരിച്ച് എത്തിയിരിക്കുകയാണ് മലയാള സിനിമയിലെ താരരാജാവ് മമ്മൂട്ടി. തീയും പുകയും അണഞ്ഞാലും ശാശ്വതമായ പരിഹാരമാണ് ബ്രഹ്‌മപുരം പ്രശ്‌നത്തില്‍ വേണ്ടതെന്നും മമ്മൂട്ടി പറഞ്ഞു.

ഷൂട്ടിങ് കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ മുതല്‍ ചുമയാണ്. അത് ക്രമേണ ശ്വാസം മുട്ടലായി എന്നും ഇപ്പോഴുമുണ്ടെന്നും കൊച്ചിയിലും പരിസരത്തും മാത്രമല്ല, സമീപ ജില്ലകളിലും ഇത് വ്യാപിക്കുകയാണെന്നും ബ്രഹ്‌മപുരം പ്ലാന്റ് തുടങ്ങിയപ്പോള്‍ മുതല്‍ അവിടുത്തെ പ്രശ്‌നങ്ങളെ കുറിച്ച് കേള്‍ക്കുകയാണെന്നും മമ്മൂട്ടി പറഞ്ഞു.

Also Read: ചേച്ചിയുടെ ഇങ്ങനത്തെ റോളിന് വേണ്ടി ഞങ്ങൾ വെയ്റ്റിംഗ് ആണ്, ചതുരം കണ്ട് യുവാക്കൾ പറഞ്ഞത് വെളിപ്പെടുത്തി സ്വാസിക

ഇത് പരിഹരിക്കേണ്ടത് ഭരണകര്‍ത്താക്കളാണ്. അത് സംവിധാനങ്ങളില്ലെങ്കില്‍ വിദേശത്തെ വിജയകരമായ മാതൃകകള്‍ സ്വീകരിക്കാം എന്നും പ്ലാസ്റ്റിക് മാലിന്യങ്ങളുടെ കാര്യത്തില്‍ നമ്മളും ഉത്തരവാദിത്വത്തോടെ പ്രവര്‍ത്തിക്കണമെന്നും പ്ലാസ്റ്റിക് എന്ന വിപത്തിനെ അകറ്റി നിര്‍ത്തണമെന്നും മമ്മൂട്ടി പറഞ്ഞു.

Advertisement