മലയാള സിനിമയിലെ താരരാജാവാണ് മമ്മൂട്ടി. ഇതിനോടകം നിരവധി ചിത്രങ്ങളില്‍ നായകവേഷങ്ങളിലെത്തിയ മമ്മൂട്ടി തന്റെ സിനിമകളുടെ തെരഞ്ഞെടുപ്പില്‍ മലയാളത്തില്‍ ഏറ്റവും വിസ്മിയിപ്പിച്ചിട്ടുള്ള നടന്‍ കൂടിയാണ്.
അടുത്തിടെ തിയ്യേറ്ററിലെത്തിയ അദ്ദേഹത്തിന്റെ കണ്ണൂര്‍ സ്‌ക്വാഡിന് മികച്ച അഭിപ്രായമാണ് തിയ്യേറ്ററുകളില്‍ നിന്നും ലഭിക്കുന്നത്. നിറഞ്ഞ പ്രേക്ഷകരുമായി ചിത്രം തിയ്യേറ്ററുകളില്‍ മുന്നേറിക്കൊണ്ടിരിക്കുകയാണിപ്പോള്‍.
തനിക്ക് ലഭിക്കുന്ന ഓരോ കഥാപാത്രങ്ങളും എത്രത്തോളം ഗംഭീരമാക്കാന്‍ പറ്റുമോ അത്രയും ഗംഭീരമാക്കാന്‍ മമ്മൂട്ടി ശ്രമിക്കാറുണ്ട്. അതിനുള്ള ഏറ്റവും വലിയ ഉദാഹരണങ്ങളാണ് മൃഗയ, പൊന്തന്‍മാട തുടങ്ങിയ ചിത്രങ്ങള്‍. ഇപ്പോഴിതാ മമ്മൂട്ടിയുടെ മൃഗയ എന്ന ചിത്രത്തെ കുറിച്ച് നടന്‍ മഹേഷ് പറഞ്ഞ വാക്കുകളാണ് ശ്രദ്ധനേടുന്നത്.
അക്കാലത്തെ ഏറ്റവും വലിയ പ്രൊഡക്ഷന്‍ സിനിമയായിരുന്നു മൃഗയ. പുലി, പട്ടി, അങ്ങനെയുള്ള മൃഗങ്ങളും ചിത്രത്തിലുണ്ടായിരുന്നു. രണ്ട് പുലികളില്‍ ഒന്നിന് കണ്ണ് കാണാന്‍ കഴിയില്ലായിരന്നുവെന്നും അക്കാലത്തൊന്നും ഗ്രാഫിക്‌സ് ഇല്ലായിരുന്നുവെന്നും മമ്മൂക്ക ഫൈറ്റ് ചെയ്തത് യഥാര്‍ത്ഥ പുലികളുമായിട്ടായിരുന്നുവെന്നും മഹേഷ് പറയുന്നു.
അത് വളരെ വലിയൊരു അനുഭവം തന്നെയായിരുന്നു. മമ്മൂക്ക സെറ്റില്‍ ഭക്ഷണമൊക്കെ കഴിഞ്ഞ് ഒരു പാ പോലും ഇല്ലാതെ നിലത്ത് വരെ കിടന്നുറങ്ങിയിട്ടുണ്ടെന്നും അേേദ്ദഹം ഓരോ സിനിമകള്‍ കഴിയുമ്പോഴും പഠിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹത്തെ പോലെ കഥാപാത്രം ഗംഭീരമാകാന്‍ കഠിനപ്രയത്‌നം ചെയ്യുന്ന മറ്റൊരാളെ താന്‍ കണ്ടിട്ടില്ലെന്നും മഹേഷ് കൂട്ടിച്ചേര്‍ത്തു.