ആ ചിത്രത്തിന്റെ കഥ കഴിഞ്ഞു, രാജമാണിക്യത്തിന് ഇനിയെന്ത് രണ്ടാംഭാഗം, സിബിഐ ഇനിയും വരാം, മനസ്സുതുറന്ന് മമ്മൂട്ടി

116

അഭിനയ രംഗത്ത് എത്തി അമ്പതില്‍ ഏറെ വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഇപ്പോള്‍ മലയാളത്തിന്റെ താരരാജാവായി നിറഞ്ഞു നില്‍ക്കുന്ന താരമാണ് മെഗാസ്റ്റാര്‍ മമ്മൂട്ടി. നിരവധി ചിത്രങ്ങളാണ് അദ്ദേഹം സമ്മാനിച്ചത്. ഇതില്‍ മിക്ക കഥാത്രങ്ങളും എക്കാലവും ഓര്‍ത്തുവെക്കുന്നവയാണ്.

Advertisements

മമ്മൂട്ടി അഭിനയിച്ച് ഹിറ്റാക്കിയ നിരവധി ചിത്രങ്ങളുടെ രണ്ടാംഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. പല സിനിമകളുടെയും രണ്ടാംഭാഗം എപ്പോഴാണ് വരുന്നതെന്ന് ആരാധകര്‍ ചോദിച്ചുകൊണ്ടിരിക്കുമ്പോള്‍ പുതിയ കഥകളാണ് സിനിമയ്ക്ക് വേണ്ടതെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി.

Also Read: ഈ കോലം ഫാൻസ് കാണണം, അവരൊക്കെ ഇത് കണ്ടിട്ടാണോ പുറകെ വരുന്നത്, ഒരു ഫോട്ടോ എടുത്ത് സോഷ്യൽമീഡിയയിൽ ഇട്ടാൽ തീരും; അമാലിന്റെ കളിയാക്കലുകൾ വെളിപ്പെടുത്തി ദുൽഖർ

ചെയ്ത കഥാപാത്രങ്ങളെ വെച്ച് പുതിയ സിനിമ ചെയ്യുമ്പോള്‍ അതിലൊരു പുതുമയില്ലെന്നും ആ സിനിമഒത്തുപോകില്ലെന്നും മമ്മൂട്ടി പറയുന്നു. എല്ലാവരും പറയുന്നുണ്ട് രാജമാണിക്യം എന്ന സിനിമയുടെ രണ്ടാം ഭാഗം വേണമെന്ന്, എന്നാല്‍ ആ സിനിമയുടെ കഥ അതോടെ കഴിഞ്ഞുവെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

ആ ചിത്രത്തിന് ഇനി എന്ത് രണ്ടാം ഭാഗം എടുക്കാനാണ്. രാജമാണിക്യം രണ്ടാമത് എവിടെയെങ്കിലും ജനിച്ച് വളരേണ്ടി വരും, എല്ലാ സിനിമകള്‍ക്കും അങ്ങനെ രണ്ടാം ഭാഗമൊന്നും എടുക്കാന്‍ കഴിയില്ല. സിബിഐ എന്ന ചി്ത്രത്തിന് വേണമെങ്കില്‍ ഇനിയും അടുത്ത ഭാഗം വരാമെന്നും മമ്മൂട്ടി വ്യക്തമാക്കി.

Also Read: മകൾ വിദേശത്തേയ്ക്ക് പറന്നതിനു പിന്നാലെ സായ്കുമാറിന്റെയും ബിന്ദുപണിക്കരുടെയും ജീവിതത്തിൽ പുതിയ സന്തോഷം; വീഡിയോ വൈറലാകുന്നു

ആ ചിത്രത്തിന് പുതിയ ഭാഗം എടുക്കാം. കാരണം വേറെ വേറെ കേസുകളാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. റോഷാക്ക് എന്ന പുതിയ ചിത്രത്തിന്റെ പ്രൊമോഷന്‍ പരിപാടിക്കിടെയായിരുന്നു മമ്മൂട്ടി തന്റെ ചി്ത്രങ്ങളുടെ രണ്ടാം ഭാഗത്തെക്കുറിച്ച് സംസാരിച്ചത്.

Advertisement