സ്വന്തം അഭിപ്രായം പറയാന്‍ അവകാശമില്ലേ, വിനായകനെ കൊന്ന് കൊലവിളിക്കാന്‍ നിങ്ങള്‍ക്ക് എന്ത് യോഗ്യത, പൊട്ടിത്തെറിച്ച് നടന്‍ മഹേഷ്

266

ജയിലറിലെ അഭിനയത്തിലൂടെ തെന്നിന്ത്യയാകെ ശ്രദ്ധിക്കപ്പെടുന്ന നടനായി മാറിക്കൊണ്ടിരിക്കുകയാണ് വിനായകന്‍. ഉമ്മന്‍ചാണ്ടിയെ കുറിച്ച് നടത്തിയ പരാമര്‍ശത്തെ തുടര്‍ന്ന് നിരവധി വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ വിനായകനെ ജയിലറിലെ പ്രകടനത്തോടെ വാഴ്ത്തുകയാണ് ഓരോരുത്തരും.

Advertisements

മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ മരണശേഷം നടത്തിയ പരാമര്‍ശങ്ങളാണ് വിനായകനെ വിവാദങ്ങളിലാക്കിയത്. ഇപ്പോഴിതാ ഇതില്‍ പ്രതികരിച്ച് വിനായകനെ പിന്തുണച്ച് രംഗത്തെത്തിയിരിക്കുകയാണ് നടന്‍ മഹേഷ്.

Also Read: ഉദ്ഘാടന വേദികളില്‍ സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡ്, തുറന്നടിച്ച് ഫറ ഷിബ്ല, ഹണി റോസിനെയാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ

ഉമ്മന്‍ചാണ്ടിക്കെതിരെയല്ല, താന്‍ മാധ്യമങ്ങള്‍ക്കെതിരെയാണ് സംസാരിച്ചതെന്നാണ് വിനായകന്‍ പറഞ്ഞതെന്ന് മഹേഷ് പറയുന്നു. എന്താ വിനായകന് തന്റെ അഭിപ്രായം പറയാനുള്ള അവകാശമില്ലേ എന്നും അതിനെ കൊന്ന് കൊലവിളിക്കാന്‍ എന്ത് യോഗ്യതയാണ് നിങ്ങള്‍ക്കുള്ളതെന്നും മഹേഷ് ചോദിക്കുന്നു.

നല്ല സിനിമയായതുകൊണ്ടല്ലേ വിനായകന്റെ സിനിമ കാണാന്‍ ജനങ്ങള്‍ തിയ്യേറ്ററുകളിലെത്തുന്നത്?, ജനങ്ങള്‍ അങ്ങനെ വരുന്നതിനെ കുറ്റം പറയാന്‍ പറ്റുമോ എന്നും ആ ചിത്രം നൂറ് ദിവസം തിയ്യേറ്ററിലോടിയാല്‍ കുറ്റം പറയാനാവുമോയെന്നും അതുപോലെ ഉമ്മന്‍ചാണ്ടി സാറിനെ ഇഷ്ടമുള്ളവരല്ലേ അദ്ദേഹത്തെ കാണാന്‍ ചെന്നതെന്നും മഹേഷ് ചോദിക്കുന്നു.

Also Read; ഉദ്ഘാടന വേദികളില്‍ സ്വന്തം ശരീരം മാര്‍ക്കറ്റ് ചെയ്ത് നടിമാര്‍ പരിചയപ്പെടുത്തുന്നത് വളരെ മോശം ട്രെന്‍ഡ്, തുറന്നടിച്ച് ഫറ ഷിബ്ല, ഹണി റോസിനെയാണോ ഉദ്ദേശിച്ചതെന്ന് സോഷ്യല്‍മീഡിയ

വിനായകന് തന്റെ അഭിപ്രായം പറയാന്‍ അവകാശമില്ലേ?, അതിനെ കൊന്ന് കൊലവിളിച്ച് ആഘോഷിക്കാന്‍ എന്ത് യോഗ്യതയാണുള്ളതെന്ന് നിങ്ങള്‍ ഓരോരുത്തരും ആലോചിക്കണമെന്നും വിനായകന്‍ പറയുന്നത് ഇഷ്ടമായില്ലെങ്കില്‍ നിങ്ങള്‍ കേള്‍ക്കേണ്ടെന്നും മഹേഷ് പറയുന്നു.

Advertisement