അടുത്തിടെ നടന്‍ ശ്രീനാഥ് ഭാസി ഒരു അഭിമുഖത്തിനിടെ അവതാരകയോട് വളരെ മോശമായി പെരുമാറിയ സംഭവം വലിയ വാര്‍ത്തയായിരുന്നു. വിവാദമായതോടെ ശ്രീനാഥ് ഭാസിക്ക് സിനിമയില്‍ വിലക്കുവരെ നേരിടേണ്ടി വന്നു. ശ്രീനാഥ് ഭാസി വിമര്‍ശിച്ച് സോഷ്യല്‍മീഡിയയിലൂടെ നിരവധി പേരാണ് രംഗത്തെത്തിയത്.
ഈ സംഭവത്തിന് പിന്നാലെ സെലിബ്രിറ്റി അഭിമുഖങ്ങളെക്കുറിച്ചും അവര്‍ നേരിടേണ്ടിവരുന്ന ചോദ്യങ്ങളെക്കുറിച്ചുമൊക്കെയുള്ള ചര്‍ച്ചകള്‍ ഉയര്‍ന്നിരിക്കുകയാണ് സോഷ്യല്‍മീഡിയയില്‍. ഈ ചര്‍ച്ചകളുടെ ഭാഗമായി നടന്‍ മമ്മൂട്ടിയോട് ചോദിച്ച ചോദ്യവും അതിന് താരം നല്‍കിയ മറുപടിയും ശ്രദ്ധിക്കപ്പെടുകയാണ്.
പുതിയ ചിത്രം റോഷാക്കിന്റെ ഗ്ലോബല്‍ ലോഞ്ചുമായി ബന്ധപ്പെട്ട് ഖത്തറില്‍ നടന്ന പരിപാടിയില്‍ വെച്ചാണ് മാധ്യമപ്രവര്‍കന്റെ ചോദ്യത്തിന് മമ്മൂട്ടി മറുപടി നല്‍കിയത്. ഇപ്പോള്‍ സെലിബ്രിറ്റി അഭിമുഖങ്ങള്‍ വിവാദമായിക്കൊണ്ടിരിക്കുകയാണ്, ശരിക്കും അവതാരകര്‍ ചോദിക്കുന്ന ചോദ്യങ്ങള്‍ക്കാണോ അതോ സെലിബ്രിറ്റികള്‍ നല്‍കുന്ന ഉത്തരങ്ങള്‍ക്കാണോ പ്രശ്‌നം എന്നായിരുന്നു മാധ്യമപ്രവര്‍ത്തകന്റെ ചോദ്യം.
ഈ ചോദ്യത്തിന് കുഴപ്പമില്ലെന്നും ഇതിന് തന്റെ ഉത്തരവും കുഴപ്പമില്ലായിരിക്കുമെന്നും മമ്മൂട്ടി മറുപടി നല്‍കി. ഓരോ ചോദ്യങ്ങള്‍ക്കും അവരവര്‍ക്കിഷ്ടമുള്ള മറുപടിയാണ് നല്‍കുന്നത്, അത് നിയന്ത്രിക്കാന്‍ നമുക്ക് പറ്റില്ല, ഇതിനെക്കുറിച്ചൊക്കെ ചര്‍ച്ച ചെയ്യാന്‍ നിന്നാല്‍ ഒരു ദിവസം മതിയാവില്ലെന്ന്ും മമ്മൂട്ടി പറഞ്ഞു.
പുതിയ ചിത്രം റോഷാക്കിനെക്കുറിച്ചും മമ്മൂട്ടി മനസ്സുതുറന്നു. ചിത്രത്തിന്റെ ടൈറ്റില്‍ അനൗണ്‍സ് ചെയ്തപ്പോള്‍ തന്നെ പ്രേക്ഷകര്‍ക്കിടയില്‍ ആകാംഷ വര്‍ധിച്ചുവെന്നും പേരിനെ പറ്റി പോലും വലിയ ചര്‍ച്ചയുണ്ടായത് സിനിമയ്ക്ക് ഗുണം ചെയ്തുവെന്നും നടന്‍ പറയുന്നു.