മലയാളികളുടെ പ്രിയപ്പെട്ട നടനായിരുന്നു ഒരുകാലത്ത് ദിലീപ്. ജനപ്രിയ നടനായ ദിലീപ് ഹിറ്റാക്കി മാറ്റിയ ചിത്രങ്ങളുടെ എണ്ണം നിരവധിയാണ്. ഒത്തിരി ആരാധകരായിരുന്നു താരത്തിനുള്ളത്. എന്നാല്‍ പിന്നീട് സിനിമയെ വെല്ലുന്ന സംബവ വികാസങ്ങളായിരുന്നു ദിലീപിന്റെ ജീവിതത്തിലുണ്ടായത്.
നടിയെ ആക്രമിച്ച കേസില്‍ ഉള്‍പ്പെട്ട ദിലീപ് പിന്നീട് സിനിമയില്‍ നിന്നും വിട്ടുനിന്നിരുന്നു. ഇടക്ക് ഒന്നുരണ്ട് സിനിമകള്‍ ചെയ്തുവെങ്കിലും വന്‍ പരാജയമായിരുന്നു. ദിലീപിനെ വിമര്‍ശിച്ചും അനുകൂലിച്ചും ഒത്തിരി പേര്‍ രംഗത്തെത്തിയിരുന്നു.
ദിലീപിനെ അനുകൂലിച്ചെത്തിയവരില്‍ ഒരാളായിരുന്നു നടന്‍ മഹേഷ്. ദിലീപിനോട് നീതികേടാണ് കാണിക്കുന്നതെന്നും താന്‍ ഇഷ്ടപ്പെടുകയും ആരാധിക്കുകയും ചെയ്യുന്ന നടനാണ് അദ്ദേഹമെന്നും ദിലീപ് ഒരിക്കലും തെറ്റ് ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ലെന്നും മഹേഷ് പറഞ്ഞിരുന്നു.
ഇപ്പോഴിതാ ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ തന്നെ പലയിടത്തുനിന്നും അകറ്റി നിര്‍ത്തപ്പെട്ടിട്ടുണ്ടെന്ന് പറയുകയാണ് മഹേഷ്. തനിക്ക് ദിലീപിനെ പിന്തുണച്ച് സംസാരിച്ചതിന്റെ പേരില്‍ ഗുണമൊന്നുമില്ലെന്നും എല്ലാം ദോഷം മാത്രമാണെന്നും അതിന്റെ പേരില്‍ തന്നെ വിളിക്കാന്‍ പോലും പലരും ഭയന്നിട്ടുണ്ടെന്നും മഹേഷ് പറയുന്നു.
ദിലീപിന്റെ സിനിമയില്‍ പോലും തന്നെ വിളിച്ചില്ല. അതിനുമുമ്പും ദിലീപ് തന്നെ ഒരിക്കല്‍ പോലും വിളിച്ച് നോക്കിയിട്ടില്ലെന്നും തനിക്ക് പരാതിയൊന്നുമില്ലെന്നും എന്നാല്‍ മലയാള സിനിമ തന്നെ അകറ്റി നിര്‍ത്തിക്കൊണ്ടിരിക്കുകയാണെന്നും ഇപ്പോള്‍ തന്റെ ജീവിതം നശിച്ചുപോയെന്നും ദിലീപ് തെറ്റ് ചെയ്യില്ലെന്ന വിശ്വാസത്തിന്റെ പുറത്തായിരുന്നു അദ്ദേഹത്തെ സപ്പോര്‍ട്ട് ചെയ്തതെന്നും മഹേഷ് പറയുന്നു.