ഇന്ത്യക്കായി നേടിയത് അഞ്ച് സ്വര്‍ണ്ണമെഡലുകള്‍, മകനെ നിന്നെയോര്‍ത്ത് അഭിമാനം തോന്നുന്നു, സന്തോഷം പങ്കുവെച്ച് മാധവന്‍

552

തമിഴ് സിനിമകളിലെ സൂപ്പര്‍താരമായിരുന്നു നടന്‍ മാധവന്‍. ഒത്തിരി തമിഴ് സിനിമകളില്‍ മാധവന്‍ നായകനായും വില്ലനായും എത്തിയിട്ടുണ്ട്. തമിഴിന് പുറമേ ബോളിവുഡിലും നിറസാന്നിധ്യമായിരുന്നു മാധവന്‍.

Advertisements

മലയാള സിനിമയില്‍ അഭിനയിച്ചിട്ടില്ലെങ്കിലും മലയാളികളുടെ ഇഷ്ട നടന്മാരില്‍ ഒരാളാണ് മാധവന്‍. എന്നാല്‍ ഒരു നടന്‍ മാത്രമല്ല മാധവന്‍, സംവിധായകനും നിര്‍മ്മാതാവും തിരക്കഥാകൃത്തും കൂടിയാണ്.

Also Read: കോടികള്‍ വിലമതിക്കുന്ന സ്വത്തുകള്‍ തിരിച്ചേല്‍പ്പിച്ചു, താലി ഊരിക്കൊടുത്ത് അന്ന് പടിയിറങ്ങി, ഇന്ന് മഞ്ജു ശക്തയായ സ്ത്രീ, കൈയ്യടിച്ച് സോഷ്യല്‍മീഡിയ

അലൈ പായുതേ എന്ന മണിരത്‌നത്തിന്റെ ഹിറ്റ് റൊമാന്റിക് ചിത്രത്തിലൂടെയാണ് മാധവന്‍ സിനിമയില്‍ ശ്രദ്ധനേടിയത്. ഇതിന് ശേഷം ഒത്തിരി ചിത്രങ്ങളാണ് താരത്തെ തേടിയെത്തിയത്. താരത്തിന്റെത് പ്രണയ വിവാഹമായിരുന്നു.

സരിത എന്നാണ് ഭാര്യയുടെ പേര്. കോസ്റ്റിയൂം ഡിസൈനറാണ് സരിത.ഒരു മകനാണ് ഇവര്‍ക്കുള്ളത് . വേദാന്ത് എന്നാണ് പേര്. നീന്തന്‍ ചാമ്പ്യനാണ് വേദാന്ത്. ഇതിനോടകം ഒത്തിരി മെഡലുകള്‍ വേദാന്ത് സ്വന്തമാക്കിയിട്ടുണ്ട്.

Also Read: മാമന്റെ പേര് കളഞ്ഞു, നോമ്പിനാണോ ഇങ്ങനെ ചോറുവാരി കഴിക്കുന്നേ, മമ്മൂട്ടിയുടെ പെങ്ങളുടെ മകനെ രൂക്ഷമായി വിമര്‍ശിച്ച് സോഷ്യല്‍മീഡിയ, താരത്തിന്റെ മറുപടി ഇങ്ങനെ

ഇപ്പോഴിതാ മകന്റെ പുതിയ നേട്ടത്തെ കുറിച്ച് സന്തോഷത്തോടെ ട്വിറ്ററില്‍ കുറിച്ചിരിക്കുകയാണ് മാധവന്‍. ക്വാലാലംപൂരില്‍ വെച്ച് നടന്ന മലേഷ്യന്‍ ഇന്‍വിറ്റേഷന്‍ ഏജ് ഗ്രൂപ്പ് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി അഞ്ച് സ്വര്‍ണ്ണമെഡലുകള്‍ വേദാന്ത് നേടിയിരിക്കുന്നുവെന്നും തനിക്ക് ആഹ്ലാദവും കൃതജ്ഞതയും തോന്നുന്നുവെന്നും താരം പറയുന്നു.

Advertisement