സിനിമാജീവിതത്തില്‍ ഏറ്റവും സ്‌നേഹവും ആരാധനയും തോന്നിയത് ഈ നടിയോട്, വെളിപ്പെടുത്തലുമായി മമ്മൂട്ടി

3029

പ്രശസ്ത മലയാള സിനിമാനടനാണ് മമ്മൂട്ടി. മലയാളികളുടെ എക്കാലത്തെയും പ്രിയപ്പെട്ട നടന്മാരില്‍ മുന്നില്‍ നില്‍ക്കുന്നയാളുകൂടിയാണ് മമ്മൂട്ടി. മലയാള സിനിമയില്‍ നിരവധി നല്ല കഥാപാത്രങ്ങള്‍ സമ്മാനിച്ച മമ്മൂക്കയ്ക്ക് ഇന്ന് ലക്ഷക്കണക്കിന് ആരാധകരാണുള്ളത്. മലയാളികളുടെ അഭിമാനം തന്നെയാണ് മമ്മൂട്ടി.

തന്റെ 71ാമത്തെ വയസ്സിലും യുവത്വം കാത്ത്‌സൂക്ഷിക്കുന്ന മമ്മൂക്ക ഇന്നും സൂപ്പര്‍സ്റ്റാറായി തിളങ്ങുകയാണ്. ഒരു ഒതുങ്ങിയ സ്വഭാവക്കാരനാണ് മമ്മൂട്ടി, അതുകൊണ്ടുതന്നെ അദ്ദേഹം തന്റെ വിശേഷങ്ങളൊന്നും അങ്ങനെ ആരാധകരുമായി പങ്കുവെക്കാറില്ല.

Advertisements

ഇപ്പോഴിതാ ആരാധകര്‍ ഏറെ നാളായി ചോദിച്ചുകൊണ്ടിരിക്കുന്ന ഒരു ചോദ്യത്തിന് മറുപടി നല്‍്കുകയാണ് മമ്മൂട്ടി. സിനിമയില്‍ ഏറ്റവും ആരാധനയും ഇഷ്ടവും തോന്നിയിട്ടുള്ള നടിയെ കുറിച്ചായിരുന്നു ആ ചോദ്യം. ഒരു അഭിമുഖത്തിനിടെയാണ് മമ്മൂട്ടി ഇതിനുള്ള ഉത്തരം നല്‍കുന്നത്.

Also Read: താടിയൊക്കെ നരച്ചു തുടങ്ങി, ഇങ്ങനെ പോയാല്‍ വാപ്പയുടെ വാപ്പയായി അഭിനയിക്കേണ്ടി വരും, വൈറലായി ദുല്‍ഖറിന്റെ തുറന്നുപറച്ചില്‍

തനിക്ക് ഇഷ്ടമുള്ള നടി നവ്യാ നായര്‍ ആണെന്നായിരുന്നു മമ്മൂട്ടിയുടെ മറുപടി. മലയാളത്തിലെ മികച്ച നായികമാരില്‍ ഒരാളാണ് നവ്യയെന്നും സിനിമയില്‍ മാത്രമല്ല ജീവിതത്തിലും തനിക്ക് നവ്യയോട് ബഹുമാനവും ഇഷ്ടവും തോന്നിയിട്ടുമ്‌ടെന്നും മമ്മൂട്ടി തുറന്നുപറഞ്ഞു.

നവ്യയോട് ഇഷ്ടം തോന്നാനുള്ള കാരണവും മമ്മൂട്ടി വ്യക്തമാക്കിയിട്ടുണ്ട്. താന്‍ ചെയ്യുന്ന സിനിമകളെക്കുറിച്ച് ഏറ്റവും ആത്മാര്‍ത്ഥമായി അഭിപ്രായം പറയുന്ന ആളാണ് നവ്യയെന്നും അഭിനന്ദനങ്ങള്‍ അറിയിക്കാറുണ്ടെന്നും മമ്മൂട്ടി പറയുന്നു. തന്റെ സിനികളെ കുറിച്ച് പലരും അഭിപ്രായം പറയാറുണ്ടെങ്കിലും നവ്യ ഹൃദയത്തില്‍ നിന്നും പറയുന്നത് പോലെ തോന്നാറുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു.

Also Read; കാത്തിരിപ്പിനൊടുവില്‍ റോബിന്റെ അരികിലേക്ക് തിരിച്ചെത്തി ആരതി, ഇത്തവണ കൂടെ മറ്റൊരാളുമുണ്ട്

സേതുരാമയ്യര്‍ സി ബി ഐ, ദ്രോണ എന്നീ ചിത്രങ്ങളിലാണ് തങ്ങള്‍ ഒന്നിച്ചഭിനയിച്ചത്. വളരെ നല്ല രീതിയിലാണ് ആ കുട്ടി തന്നോട് പെരുമാറിയിട്ടുള്ളതെന്നും, വിവാഹത്തിന് ക്ഷണിച്ചപ്പോള്‍ ഒരു സുഹൃത്തിനേയോ സഹോദരനെയോ വിളിക്കുന്നത് പോലെയാണ് വിളിച്ചതെന്നും നടന്‍ പറയുന്നു.

ഇതെല്ലാം കൊണ്ടാണ് നവ്യയോട് ഇഷ്ടം തോന്നിയത്. ആ കുട്ടിയോട് പ്രത്യേക ഇഷ്ടവും സ്‌നേഹവും ആരാധനയും ഉണ്ടെന്നും മമ്മൂട്ടി കൂട്ടിച്ചേര്‍ത്തു.

Advertisement